For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മളെല്ലാവരും തന്നെ ബോധവാന്‍മാരാണ്. പക്ഷേ ചില അവസ്ഥകളില്‍ നാം കഴിക്കുന്ന ഭക്ഷണം തന്നെ നമ്മളെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നുണ്ട്. അത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ആരോഗ്യത്തിന് വേണ്ടി ചില ഭക്ഷണങ്ങള്‍ നമ്മുടെ ശീലത്തില്‍ കൂട്ടി ചേര്‍ക്കുകയും വേണം. ആരോഗ്യത്തിന് വേണ്ടി നാം ശ്രമിക്കുമ്പോള്‍ അതിരാവിലെ തന്നെ വെറും വയറ്റില്‍ ചിലത് കഴിച്ചാല്‍ അത് ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നു.

Soaked Dry fruits

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ അതുണ്ടാക്കിയെടുക്കുന്നതിന് നമ്മുടെ ഭക്ഷണശീലത്തിനുള്ള പങ്ക് അത് ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇത് ഒന്ന് കുതിര്‍ത്തി വെറും വയറ്റില്‍ കഴിച്ച് നോക്കൂ. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും നിങ്ങളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെ ഡ്രൈഫ്രൂട്‌സ് കുതിര്‍ത്ത് കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കും. എന്തൊക്കെയാണ് നിങ്ങള്‍ കുതിര്‍ത്ത് കഴിക്കേണ്ടത് എന്ന് നോക്കാം.

ബദാം

ബദാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ബദാം നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളില്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വെള്ളത്തിലിട്ട് കുതിര്‍ത്തിയും അല്ലാതേയും കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇരുമ്പ്, ഫൊളേറ്റ്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെ നിരവധി മൈക്രോ ന്യൂട്രിയന്റുകള്‍ ഇതില്‍ ഉണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുകയും എല്ലായ്‌പ്പോഴും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും എട്ടോ പത്തോ ബദാം എടുത്ത് ഇത് നിങ്ങള്‍ക്ക് തലേ ദിവസം രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ കഴിക്കാവുന്നതാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണക്കമുന്തിരി നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ മുടികൊഴിച്ചില്‍ പരിഹരിക്കുന്ന കാര്യത്തിലും ഉണക്കമുന്തിരി മുന്നില്‍ തന്നെയാണ്. കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ കഴിക്കുന്നത് നിങ്ങളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ കഴിക്കുക. ഇത് ദിനവും ആറ് മുതല്‍ എട്ട് വരെ എണ്ണം കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇതിനോടൊപ്പം അല്‍പം കുങ്കുമപ്പൂവ് കൂടി മിക്‌സ് ചെയത് കഴിച്ചാല്‍ അത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയെ കുറക്കുന്നതിന് സഹായിക്കുന്നു. ക്രമരഹിതമായ ആര്‍ത്തവ പ്രശ്‌നങ്ങളെ പെട്ടെന്നാണ് ഇത് ഇല്ലാതാക്കുന്നത്.

വാല്‍നട്ട്

വാല്‍നട്ട്

വാള്‍നട്ട് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് വാള്‍നട്ട്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും അതിലൂടെ ആരോഗ്യത്തിന് ഗുണം നല്‍കുന്ന മറ്റ് ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് കുട്ടികള്‍ക്കാവട്ടെ അതിലേറെ ഗുണം ചെയ്യുന്നു. ദിനവും അല്‍പം വാള്‍നട്ട് കുതിര്‍ത്തത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇവ നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ക്ഷീണം അസ്വസ്ഥത എന്നിവക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാവുന്നതാണ്. ഇതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

അത്തിപ്പഴം

അത്തിപ്പഴം

കുതിര്‍ത്ത് കഴിക്കാവുന്ന ഡ്രൈഫ്രൂട്‌സിന്റെ കൂട്ടത്തില്‍ കേമന്‍ തന്നെയാണ് അത്തിപ്പഴം. ഇത് സ്ഥിരമാക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന മലബന്ധ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. അത് മാത്രമല്ല ഇത് ദഹനത്തെ കൃത്യമാക്കുകയും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. മലബന്ധം കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് അല്‍പം അത്തിപ്പഴം കുതിര്‍ത്ത് അത് വെറും വയറ്റില്‍ രാവിലെ കഴിച്ചാല്‍ മതി. ഏത് പ്രശ്‌നത്തേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് പലപ്പോഴും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. ക്ഷീണവും അലസതയും അകറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് അത്തിപ്പഴത്തിന് സാധിക്കുന്നു.

ഈന്തപ്പഴം

ഈന്തപ്പഴം

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഈന്തപ്പഴം വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും മൂന്നോ നാലോ ഈന്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സ്ത്രീകളിലുണ്ടാവുന്ന രക്തക്കുറവ് വിളര്‍ച്ച എന്നിവക്കെല്ലാം അവസാന പരിഹാരമാണ് ഈന്തപ്പഴം. ദിനവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അനാരോഗ്യകരമായ അവസ്ഥയേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണംവെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം

പച്ച മുട്ടകൊണ്ടുണ്ടാക്കിയ മയോണൈസിന് നിരോധനം: ആരോഗ്യമുള്ളവര്‍ പോലും വീഴുംപച്ച മുട്ടകൊണ്ടുണ്ടാക്കിയ മയോണൈസിന് നിരോധനം: ആരോഗ്യമുള്ളവര്‍ പോലും വീഴും

English summary

Health benefits Of Eating Soaked Dry fruits In Empty Stomach In Malayalam

Here in this article we have listed some of the health benefits of soaked dry fruits in empty stomach details in malayalam. Take a look.
Story first published: Monday, January 23, 2023, 12:36 [IST]
X
Desktop Bottom Promotion