Just In
- 1 hr ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 3 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 7 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 10 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില് ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്
- News
സമസ്ത നേതാവിന്റെ പ്രതികരണത്തെ തള്ളാതെ ലീഗ്; ഭരണഘടനയുടെ ശക്തിയാണെന്ന് സാദിഖലി തങ്ങള്
- Movies
അക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്; ഹൃതിക്കുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കാമുകി
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
പതിവായി ച്യൂയിംഗ് ഗം ചവച്ചാലുള്ള ഈ ഗുണങ്ങള് അറിയാമോ
നമ്മളില് ഭൂരിഭാഗം പേരും സ്ഥിരമായി ച്യൂയിംഗം ചവയ്ക്കുന്നത് ശീലമാക്കിയവരായിരിക്കും. ചിലര് ശ്വാസം ഫ്രഷ് ആയി നിലനിര്ത്താന് ഇത് ചെയ്യുമ്പോള് മറ്റുചിലര് വിശപ്പ് തോന്നാതിരിക്കാനാണ് ഇത് ചെയ്യുന്നത്.ആയിരക്കണക്കിന് വര്ഷങ്ങളായി ച്യൂയിംഗ് ഗം നിലവിലുണ്ട്. പുരാതന മായന്മാരും ആസ്ടെക്കുകളും പല്ലുകള് വൃത്തിയാക്കാനും വായ്നാറ്റം അകറ്റാനും വിശപ്പിനെതിരെ പോരാടാനും ദാഹം ശമിപ്പിക്കാനും 'ചിക്കിള്' എന്ന പദാര്ത്ഥം ചവച്ചിരുന്നു. ആധുനിക കാലത്തെ ച്യൂയിംഗ് ഗം നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ സംഭാവന ചെയ്യുന്നു. പതിവായി ച്യൂയിംഗ് ഗം ചവയ്ക്കുന്നതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന നേട്ടങ്ങള് എന്തൊക്കെയെന്ന് അറിയാന് ലേഖനം വായിക്കൂ.
Most
read:
നിങ്ങളറിയാതെ
നിങ്ങളുടെ
ആയുസ്സ്
കുറയ്ക്കും
ഈ
മോശം
ശീലങ്ങള്

സമ്മര്ദ്ദം കുറയ്ക്കുന്നു
കൊറോണ വൈറസ് മഹാമാരിയുമായി ലോകം പോരാടുന്ന നിലവിലെ സാഹചര്യത്തില്, പലരും അമിത സമ്മര്ദ്ദം അനുഭവിക്കുന്നു. ശാശ്വതമായ പരിഹാരത്തിനായി നിങ്ങള്ക്ക് ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടി വന്നേക്കാം. എന്നാല്, ഹ്രസ്വകാല പ്രതിവിധിയായി നിങ്ങള്ക്ക് ച്യൂയിംഗ് ഗം ആശ്രയിക്കാം. സമ്മര്ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും തോത് കുറയ്ക്കുന്നതിലൂടെ ച്യൂയിംഗ് ഗം നിങ്ങളെ വിശ്രമിക്കാനും ശാന്തമാക്കാനും സഹായിക്കും.

കലോറി കത്തിക്കാന് സഹായിക്കുന്നു
ഫിറ്റ്നസ് പ്രേമികള് അവരുടെ കലോറി ഉപഭോഗത്തെക്കുറിച്ച് എപ്പോഴും ആശങ്കാകുലരാണ്. ദൈനംദിന കലോറി ഉപഭോഗം നിലനിര്ത്താന് സഹായിക്കുന്ന ഭക്ഷണങ്ങളെയും ശാരീരീക പ്രവര്ത്തനങ്ങളെയും അവര് ആശ്രയിക്കുന്നു. നിങ്ങള് അത്തരം ആളുകളില് ഒരാളാണെങ്കില്, ച്യൂയിംഗ് ഗം നിങ്ങളുടെ ഉറ്റ ചങ്ങാതിയാണ്. മണിക്കൂറില് 11 കലോറി കത്തിക്കാന് ച്യൂയിംഗ് ഗം നിങ്ങളെ സഹായിക്കും.
Most
read:രാത്രിയില്
തൈര്
കഴിക്കരുതെന്ന്
പറയുന്നതിനു
പിന്നിലെ
കാരണം
ഇതാണ്

