For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരക്ക പപ്പായ ജ്യൂസ് അടിച്ച് ദിവസവും ഉറങ്ങും മുൻപ്

|

പേരക്ക ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും ഒരുപടി മുന്നില്‍ തന്നെയാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വെറും പേരക്ക മാത്രം മതിയോ? അത് ചിന്തിക്കേണ്ട ഒന്നാണ്. പേരക്കയോടൊപ്പം ജ്യൂസ് ആക്കാൻ അൽപം പപ്പായ കൂടി കിട്ടിയാൽ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. അമൃതായി വരെ കണക്കാക്കാവുന്ന ഒന്നാണ് പേരക്ക. അത്രക്ക് ആരോഗ്യ ഗുണങ്ങൾ നമുക്ക് മറ്റൊന്നിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം. പേരക്കയും പപ്പായയും ജ്യൂസ് ആക്കി ദിവസവും കഴിക്കുന്നതിലൂടെ അത് നമ്മൾ വിചാരിക്കുന്നതില്‍ കൂടുതൽ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.

Most read:പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാംMost read:പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

ദിവസവും കിടക്കും മുൻപ് ഇത് ഒരു ഗ്ലാസ്സ് കുടിച്ച് കിടന്ന് നോക്കൂ. നിങ്ങളെ വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത്തരം ഒരു ശീലം ഉണ്ടാക്കിയെടുത്താൽ അതിലൂടെ ആരോഗ്യവും ആയുസ്സും ഒരു പോലെ വർദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് പേരക്ക് നൽകുന്ന ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. അതുപോലെ തന്നെയാണ് ഇതിൽ പപ്പായ ചേരുമ്പോഴും. എന്തൊക്കെ ഗുണങ്ങളാണ് ആരോഗ്യത്തിന് ഇതിലൂടെ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

മഞ്ഞപ്പിത്തവും അതുപോലുള്ള ഗുരുതരമായ രോഗങ്ങളും ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിയ്ക്കുന്ന കാലമാണ് ഇത്. എന്നാല്‍ ദിവസവും ഓരോ പേരയ്ക്ക പപ്പായ ജ്യസ് കിടക്കും മുൻപെങ്കിലും കഴിച്ചു നോക്കൂ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. സംശയം ലവലേശമില്ലാതെ തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

 തടി കുറക്കുന്നതിന് നല്ലത്

തടി കുറക്കുന്നതിന് നല്ലത്

അമിതവണ്ണം ഇന്നത്തെ കാലത്ത് പ്രശ്നങ്ങൾ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക പപ്പായ ജ്യൂസ്. ഇത് ശരീരത്തിലെ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഉയര്‍ത്തുന്നു. അതുകൊണ്ട് ധൈര്യമായി ഈ ഒരു ശീലം തുടങ്ങാവുന്നതാണ്.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരക്കയും പപ്പായയും മുന്നില്‍ തന്നെയാണ്. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഇത്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

ദഹന പ്രതിസന്ധികൾ പലപ്പോഴും മലബന്ധം പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് പേരക്ക ഉപയോഗിക്കാം. ഈ ജ്യൂസ് കഴിക്കുന്നതിലൂടെ അത് മലബന്ധത്തെ ഇല്ലാതാക്കുന്നു. കൂടാതെ കുട്ടികള്‍ക്ക് പേര കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദം എന്നും നിങ്ങളെ വലക്കുന്ന പ്രശ്നങ്ങളിൽ മുന്നിലാണ്. ഇതിനെ ഇല്ലാതാക്കാൻ രാത്രി ഈ ശീലം നമുക്ക് സ്ഥിരമാക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇതിനെ കുറയ്ക്കാനുും നിയന്ത്രിക്കാനും പേരക്ക പപ്പായ ജ്യൂസ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേരക്ക തന്നെ മുന്നില്‍. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ഇത് ഹൈപ്പര്‍ടെന്‍ഷനെ കുറയ്ക്കുന്നു. ഇതിൽ പപ്പായ ചേരുമ്പോൾ ഗുണങ്ങൾ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കേണ്ടതില്ല.

നിര്‍ജ്ജലീകരണം പ്രതിരോധിക്കുന്നു

നിര്‍ജ്ജലീകരണം പ്രതിരോധിക്കുന്നു

നിർജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടേണ്ട ആവശ്യമില്ല. കാരണം ഈ ജ്യൂസ് സ്ഥിരമാക്കുന്നതിലൂടെ അത് നിങ്ങളിൽ നിർജ്ജലീകരണമെന്ന അവസ്ഥയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ശീലമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

English summary

health benefits of guava papaya mix juice before bed

We have listed some of the health benefits of guava papaya mix daily, read on.
Story first published: Thursday, September 26, 2019, 19:07 [IST]
X
Desktop Bottom Promotion