For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യംഗുണം അനവധി: മുന്തിരിക്കുരു എണ്ണ മികച്ചത്

|

ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരുപാട് എണ്ണകളെക്കുറിച്ച് നിങ്ങള്‍ ഇതിനകം അറിവുള്ളവരായിരിക്കും. അക്കൂട്ടത്തിലേക്ക് നിങ്ങള്‍ക്ക് ചേര്‍ക്കാവുന്ന ഒന്നുകൂടിയാണ് മുന്തിരി കുരു ഉപയോഗിച്ച് തയാറാക്കുന്ന എണ്ണ. വൈന്‍ നിര്‍മ്മാണത്തിന്റെ ഉപോല്‍പ്പന്നമാണ് മുന്തിരിക്കുരു എണ്ണ അഥവാ ഗ്രേപ്പ് സീഡ് ഓയില്‍. 6,000 വര്‍ഷത്തിലേറെയായി ഈ എണ്ണ പ്രാചാരത്തിലുണ്ട്. ചര്‍മ്മവും കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ യൂറോപ്യന്മാര്‍ ഈ എണ്ണ ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഗ്രേപ്‌സീഡ് ഓയിലിനെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്നു.

Most read: കൊറോണക്കാലത്ത് കരുതിയിരിക്കാം ഈ ശ്വാസകോശ രോഗങ്ങളെ

പഠനങ്ങള്‍ പറയുന്നത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല ഫലങ്ങളും ഈ എണ്ണ നല്‍കുന്നു എന്നാണ്. എണ്ണയുടെ കാന്‍സര്‍ മുക്ത കാര്‍ഡിയോ പ്രോട്ടക്റ്റീവ് ആനുകൂല്യങ്ങളും സൂചിപ്പിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗ്രേപ്‌സീഡ് ഓയിലില്‍ അടങ്ങിയ ഉയര്‍ന്ന അളവിലുള്ള ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിച്ചേക്കാം എന്നതിന് ചില തെളിവുകളുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും എണ്ണയില്‍ ഉണ്ട്. മുന്തിരിക്കുരു എണ്ണയുടെ ചില ആരോഗ്യ ഗുണങ്ങള്‍ വായിക്കാം.

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍

ഒരു പഠനമനുസരിച്ച്, ഗ്രേപ്‌സീഡ് ഓയില്‍ കഴിക്കുന്നത് അമിതവണ്ണമുള്ളവരായ സ്ത്രീകളില്‍ കോശജ്വലന അവസ്ഥയും ഇന്‍സുലിന്‍ പ്രതിരോധവും മെച്ചപ്പെടുത്തുന്നു എന്നാണ്. ഗ്രേപ്‌സീഡ് ഓയിലില്‍ ഒമേഗ 6 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. രക്തത്തിലോ അഡിപ്പോസ് കോശങ്ങളിലെ ഒമേഗ 6 ന്റെ അളവ് ഹൃദയ രോഗങ്ങള്‍ കുറക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രേപ്‌സീഡ് എക്‌സ്ട്രാക്റ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫിനോളിക് സംയുക്തങ്ങള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, അവ ഫ്രീ റാഡിക്കലുകളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

പാചകത്തിന് പ്രയോജനകരം

പാചകത്തിന് പ്രയോജനകരം

പന്നിയിറച്ചി പാചകം ചെയ്യുമ്പോള്‍ ഗ്രേപ്‌സീഡ് ഓയില്‍ ഉപയോഗിക്കുന്നത് ശരീരത്തിനു കേടായ ഹെറ്ററോസൈക്ലിക് അമിനുകളുടെ രൂപവത്കരണത്തെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാംസം, കോഴി, മത്സ്യം എന്നിവ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ സാധാരണയായി ഈ അമിനുകള്‍ രൂപം കൊള്ളാറുണ്ട്. എങ്കിലും ഗ്രേപ്‌സീഡ് ഓയില്‍ പാചകത്തിന് എത്രത്തോളം സുരക്ഷിതമാണെന്നതിനെക്കുറിച്ച് ഇനിയും പഠനങ്ങള്‍ ആവശ്യമാണ്.