തലച്ചോറിന്റെ ശക്തി വര്ദ്ധിപ്പിക്കുന്നു
നമ്മുടെ തലച്ചോറാണ് ശരീരത്തിന്റെ ശക്തികേന്ദ്രം. അതിനാല്, അതിന്റെ ആരോഗ്യം നിലനിര്ത്തേണ്ടത് പ്രധാനമാണ്. ഓര്മ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ ആരോഗ്യം നിലനിര്ത്തുന്നതിനും നിങ്ങള്ക്ക് നിരവധി ഭക്ഷണങ്ങളെ ആശ്രയിക്കാം. എന്നാല്, മസ്തിഷ്ക ശക്തി വര്ദ്ധിപ്പിക്കുന്നതിന് ച്യൂയിംഗ് ഗം നിങ്ങളെ സഹായിക്കും. ഭൗതികപരമായി ഒരുപാട് കാര്യങ്ങള് ഓര്മ്മിക്കേണ്ടിവരുന്ന ജോലിയാണ് നിങ്ങളുടേതെങ്കില്, ജോലി ചെയ്യുമ്പോള് ഗം ചവയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്ദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിച്ചേക്കാം.

മയക്കം ഒഴിവാക്കുന്നു
ഉദാസീനമായ ജീവിതശൈലി നമ്മളില് ഭൂരിഭാഗവും പേരുടെയും ഉറക്കം കെടുത്തുന്നു. ഇത് പലര്ക്കും ജോലി ചെയ്യുമ്പോള് ക്ഷീണമോ ഉറക്കമോ മയക്കമോ ഉണ്ടാക്കുന്നു. മിക്ക സമയത്തും ജാഗ്രത പാലിക്കേണ്ട ജോലിയാണ് നിങ്ങളുടേതെങ്കില്, ജോലി ചെയ്യുമ്പോള് ഗം ചവയ്ക്കുക. ആരോഗ്യ റിപ്പോര്ട്ടുകള് പ്രകാരം, ച്യൂയിംഗ് ഗം ഉറക്കമില്ലായ്മയെ ചെറുക്കും. പുതിനയുടെ രുചിയുള്ള ച്യൂയിംഗ് ഗം കഴിക്കാന് ശ്രമിക്കുക. ഉച്ചസമയത്തെ ആലസ്യത്തെ ചെറുക്കാന് ഏറ്റവും ഫലപ്രദമായ വഴിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:ആരോഗ്യം
നല്കും
കടല്പ്പായല്
എന്ന
അത്ഭുത
ഭക്ഷണം

വിശപ്പ് കുറയ്ക്കാന് സഹായിക്കുന്നു
പലരും അവരുടെ ദൈനംദിന ഭക്ഷണക്രമം യഥാര്ത്ഥത്തില് ശ്രദ്ധിക്കുന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ആത്യന്തികമായി ശരീരഭാരം കൂടുന്നതിലേക്കും നയിക്കുന്നു. നിങ്ങള്ക്ക് പലപ്പോഴും വിശപ്പ് തോന്നുന്നുവെങ്കില്, ശരിയായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, നിങ്ങള് ച്യൂയിംഗ് ഗമ്മിന്റെ സഹായം തേടണം. അവ ചവച്ചുകൊണ്ടിരുന്നാല് ലഘുഭക്ഷം കഴിക്കണമെന്ന ആസക്തിയില് നിന്ന് പുറത്തുകടക്കാനാകും. ഇത് നിങ്ങളുടെ വിശപ്പ് തടയാനും സഹായിക്കും.

