For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമാശയ ക്യാന്‍സര്‍ നിസ്സാരമല്ല: തുടക്കത്തിലറിയാതെ പോവും 7 തരം ക്യാന്‍സറുകള്‍

|

ക്യാന്‍സര്‍ എന്നത് വളരെയധികം ഭീതിയും ഭയവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ രോഗ നിര്‍ണയം നടത്താന്‍ എടുക്കുന്ന സമയമാണ് അപകടത്തിലേക്ക് എത്തിക്കുന്നത്. കാരണം രോഗ നിര്‍ണയം നടത്താന്‍ നാം വൈകുന്തോറും രോഗാവസ്ഥ അതിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചെറിയ ലക്ഷണങ്ങള്‍ക്ക് പോലും വളരെയധികം പ്രാധാന്യം നല്‍കണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണ കാരണമായി പറയുന്ന ഒന്നാണ് ക്യാന്‍സര്‍. പ്രതിവര്‍ഷം ആറില്‍ ഒരാള്‍ക്കെങ്കിലും ക്യാന്‍സര്‍ വരുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.

Gastric cancer

ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍. ഈ അവസ്ഥയില്‍ പക്ഷേ അധികം ചര്‍ച്ചയാവാത്തതാണ് ആമാശയ അര്‍ബുദം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് മുന്‍പ് രോഗാവസ്ഥയെക്കുറിച്ചും അപൂര്‍വ്വമായി വയറ്റില്‍ ഉണ്ടാവുന്ന ക്യാന്‍സറുകളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

എന്താണ് ആമാശയ ക്യാന്‍സര്‍?

എന്താണ് ആമാശയ ക്യാന്‍സര്‍?

എന്താണ് ആമാശയ അര്‍ബുദം അഥവാ സ്റ്റൊമക് ക്യാന്‍സര്‍ എന്ന് നോക്കാം. ആമാശയത്തിലെ കോശങ്ങളിലുണ്ടാവുന്ന അനിയന്ത്രിതമായ വളര്‍ച്ചയെയാണ് ആമാശയ ക്യാന്‍സര്‍ എന്ന് പറയുന്നത്. ആമാശയത്തിന്റെ ധര്‍മ്മം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു എന്നതാണ്. എന്നാല്‍ നമ്മുടെ ദഹനത്തിലോ അല്ലെങ്കില്‍ വിസര്‍ജ്ജനത്തിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത തോന്നുകയാണെങ്കില്‍ ഒരു കാരണവശാലും ശങ്കിച്ച് നില്‍ക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണുകയും കൃത്യമായ ചികിത്സകള്‍ എടുക്കുകയും ചെയ്യണം. വിവിധ തരത്തിലുള്ള ക്യാന്‍സറുകളും ഏതൊക്കെയാണ് അതിനുള്ള ചികിത്സാ രീതികളും എന്ന് നമുക്ക് നോക്കാം.

അപൂര്‍വമായ ഏഴ് തരം വയറ്റിലെ ക്യാന്‍സര്‍

അപൂര്‍വമായ ഏഴ് തരം വയറ്റിലെ ക്യാന്‍സര്‍

നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന 7 അപൂര്‍വ ക്യാന്‍സറുകളാണ് ഉള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം. അതില്‍ ഒന്നാണ് അപ്പന്റിഷ്യല്‍ കാന്‍സര്‍. അപ്പന്റിക്‌സില്‍ ഉണ്ടാവുന്ന ക്യാന്‍സര്‍ ആണ് ഇത്. അപ്പന്റിക്‌സിന്റെ ധര്‍മ്മം എന്താണെന്ന് വെച്ചാല്‍ ഇത് ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ധര്‍മ്മം എന്താണെന്ന് ഇത് വരേയും തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ രോഗപ്രതിരോധ സംവിധാനത്തിന് ഇത് വളരെയധികം സഹായിക്കുന്നു. ഇതിനെ ബാധിക്കുന്ന ക്യാന്‍സറിനൊണ് അപ്പന്റിഷ്യല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്.

കോളഞ്ചിയോകാര്‍സിനോമ

കോളഞ്ചിയോകാര്‍സിനോമ

പിത്തരസം പുറപ്പെടുവിക്കുന്ന കുഴലുകളെ ബാധിക്കുന്ന ക്യാന്‍സറിനെയയാണ് കോളഞ്ചിയോകാര്‍സിനോമ എന്ന് പറയുന്നത്. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. പിത്തരസത്തിന്റെ കുഴലുകള്‍ കരള്‍, പിത്തസഞ്ചി, ചെറുകുടല്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്. കരളില്‍ നിന്നാണ് ഈ അവയവത്തിന്റെ തുടക്കം. ഇതിനെ ബാധിക്കുന്ന ക്യാന്‍സറിനെയാണ് കോളഞ്ചിയോകാര്‍സിനോമ എന്ന് പറയുന്നത്.