Most read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല

ചര്‍മ്മ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും ഉള്‍പ്പെടെ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഗ്രേപ്‌സീഡ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന് എണ്ണമയമുള്ളതായി തോന്നാതെ മോയ്‌സ്ചറൈസറായും ഇത് ഉപയോഗിക്കാം. എണ്ണയുടെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരം മുഖക്കുരു ചികിത്സയ്ക്കും സഹായിക്കുന്നു. ചില പഠനങ്ങളില്‍ മുറിവ് ഉണക്കുന്നതിനെ ത്വരിതപ്പെടുത്തുന്നതിന് ഗ്രേപ്‌സീഡ് ഓയില്‍ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയയെ ചികിത്സിക്കാന്‍ സഹായിക്കുന്നതിന് ഗ്രേപ്‌സീഡ് ഓയിലിന്റെ കഴിവ് ഒരു പഠനം പറയുന്നു. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ ഈ അവസ്ഥയ്ക്ക് സാധ്യമായ ഒരു ബദല്‍ ചികിത്സയായി എണ്ണ കണക്കാക്കപ്പെടുന്നു.

ലൈംഗിക ആരോഗ്യത്തിന്

ലൈംഗിക ആരോഗ്യത്തിന്

മുന്തിരി വിത്തുകളിലെ പ്രോന്തോക്യാനിഡിനുകള്‍ക്ക് യോനിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. എങ്കിലും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.

Most read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടം

വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടം

വിറ്റാമിന്‍ ഇയുടെ മികച്ച ഉറവിടമാണ് മുന്തിരിക്കുരു എണ്ണ. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രേപ്‌സീഡ് ഓയിലില്‍ 9 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. ഇത് ദൈനംദിന ഉപഭോഗത്തിന്റെ 19% ആണ്. വാസ്തവത്തില്‍. ഗ്രേപ്‌സീഡ് ഓയിലില്‍ ഒലിവ് ഓയിലിനേക്കാള്‍ ഇരട്ടി വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ തടയാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ ഇ.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഗ്രേപ്‌സീഡ് ഓയിലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രേപ്‌സീഡ് ഓയിലില്‍ 14 ഗ്രാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു, അതില്‍ 10 ശതമാനം പൂരിത കൊഴുപ്പും 16 ശതമാനം മോണോസാച്ചുറേറ്റഡ്, 70 ശതമാനം പോളിഅണ്‍സാച്ചുറേറ്റഡ് എന്നിങ്ങനെയാണ്.

ഒമേഗ 6 ഫാറ്റി ആസിഡ്

ഒമേഗ 6 ഫാറ്റി ആസിഡ്

മുന്തിരിക്കുരു എണ്ണയില്‍ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ കൂടുതലാണ്. ഈ കൊഴുപ്പുകളില്‍ രണ്ട് പ്രധാന തരം ഉണ്ട്: ഒമേഗ 3, ഒമേഗ 6. ഒപ്റ്റിമല്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന്, വിവിധതരം പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ക്രമീകരണം പ്രധാനമാണ്. ഗ്രേപ്‌സീഡ് ഓയില്‍ കൂടുതലും ഒമേഗ 6 ഫാറ്റി ആസിഡുകളാണ്.

Most read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക

സൗന്ദര്യ ഗുണം

സൗന്ദര്യ ഗുണം

മുഖക്കുരു, അലര്‍ജി, വരണ്ട, ചൊറിച്ചില്‍ എന്നിവയുടെ ചികിത്സയില്‍ ഗുണം ചെയ്യുന്ന 73% ലിനോലെയിക് ആസിഡ് ഇതില്‍ അടങ്ങിയിരിക്കുന്നു. ഗ്രേപ്‌സീഡ് ഓയില്‍ സിന്തറ്റിക് ചേരുവകളില്‍ നിന്ന് മുക്തവും മോയ്‌സ്ചറൈസിംഗ് ഫാറ്റി ആസിഡുകള്‍ നിറഞ്ഞതുമാണ്.

ചില പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കാം

ചില പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കാം

എല്ലാ വസ്തുക്കളും എല്ലാവരിലും ഗുണകരമാകണമെന്നില്ല. അതിനാല്‍ ചിലരില്‍ ഈ എണ്ണ ചില പാര്‍ശ്വഫലങ്ങളും പ്രകടിപ്പിക്കുന്നു. ഓക്കാനം, ചൊറിച്ചില്‍, വയറുവേദന, തലവേദന, തലകറക്കം, തൊണ്ടവേദന എന്നിവയാണ് ഗ്രേപ്‌സീഡ് സത്തിന്റെ ചില സാധാരണ പാര്‍ശ്വഫലങ്ങള്‍. ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ഉള്ളവരിലും ഇത് പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ ഇത് ചില വൈരുദ്ധ്യങ്ങള്‍ക്ക് കാരണമായേക്കാം.

English summary

Health Benefits of Grapeseed Oil

Some research shows that grapeseed oil can have anticancer and cardio protective properties. You can use the oil to improve your skin, hair, and overall health. Read on the benefits of grapeseed oil.
Story first published: Saturday, March 28, 2020, 13:42 [IST]
X