വായ്നാറ്റത്തെ ചെറുക്കുന്നു
വെളുത്തുള്ളി, ഉള്ളി, മസാലകള് തുടങ്ങിയ ശക്തമായ മണമുള്ള ഭക്ഷണങ്ങള് നിങ്ങളുടെ വായില് ദുര്ഗന്ധമുണ്ടാക്കും. എന്നാല് ചിലപ്പോള് വായ്നാറ്റം, മോണരോഗം അല്ലെങ്കില് വരണ്ട വായ പോലുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ ലക്ഷണവുമാകാം. വായ്നാറ്റം വേഗത്തില് മറയ്ക്കാന് ച്യൂയിംഗം നിങ്ങളെ സഹായിക്കും. വായ്നാറ്റം ഒഴിവാക്കാന് നിങ്ങള്ക്ക് പുതിന അടങ്ങിയ ച്യൂയിംഗ് ഗം ചവയ്ക്കാം.
Most
read:വയറ്
നന്നായാല്
ആരോഗ്യം
നന്നായി;
ദഹനം
മെച്ചപ്പെടുത്തും
ഈ
ഭക്ഷണങ്ങള്

ഉമിനീര് ഒഴുക്ക് വര്ദ്ധിപ്പിക്കുന്നു
വരണ്ട വായയുടെ അസ്വസ്ഥത ഇല്ലാതാക്കാന് ച്യൂയിംഗ് ഗം സഹായിക്കും. ഉമിനീര് നിങ്ങളുടെ വായയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു, ച്യൂയിംഗ് ഗം ഉമിനീര് ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നു. വരണ്ട വായയുള്ള ആളുകള്ക്ക് ഭക്ഷണം കഴിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ സംസാരിക്കുമ്പോഴോ അസ്വസ്ഥത അനുഭവപ്പെടാം. നിങ്ങള് ച്യൂയിംഗ് ഗം ചവയ്ക്കുമ്പോള്, നിങ്ങളുടെ താടിയെല്ലിന്റെ പേശികള് നിങ്ങളുടെ ഉമിനീര് ഗ്രന്ഥികളില് അമര്ത്തി ഉമിനീര് പുറത്തുവിടുന്നു. അതിനാല്, പതിവായി ച്യൂയിംഗ് ഗം കഴിക്കുന്നതിലൂടെ ഉമിനീര് വര്ദ്ധിപ്പിക്കാനും വരണ്ട വായയുടെ ലക്ഷണങ്ങള് ഒഴിവാക്കാനും നിങ്ങള്ക്ക് സാധിക്കും.

പല്ലുകള് വെളുപ്പിക്കുന്നു
കാപ്പി കുടിക്കുന്നതും പുകവലിക്കുന്നതും ഉള്പ്പെടെ പല ശീലങ്ങളും പല്ലിന്റെ പ്രതലത്തില് നിറവ്യത്യാസത്തിന് കാരണമാകും. ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നിങ്ങളുടെ പല്ല് വെളുപ്പിക്കാന് സഹായിക്കുന്നു.
Most
read:ബി.പി
നിയന്ത്രിക്കാനും
പ്രതിരോധശേഷിക്കും
തക്കാളിക്കുരു;
പക്ഷേ
ദോഷം
ഇങ്ങനെ

ആസിഡ് റിഫ്ളക്സ് തടയുന്നു
ആമാശയത്തിലെ ആസിഡുകള് അന്നനാളത്തിലൂടെ മുകളിലേക്ക് നീങ്ങി നെഞ്ചിലും ഒരേസമയം കേടുവരുത്തുന്ന സങ്കീര്ണ്ണമായ ഒരു പ്രശ്നമാണ് ആസിഡ് റിഫ്ളക്സ്. ഇത് തൊണ്ടയിലോ നെഞ്ചിലോ കത്തുന്ന സംവേദനത്തിന് കാരണമാകുന്നു. അന്നനാളം വൃത്തിയാക്കി ആസിഡുകളെ നിര്വീര്യമാക്കി ആസിഡ് റിഫ്ളക്സ് ലഘൂകരിക്കാനുള്ള നല്ലൊരു മാര്ഗമാണ് ച്യൂയിംഗ് ഗം.