For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെ

|

യോഗ എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓരോ ആസനങ്ങളും ചെയ്യുന്നതിന്റെ ഗുണങ്ങളും നേട്ടങ്ങളും മാറ്റങ്ങളും എല്ലാം നമുക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ അല്‍പ സംയം യോഗക്കായി മാറ്റി വെച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന് തന്നെ പറയാം. ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്ത് കൂടി വന്നിട്ടുണ്ട്. ഒരിക്കലും ഇതിനെ നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ശാരീരികാരോഗ്യത്തിനോടൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

Health Benefits Of Doing Chakrasana

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ യോഗാസനവും നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതില്‍ തന്നെ ഏറ്റവും മികച്ചതാണ് ചക്രാസനം. ചക്രാസനം ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ചക്രാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നമ്മുടെ പ്രിയ താരങ്ങള്‍ എപ്പോഴും വാര്‍ദ്ധക്യത്തിലേക്ക് കടക്കാതെ എങ്ങനെ ഇത്രയും സ്ലിം ആയി ഇരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പലപ്പോഴും യോഗ തന്നെയാണ്. ഈ ലേഖനത്തില്‍ ചക്രാസനം ചെയ്യുന്നതിലെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

 നട്ടെല്ലിന്റെ വഴക്കവും ശക്തിയും മെച്ചപ്പെടുത്തുന്നു

നട്ടെല്ലിന്റെ വഴക്കവും ശക്തിയും മെച്ചപ്പെടുത്തുന്നു

പലപ്പോഴും ഒരേ സമയം ഇരുന്നുള്ള ജോലികള്‍ നമ്മുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് വിട്ടുമാറാത്ത നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ചത് യോഗ തന്നെയാണ്. കാരണം യോഗ ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ചക്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മികച്ച സ്‌ട്രെച്ചുകളില്‍ ഒന്നായി മാറുന്നു. ഇത് നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള നട്ടെല്ലുകള്‍ സംഭാവന ചെയ്യുകയും ചെയ്യുന്നു. എല്ലാ ദിവസവും ചക്രാസനത്തില്‍ നില്‍ക്കുന്നതിന് ശ്രമിച്ച് നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും.

വയറ്റിലെ അമിത കൊഴുപ്പുരുക്കുന്നു

വയറ്റിലെ അമിത കൊഴുപ്പുരുക്കുന്നു

പലപ്പോഴും വയറ്റിലെ കൊഴുപ്പ് കുറയാന്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുന്നത് കൂടിയാണ്. ഇത് കൂടാതെ ഈ കൊഴുപ്പ് ഇടുപ്പുകളിലേക്കും വ്യാപിക്കുന്നു. ഇത് ഭാരക്കൂടുതല്‍ ഉണ്ടാക്കുകയും അത് വഴി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ചക്രാസനം ഇതിനെല്ലാം ഒരു പരിഹാരമാണ്. ചക്രാസനം വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ വയറ്റിന്റെ ഭാഗത്തുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ അമിതവണ്ണത്തേയും കുടവയറിനെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ചക്രാസനം ഒന്ന് ശീലമാക്കാവുന്നതാണ്.

ശരീരത്തിന് വഴക്കം

ശരീരത്തിന് വഴക്കം

ശരീരത്തിന് വഴക്കം കുറയുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ ഒന്ന് കുനിയാനോ നിവരാനോ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ചക്രാസനം ചെയ്യുന്നതിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും പാടേ ഇല്ലാതാക്കുന്നു. ശരീരം വഴങ്ങുന്നില്ല എന്ന നിങ്ങളുടെ പരാതി ഇതോടെ തീരുന്നു. ദിവസവും ഒരു അഞ്ചോ പത്തോ മിനിറ്റ് ചക്രാസനത്തിന് വേണ്ടി മാറ്റി വെക്കൂ. ഇത് നിങ്ങളില്‍ വരുത്തുന്ന മാറ്റം അനുഭവിച്ചറിയൂ. ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന പല പ്രശ്‌നങ്ങളേയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് മാറ്റാന്‍ സാധിക്കുന്നു.

സമ്മര്‍ദ്ദം പ്രതിരോധിക്കുന്നു

സമ്മര്‍ദ്ദം പ്രതിരോധിക്കുന്നു

മാനസിക സമ്മര്‍ദ്ദം എന്നത് ഇന്നത്തെ ജീവിത ശൈലിയുടെ സംഭാവനയാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചക്രാസനം ശീലമാക്കാവുന്നതാണ്. ചക്രാസനം ചെയ്യുന്നതിലൂടെ ശരീരത്തിലേക്കുള്ള രക്തസംക്രമണത്തില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ആരോഗ്യവും മാനസികവുമായ പോസിറ്റീവ് മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നു. ഹോര്‍മോണ്‍ സംബന്ധമായുണ്ടാവുന്ന മാറ്റങ്ങള്‍ക്കും മികച്ചൊരു പരിഹാരമാണ് ചക്രാസനം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവക്ക് പരിഹാരം കാണുന്നതിനും ചക്രാസനം സഹായിക്കുന്നുണ്ട്.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്നത് പലര്‍ക്കും അവരുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചക്രാസനം ശീലമാക്കാം. ഇവരില്‍ മുഖത്തേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത് വഴി വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങളെ കുറക്കുന്നു. മാത്രമല്ല നിങ്ങള്‍ വളരെയധികം ആക്ടീവ് ആയി ഇരിക്കുന്ന അവസ്ഥയിലേക്കും എത്തുന്നു. ഇതെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. മുഖത്തെയും കഴുത്തിലേയും വാര്‍ദ്ധക്യ ലക്ഷണങ്ങളായ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചക്രാസനം.

നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നു

നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നു

ശരീരത്തിന്റെ ദുര്‍ബലാവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ചക്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൈകാലുകള്‍ സ്‌ട്രെച്ച് ചെയ്യപ്പെടുന്നതിലൂടെ പേശികള്‍ വലിയുകയും നിതംബവും പുംറംഭാഗവും നട്ടെല്ലും കൈകാലുകളും ശക്തി പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ എന്ത് പുതിയ വ്യായാമവും ചെയ്യുന്നതിന് മുന്‍പ് നല്ലൊരു പരിശീലകന്റെ നേതൃത്വത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ കൃത്യമായ തെറ്റുകള്‍ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ.

സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്

ഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനംഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനം

English summary

Health Benefits Of Doing Chakrasana Daily And How To Do It In Malayalam

Here in this artilce we have listed some health benefits of chakrasana and how to do it in malayalam. Take a look.
Story first published: Thursday, August 18, 2022, 12:13 [IST]
X
Desktop Bottom Promotion