Just In
Don't Miss
- Movies
ആ കുട്ടി അതിനെ തെറ്റായ രീതിയില്‍ മനസിലാക്കിയെന്ന് ആര്‍ക്കേലും തോന്നിയോ? സൂര്യയെ കുറിച്ച് സീരിയല്‍ നടി അശ്വതി
- Sports
IND vs ENG: ഏകദിനത്തില്‍ ഇന്ത്യക്കു ബി ടീം? രോഹിത്തടക്കം എട്ടു പേര് ടീമിന് പുറത്തേക്ക്!
- News
സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
- Travel
ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ
- Finance
പവന് 280 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്‍ണവില
- Automobiles
വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രോഗപ്രതിരോധശേഷി വേണോ? ഈ ജ്യൂസില്‍ പലതുണ്ട് ഗുണം
ആരോഗ്യമാണ് ഈ വൈറസ്ബാധാ കാലത്ത് പ്രധാനമെന്ന് മിക്കവരും ഇതിനകം മനസ്സിലാക്കിക്കാണും. അതിനാല്‍, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വഴികളാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ മുരിങ്ങയില ജ്യൂസ് നിങ്ങള്‍ക്ക് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്കുന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദിനചര്യയില്‍ മുരിങ്ങയില ജ്യൂസ് പതിവാക്കിയാല്‍ ഗുണങ്ങള്‍ ഏറെയാണ്.
Most read: കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുരിങ്ങ ഇലകള്‍. കൂടാതെ പ്രധാനപ്പെട്ട എല്ലാ അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇലകളില്‍ പ്രധാനമായും കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ എ, ഡി, സി എന്നിവ അടങ്ങിയിട്ടുണ്ട്. നിരവധി പഠനങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും പ്രകാരം മുരിങ്ങ ഇലകള്‍ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. അതിനാല്‍, മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ ഇനിപ്പറയുന്ന ആരോഗ്യ ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ ക്ഷീണം അകലുകയും ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ബലഹീനതയും അലസതയും കുറയ്ക്കാന്‍ സഹായിക്കുന്ന ഇരുമ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ഇലകളില്‍ നല്ല അളവില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യപ്പെടാനും ശരീരം അത് ശരിയായി ഉപയോഗിക്കാനും സഹായിക്കുന്നു. വീട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നവര്‍ക്ക് ദിവസവും രാവിലെ ഒരു കപ്പ് മുരിങ്ങ ചായയോ മുരിങ്ങയില ജ്യൂസോ കുടിക്കാവുന്നതാണ്.

പ്രമേഹത്തിന് നല്ലത്
മുരിങ്ങ ഇലകളില്‍ ശക്തമായ ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ പ്രമേഹത്തിന് കാരണമാകുന്ന കൊളസ്ട്രോള്‍, ലിപിഡുകള്‍, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയുടെ അളവ് കുറയ്ക്കാനും ഇതിന് കഴിയും. ഇതിലെ ആന്റിഓക്സിഡന്റുകള്‍ കോശങ്ങളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുന്നു.
Most read: ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്നമാക്കും, ശ്രദ്ധിക്കണം!!

തലച്ചോറിന്റെ ആരോഗ്യം
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ കലവറയാണ് മുരിങ്ങയില ജ്യൂസ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, മറ്റ് മസ്തിഷ്ക പ്രശ്നങ്ങള്‍ എന്നിവയുള്ള ആളുകള്‍ക്ക് മുരിങ്ങയില ജ്യൂസ് കഴിക്കുന്നത് രോഗതീവ്രത കുറയ്ക്കുന്നതിനു സഹായിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു
മുരിങ്ങയില ജ്യൂസ് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. ഇത് നിങ്ങളുടെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാഘാതത്തിനു കാരണമാകുന്ന ധമനികളിലെ ഫലകങ്ങള്‍ തടയുകയും ചെയ്യുന്നു.
Most read: വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം

അണുബാധകളോട് പോരാടുന്നു
ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് മുരിങ്ങയില. അതിനാല്‍ ചര്‍മ്മ അണുബാധകള്‍, മൂത്രനാളിയിലെ അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് മുരിങ്ങയില ജ്യൂസ് കുടിക്കാവുന്നതാണ്. ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ പരിക്കുകളും മുറിവുകളും ഉണക്കാനും ഇത് ഉപയോഗിക്കാം. മുരിങ്ങ ഇലകളില്‍ രക്തം കട്ടപിടിക്കുന്ന സ്വഭാവമുണ്ട്. ഇത് രക്തസ്രാവം തടയാനും മുറിവ് അണുബാധ തടയാനും സഹായിക്കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെയും പരാന്നഭോജികളെയും എളുപ്പത്തില്‍ നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ആരോഗ്യകരവും സജീവവുമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിന്‍ എ, സി, ഇരുമ്പ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
Most read: കൊളസ്ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന പ്രകൃതിയുടെ ഔഷധക്കൂട്ടാണ് മുരിങ്ങയില. ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കണ്ണിന്റെ പല പ്രശ്നങ്ങള്‍ തടയുന്നതിനായും നിങ്ങള്‍ക്ക് മുരിങ്ങയില ജ്യൂസ് കുടിക്കാവുന്നതാണ്.

അസ്ഥികളുടെ ആരോഗ്യം
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ ആവശ്യമാണ്. അസ്ഥികളില്‍ വേദനയുണ്ടെങ്കില്‍ മുരിങ്ങ ഇല ജ്യൂസ് പതിവായി കഴിക്കുക. ഇതില്‍ കാല്‍സ്യം, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ അസ്ഥികള്‍ നേടാന്‍ നിങ്ങളെ സഹായിക്കുന്നതായിരിക്കും.
Most read: രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെ

കരളിനെ സംരക്ഷിക്കുന്നു
മുരിങ്ങ ഇലകളില്‍ ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിലൂടെ കരള്‍ ഫൈബ്രോസിസ് കേടുപാടുകള്‍ കുറയ്ക്കാനും കരളിലെ എന്‍സൈമുകളുടെ അളവ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

മുരിങ്ങയില ജ്യൂസ് തയാറാക്കുന്ന വിധം
അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഇതിലേക്ക് നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്.
ആരോഗ്യ സംബന്ധമായ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ..