Just In
- 20 hrs ago
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- 21 hrs ago
വാരഫലം; മാര്ച്ച് ആദ്യ ആഴ്ച 12 രാശിക്കും ഫലങ്ങള് ഇങ്ങനെയാണ്
- 1 day ago
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- 1 day ago
പ്രമേഹ രോഗികള് കഴിക്കണം ഈ പഴങ്ങളെല്ലാം
Don't Miss
- News
പെരിന്തല്മണ്ണ പിടിക്കാന് ലീഗ് വിമതന്, തിരുവഞ്ചൂരിനെ പൂട്ടാന് അനില് കുമാര്, കളി മാറ്റി സിപിഎം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെറുംവയറ്റില് ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം
മിക്ക ഇന്ത്യന് അടുക്കളകളിലും കാണുന്ന ഒന്നാണ് ഉലുവ. സാധാരണയായി, ഭക്ഷണങ്ങള്ക്ക് രസക്കൂട്ടായി ഈ സുഗന്ധവ്യഞ്ജനം നാം ചേര്ക്കുന്നു. എന്നാല് ഇതു മാത്രമല്ല, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും മിടുക്കനാണ് ഈ ഇത്തിരിക്കുഞ്ഞന്. ആരോഗ്യത്തിന് ഉത്തമമായ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ സുഗന്ധവ്യഞ്ജനം.
Most read: കൊളസ്ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്
ഉലുവയില് ആന്റിഓക്സിഡന്റുകളും ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണംചെയ്യുന്നു. ചര്മ്മത്തിനും മുടിയ്ക്കുമയടക്കം ഉലുവ നിങ്ങള്ക്ക് ഗുണംനല്കുന്നു. ഇത് ദിവസവും കഴിക്കാനുള്ള എളുപ്പവഴിയാണ് ഉലുവ വെള്ളം കുടിക്കുക എന്നത്. രാവിലെ വെറും വയറ്റില് ഉലുവ വെള്ളം കുടിച്ചാല് ശരീരത്തിന് ലഭിക്കുന്ന അത്ഭുതകരമായ മാറ്റങ്ങളും ഉലുവ വെള്ളം വീട്ടില് എളുപ്പത്തില് തയ്യാറാക്കുന്ന വിധവും ഈ ലേഖനത്തില് നിങ്ങള്ക്ക് വായിക്കാം.

അമിതവണ്ണം കുറയ്ക്കുന്നു
ഉലുവ വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതല് നേരം വിശക്കാതെ നിലനിര്ത്തും. ഉലുവയില് അടങ്ങിയ ഫൈബര് ആണ് ഇതിന് ഗുണം ചെയ്യുന്നത്. ഇത് നിങ്ങളുടെ അമിതഭാരം നിയന്ത്രിക്കാന് സഹായിക്കുന്നു. വയര് നിറഞ്ഞതായി തോന്നുമ്പോള് നിങ്ങളുടെ ശരീരത്തില് അമിതമായി കലോറി കയറുന്നില്ല. മാത്രമല്ല, അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാന് നിങ്ങള്ക്ക് തോന്നില്ല. ഇതെല്ലാം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയില് ഗുണംചെയ്യുന്നു.

മുടി വളര്ച്ചയ്ക്ക് സഹായിക്കുന്നു
മുടിയുടെ വളര്ച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങള് ഉലുവയില് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനായി മാസ്കുകള് തയ്യാറാക്കി മുടിക്ക് പുരട്ടുന്നതിന് പുറമേ ഉലുവ വെള്ളം നിങ്ങള്ക്ക് കുടിക്കാവുന്നതാണ്. ദിവസവും ഉലുവ വെള്ളം കഴിക്കുന്നത് മുടിയുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കും. മുടിയുടെ അളവ് മെച്ചപ്പെടുത്തുകയും താരന്, മുടിയുടെ മറ്റ് പ്രശ്നങ്ങള് എന്നിവ കുറയ്ക്കുകയും ചെയ്യും.
Most read: രോഗങ്ങള് അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല് മാറ്റം ഇതൊക്കെ

ശരീരത്തെ വിഷമുക്തമാക്കുന്നു
ഉലുവ വെള്ളം നിങ്ങളുടെ ശരീരത്തില് നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ഉദരാരോഗ്യം മെച്ചപ്പെടുത്തുകും മലശോധന സുഗമമാക്കുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങള്ക്കെതിരെ പോരാടാന് ഇത് നിങ്ങളെ സഹായിക്കുന്നു. അതിലൂടെ മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്, ദഹനക്കേട് എന്നിവ തടയുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹരോഗികള്ക്ക് മികച്ച പരിഹാരമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് ഉലുവ നിങ്ങളെ സഹായിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങള് പാന്ക്രിയാസില് ഇന്സുലിന് സ്രവണം വര്ദ്ധിപ്പിക്കും, ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന് സഹായിക്കുന്നു.
Most read: വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള് ഒന്നിച്ച് കഴിക്കരുത്

കിഡ്നി സ്റ്റോണ് തടയുന്നു
ഉലുവ കഴിക്കുന്നത് വൃക്കയിലെ കല്ലുകളെ നീക്കാന് ഗുണം ചെയ്യുന്നു. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താന് ഉലുവ നിങ്ങളെ സഹായിക്കുന്നു.
Most read: ചീത്ത കൊളസ്ട്രോള് കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാം

ചര്മ്മ സംരക്ഷണം
ഉലുവ വെള്ളം ചര്മ്മത്തിനും മികച്ചതാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയില് ഉലുവ സഹായിക്കുകയും ശരീരത്തില് നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മുഖക്കുരുവിനേയും മറ്റ് കറുത്ത പാടുകള്, ചുളിവുകള് എന്നിവ തടയുന്നതിനും ഗുണം ചെയ്യുന്നു.

മുലപ്പാല് വര്ധിപ്പിക്കുന്നു
ഒരു പഠനമനുസരിച്ച്, ഉലുവ കഴിക്കുന്നത് മുലയൂട്ടുന്ന സ്ത്രീകളില് മുലപ്പാല് ഉല്പാദനം വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു എന്നാണ്. ഉലുവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള് ഉണ്ട്, ഇത് നെഞ്ചെരിച്ചില് ചികിത്സിക്കാനും ഗുണം ചെയ്യുന്നു.
Most read: പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

ഉലുവ വെള്ളം തയ്യാറാക്കാന്
ഒരു ചട്ടിയില് അല്പം ഉലുവ ഇട്ട് വറുക്കുക. ഇത് ഒരു ബ്ലെന്ഡറില് കലര്ത്തി നല്ല പൊടിയാക്കി മാറ്റുക. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില് 1 ടീസ്പൂണ് ഉലുവ പൊടി ചേര്ത്ത് ഇളക്കുക. നിങ്ങളുടെ ഉലുവ വെള്ളം ഇപ്പോള് തയ്യാറാണ്. മികച്ച ഫലങ്ങള്ക്കായി നിങ്ങള്ക്ക് ഇത് രാവിലെ വെറും വയറ്റില് കുടിക്കാവുന്നതാണ്.