For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ല

|

യോഗ ചെയ്യുന്നവര്‍ ശീലമാക്കേണ്ട ആസനമാണ് ഭുജംഗാസനം അഥവാ കോബ്ര സ്‌ട്രെച്ച്. പാമ്പ് എന്ന് അര്‍ത്ഥം വരുന്ന ഭുജംഗ എന്ന വാക്കില്‍ നിന്നാണ് ഭുജംഗാസനം എന്ന വാക്ക് ഉണ്ടായത്. സൂര്യ നമസ്‌കാരം ചെയ്യുമ്പോഴും ഇതേ പോസില്‍ വരുന്നുണ്ട്. നിങ്ങളുടെ വയറിന്റെ പേശികള്‍ക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഭുജംഗാസനം. പല ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഭുജംഗാസനം.

Health Benefits Of Bhujangasana

കമിഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു പോസാണ് ഭുജംഗാസനം. ഇത് കമിഴ്ന്ന് കിടന്നാണ് ചെയ്യുന്നത്. മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് കോബ്ര പോസ്. എങ്ങനെ ഈ പോസ് ശീലമാക്കണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നും നമുക്ക് നോക്കാം.

ഭുജംഗാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഭുജംഗാസനത്തിന്റെ ആരോഗ്യഗുണങ്ങള്‍ നിങ്ങളില്‍ വളരെ വലുതാണ്. നിങ്ങളുടെ തോളുകളുടെ വേദന കുറക്കുന്നതിന് ഭുജംഗാസനം ചെയ്യാവുന്നതാണ്. ഇത്കൂടാതെ അടിവയര്‍ ടോണ്‍ ചെയ്യുന്നതിനും ഭുജംഗാസനം സഹായിക്കുന്നു. പുറംഭാഗവും തോളും ടോണ്‍ ചെയ്യുന്നതിന് സഹായിക്കുന്നു ഈ ആസനം. ഇത് കൂടാതെ ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആസനം മികച്ചതാണ്. ഇത് നെഞ്ച് വികസിപ്പിക്കുന്നതിനും ക്ഷീണവും സമ്മര്‍ദ്ദവും കുറക്കുന്നതിനും മികച്ചതാണ്.

Health Benefits Of Bhujangasana

രക്തചംക്രമണം കൃത്യമാക്കുന്നതിനും രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഭുജംഗാസനം, ഇത് കൂടാതെ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും മികച്ചതാണ് ഭുജംഗാസനം. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ ഇവര്‍ക്ക് അതില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്നു ഭുജംഗാസനം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് ഭുജംഗാസനം ശീലമാക്കാവുന്നതാണ്.

ചെയ്യേണ്ടത് എങ്ങനെ?

Health Benefits Of Bhujangasana

ഭുജംഗാസനം എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ രണ്ടും ഇരുവശത്തും കുത്തി വെക്കുക. കാലുകള്‍ രണ്ടും അടുപ്പിച്ച് വെക്കുക. പിന്നീട് കാലുകള്‍ തറയില്‍ ഉറപ്പിച്ച് വെച്ച ശേഷം കൈകളില്‍ ബലം കൊടുത്ത് പതുക്കെ തല പൊക്കുക. പിന്നീട് നെഞ്ചിന്റെ ഭാഗവും തറയില്‍ നിന്ന് പൊക്കുക. കൈകള്‍ രണ്ടും നല്ലതുപോലെ വിടര്‍ത്തി ശരീരത്തോട് ചേര്‍ത്ത് വെക്കണം. അതിന് ശേഷം നെഞ്ച് നല്ലതുപോലെ വിരിച്ച് വെക്കണം. നട്ടെല്ലിന് ഭാഗത്തേക്ക് തല നല്ലതുപോലെ പൊക്കി വെക്കണം. ശ്രദ്ധിക്കേണ്ടത് തോളുകള്‍ സര്‍പ്പത്തിന്റെ ശിരസ്സ് പോലെ ഉയര്‍ന്നിരിക്കണം. പിന്നീട് ശ്വാസം സാധാരണ ഗതിയില്‍ എടുക്കുക. ശേഷം ശ്വാസം പതിയെ വിട്ടുകൊണ്ട് താഴേക്ക് വരിക. നിങ്ങള്‍ക്ക് സാധിക്കുന്ന അത്രയും പ്രാവശ്യം ഈ പോസ് ആവര്‍ത്തിക്കാവുന്നതാണ്.

ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Health Benefits Of Bhujangasana

എന്നാല്‍ ഭുജാംഗാസനം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 4-5 മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ ഈ ആസനം ചെയ്യാന്‍ പാടുകയുള്ളൂ. കാരണം കമിഴ്ന്ന് കിടക്കുമ്പോള്‍ വയറിന് പ്രശ്‌നമില്ലെന്നും മുറുക്കം ഇല്ലെന്നും ഉറപ്പാക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ കൈകള്‍, തോളുകള്‍, കഴുത്ത്, പുറംഭാഗം എന്നീ ഭാഗങ്ങള്‍ സ്‌ട്രെച്ച് ചെയ്തിട്ടുണ്ട് എന്ന കാര്യം ഉറപ്പാക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ ഭുജംഗാസനം ചെയ്യാന്‍ പാടുകയുള്ളൂ. എന്നും രാവിലെ യോഗാസനങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം ഇത് ചെയ്യാവുന്നതാണ്.

തുടക്കക്കാര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

Health Benefits Of Bhujangasana

തുടക്കക്കാര്‍ ഭുജംഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ ഭുജംഗാസനം ചെയ്യുമ്പോള്‍ ചിരിച്ച മുഖത്തോടെ വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളുടെ മുഖത്ത് ചുളിവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചിരിച്ച മുഖത്തോടെ വേണം ഇത് ചെയ്യുന്നതിന്. നിങ്ങള്‍ അമിതമായി സ്‌ട്രെച്ച് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കൈമുട്ടുകള്‍ വളച്ച് വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പതിവ് പരിശീലനത്തിലൂടെ, കൈമുട്ടുകള്‍ നേരെയാക്കുന്നതിലൂടെ സ്‌ട്രെച്ച് ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശ്വാസം ഒരിക്കലും പിടിച്ച് വെക്കരുത് എന്നതും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്

Health Benefits Of Bhujangasana

നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നുണ്ടെങ്കില്‍ ഒരിക്കലും ഭുജംഗാസനം ചെയ്യരുത്. ഇത് കൂടാതെ നിങ്ങള്‍ക്ക് വാരിയെല്ലുകള്‍ അല്ലെങ്കില്‍ കൈത്തണ്ടകള്‍ എന്നിവ ഒടിഞ്ഞിട്ടുണ്ടെങ്കിലും അത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ഹെര്‍ണിയ പോലുള്ള വയറുവേദന ശസ്ത്രക്രിയകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരും ഭുജംഗാസനം ഒഴിവാക്കേണ്ടതാണ്. ആസ്ത്മ കൂടുതല്‍ ഉള്ളവരെങ്കില്‍ ഇവരും ഭുജംഗാസനത്തെ ഒഴിവാക്കണം. നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍ നല്ലൊരു യോഗ പരിശീലകന്റെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്.

ശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാംശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം

പവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവുംപവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവും

English summary

Health Benefits Of Bhujangasana (Cobra Stretch) And How To Do It In Malayalam

Here in this article we are sharing the health benefits of Bhujangasana and how to do it in malayalam. Take a look.
Story first published: Saturday, November 19, 2022, 19:07 [IST]
X
Desktop Bottom Promotion