For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവ ഇല കത്തിച്ച് പുക ശ്വസിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അത്ഭുതം

|

കറുവപ്പട്ടയുടെ ഇലകള്‍ പലപ്പോഴും ഭക്ഷണങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി പലരും ഉപയോഗിക്കുന്നു. എന്നാല്‍ രുചി വര്‍ധിപ്പിക്കുക എന്ന എന്ന അതിന്റെ ആവശ്യം കഴിഞ്ഞാല്‍ ഇത് പ്ലേറ്റില്‍ നിന്ന് പുറന്തള്ളപ്പെടും. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഈ സുഗന്ധവ്യഞ്ജനം ഉപയോഗിക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലം പാചകം മാത്രമല്ല. കറുവപ്പട്ടയുടെ ഇല കത്തിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് നിങ്ങള്‍ക്ക് അറിയാമോ. സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തന്ത്രമാണിത്. ഇത് പല രോഗങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു.

Most read: പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂMost read: പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

വിശ്വാസങ്ങള്‍ പ്രകാരം കറുവ ഇല പവിത്രമായ സസ്യമായും കണക്കാക്കപ്പെടുന്നു. വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും ഈ ഇലകള്‍ ഉപയോഗിച്ചുവരുന്നു. കറുവ ഇലകള്‍ക്ക് ആന്റി ബാക്ടീരിയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍ ഇവ നിങ്ങളുടെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഉണങ്ങിയ കറുവപ്പട്ട ഇലകള്‍ കത്തിക്കുന്നത് നിങ്ങള്‍ക്ക് ഏതൊക്കെ വിധത്തില്‍ ഗുണം ചെയ്യുമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഉത്കണ്ഠ കുറയ്ക്കുന്നു

ഉത്കണ്ഠ കുറയ്ക്കുന്നു

കറുവ ഇലകളില്‍ ഉത്കണ്ഠ ചികിത്സിക്കാന്‍ അറിയപ്പെടുന്ന ലിനൂള്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഈ ഇലകളിലെ രാസവസ്തു കത്തി പുക ഉണ്ടാകുകയും ഇത് ശ്വസിക്കുമ്പോള്‍ ശരീരവും മനസ്സും ശാന്തമാവുകയും ചെയ്യുന്നു. വെറും 10 മിനിറ്റ് നേരത്തേക്ക് കറുവ ഇലകള്‍ മണക്കുന്നത് നിങ്ങളുടെ ഉത്കണ്ഠ പെട്ടെന്ന് സുഖപ്പെടുത്താന്‍ സഹായിക്കും. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്നതാണ് ഈ സംയുക്തം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

യൂജീനോളിന്റെ സാന്നിധ്യം കാരണം കറുവ ഇലകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഈ ഇലകള്‍. നിങ്ങള്‍ ഈ ഇലകള്‍ കത്തിച്ച് ശ്വസിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോള്‍ അവ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

Most read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂMost read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

മെച്ചപ്പെട്ട ശ്വസനം

മെച്ചപ്പെട്ട ശ്വസനം

മ്യൂക്കസ്, കഫം എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള പ്രകൃതിദത്ത പരിഹാരമാണ് കറുവപ്പട്ട ഇലകളുടെ പുക. ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കറുവ ഇലകള്‍ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം അവയെ ശുദ്ധമായ ചൂടു വെള്ളത്തില്‍ മുക്കിവച്ച് ആവിപിടിക്കുക എന്നതാണ്. ഒരു ഹ്യുമിഡിഫയറായും ഇത് ഉപയോഗിക്കാം. ഇത് നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, തൊണ്ട, ദഹനവ്യവസ്ഥ എന്നിവയ്ക്ക് നല്ലതാണ്.

ക്ഷീണം അകറ്റുന്നു

ക്ഷീണം അകറ്റുന്നു

നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുറച്ച് കറുവ ഇലകള്‍ കത്തിച്ച് നോക്കൂ. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് എങ്ങനെയെന്ന് കാണാനാകും. കറുവപ്പട്ട ഇലകളിലെ ചില രാസവസ്തുക്കളായ പിനെന്‍, സിനിയോള്‍, എലിമിസിന്‍ എന്നിവ നിങ്ങളുടെ തളര്‍ച്ചയെ നേരിടാന്‍ സഹായിക്കും.

Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

ധ്യാനം

ധ്യാനം

നിങ്ങള്‍ ധ്യാനം പരിശീലിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസപ്പെടുകയാണെങ്കില്‍ കറുവ ഇലകള്‍ കത്തിച്ച് ധ്യാനിക്കുക. ഇതുവഴി നിങ്ങളുടെ ക്ഷീണം ലഘൂകരിക്കാനും മനസ്സിനെ ജാഗ്രതയോടെയും ശാന്തതയോടെയും നിലനിര്‍ത്താനും സാധിക്കുന്നു. ശ്രദ്ധാപൂര്‍വ്വമായ ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പുണ്യസ്ഥലങ്ങളിലും കറുവ ഇലകള്‍ കത്തിക്കുന്നത് പതിവാണ്.

കീടങ്ങളെ അകറ്റുന്നു

കീടങ്ങളെ അകറ്റുന്നു

കറുവ ഇല കത്തിക്കുന്നതിലൂടെ വീട്ടില്‍ നിന്ന് നിങ്ങള്‍ക്ക് പ്രാണികളെയും മറ്റ് കീടങ്ങളെയും അകറ്റാന്‍ സാധിക്കും. പ്രാണി ശല്യം നേരിടുന്നവര്‍ക്ക് ഈ വിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണ്. കറുവ ഇലകളുടെ മറ്റു ചില ഗുണങ്ങള്‍ ഇവയാണ്:

പ്രമേഹത്തെ ചികിത്സിക്കുന്നു

പ്രമേഹത്തെ ചികിത്സിക്കുന്നു

കറുവ ഇലകള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇവ ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ സഹായിക്കുന്നു. അതിനാല്‍, ടൈപ്പ് 2 പ്രമേഹത്തെ നേരിടാന്‍ കറുവ ഇലകള്‍ ഫലപ്രദമാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കറുവ ഇലകളില്‍ കാണപ്പെടുന്ന സംയുക്തങ്ങളായ റൂട്ടിന്‍, കഫിക് ആസിഡ് എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയത്തിന്റെ കാപ്പിലറി ധമനികള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. കൂടാതെ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇവ സഹായകമാണ്.

താരന്‍ നീക്കുന്നു

താരന്‍ നീക്കുന്നു

താരന്‍ നീക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് കറുവ ഇലകള്‍. കുളിക്കുമ്പോള്‍ നിങ്ങളുടെ പതിവ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. തുടര്‍ന്ന്, കറുവ ഇലകള്‍ തണുത്ത വെള്ളത്തില്‍ കലക്കി മുടി കഴുകുക. അല്ലെങ്കില്‍, നിങ്ങള്‍ക്ക് കറുവ ഇല എണ്ണയും ഉപയോഗിക്കാം. ഏകദേശം 15 തുള്ളി എണ്ണ എടുത്ത് ഷാംപൂ ഉപയോഗിച്ച് കലര്‍ത്തി തലയോട്ടിയില്‍ മസാജ് ചെയ്യുക. ശേഷം, മുടി നന്നായി കഴുകുക.

Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

English summary

Health Benefits Of Burning Bay Leaves in Malayalam

Bay leaves have anti-bacterial and anti-inflammatory properties, and are thus cherished in medicinal healing. Here are a few benefits of burning bay leaves.
Story first published: Wednesday, June 30, 2021, 12:31 [IST]
X
Desktop Bottom Promotion