അന്നനാളത്തിലെ കാന്‍സര്‍

അന്നനാളത്തിലെ കാന്‍സര്‍

അന്നനാളത്തെ ബാധിക്കുന്ന ക്യാന്‍സറിനെയാണ് അന്നനാള ക്യാന്‍സര്‍ എന്ന് പറയുന്നത്. നിങ്ങളുടെ തൊണ്ടയില്‍ നിന്ന് വയറിലേക്ക് പോകുന്ന നീളമുള്ള ട്യൂബിനെയാണ് അന്നനാളം എന്ന് പറയുന്നത്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ നിങ്ങളുടെ തൊണ്ടയുടെ പിന്‍ഭാഗത്ത് നിന്ന് വയറിലേക്ക് ദഹിപ്പിക്കാന്‍ സഹായിക്കുക എന്നതാണ് അന്നനാളത്തിന്റെ ധര്‍മ്മം. അന്നനാളത്തിനുള്ളിലുണ്ടാവുന്ന കോശങ്ങളിലാണ് ഇത്തരത്തില്‍ ക്യാന്‍സര്‍ ഉണ്ടാവുന്നത്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെയാണ് ഇത് ബാധിക്കുന്നത്.

 ഫൈബ്രോലമെല്ലാര്‍ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ

ഫൈബ്രോലമെല്ലാര്‍ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ

വളരെ അപകടകരമായ രീതിയില്‍ ശരീരത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് ഫൈബ്രോലമെല്ലാര്‍ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ. ശരീരം കാണിക്കുന്ന അത്യപൂര്‍വ്വ ലക്ഷണങ്ങളെപ്പോലും കണക്കാക്കി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ് ഇത്. ഇത് കൂടാതെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന മറ്റൊരു അപൂര്‍വ്വ ക്യാന്‍സറാണ് ഗ്യാസ്ട്രിക് അഡിനോകാര്‍സിനോമയും ആമാശയത്തിന്റെ പ്രോക്‌സിമല്‍ പോളിപോസിസും (GAPPS). ഇത് നിങ്ങളുടെ ദഹനാരോഗ്യത്തേയും ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളേയും പ്രശ്‌നത്തിലാക്കുന്നു.

പാരമ്പര്യ ഡിഫ്യൂസ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ (HDGC)

പാരമ്പര്യ ഡിഫ്യൂസ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ (HDGC)

ഇത് പാരമ്പര്യമായി പലരിലും കാണപ്പെടുന്നു. ഭക്ഷണത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന അവയവമായ ആമാശയത്തില്‍ വളരുന്ന ഒരു തരം അപൂര്‍വ അര്‍ബുദമാണ് ഹെഡിറ്ററി ഡിഫ്യൂസ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ അഥവാ എച്ച്ഡിജിസി എന്ന് പറയുന്നത്. ഇത് ആമാശയത്തില്‍ ഒന്നലധികം ഇടങ്ങളിലായി വളരുന്നുണ്ട്. ഇത് പക്ഷേ തുടക്കത്തില്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി അല്‍പം പ്രയാസമാണ്. പിന്നീട് ക്യാന്‍സര്‍ കോശങ്ങള്‍ വേഗത്തില്‍ വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

SDH- ഡെഫിഷ്യന്റ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമര്‍ (GIST)

SDH- ഡെഫിഷ്യന്റ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമര്‍ (GIST)

SDH-ഡെഫിഷ്യന്റ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമര്‍, അല്ലെങ്കില്‍ SDH- എന്നത് ദഹനനാളത്തിനെ ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു ക്യാന്‍സറാണ്. ഇത് മിക്കവാറും എല്ലായ്പ്പോഴും ആമാശയത്തിലോ ചെറുകുടലിലോ ആണ് കാണപ്പെടുന്നത്. ഇവ പലപ്പോഴും തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ് രോഗാവസ്ഥയെ പ്രശ്‌നത്തിലാക്കുന്നത്. സാധാരണയായി വയറ്റിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. അപകടകരമായ അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്.

ലക്ഷണങ്ങള്‍ അവഗണിക്കരുത്

ലക്ഷണങ്ങള്‍ അവഗണിക്കരുത്

രോഗത്തെ പോലെ തന്നെ ശരീരം അതിന് മുന്നോടിയായി കാണിക്കുന്ന ലക്ഷണങ്ങളും ഒരിക്കലും അവഗണിക്കരുത്. കാരണം ഇത് വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് പിന്നീട് നമ്മളെ എത്തിക്കുന്നു. വയറ്റിലെ ക്യാന്‍സറിന്റെ കാര്യത്തിലും ശരീരം കാണിക്കുന്ന ചെറിയ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നു എന്നതാണ് സത്യം. ആമാശയ ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് ശരീരം കാണിക്കുന്ന ലക്ഷണം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരത്തില്‍ പലരും നിസ്സാരമായി കണക്കാക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

ഭക്ഷണം ശരിയായി കഴിക്കാന്‍ സാധിക്കാത്തതാണ് പലരും ശ്രദ്ധിക്കേണ്ട ആദ്യ ലക്ഷണം. ഭക്ഷണം വിഴുങ്ങുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അതോടൊപ്പം ഉണ്ടാവുന്ന നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ഇത് കൂടാതെ ദഹനക്കേട്, ഓക്കാനം, ഛര്‍ദ്ദി, അമിതമായി ശരീര ഭാരം കുറയുന്നത്, തളര്‍ച്ചയോ പ്രശ്‌നങ്ങളോ എപ്പോഴും അനുഭവപ്പെടുന്നത്, മലത്തിന്റെ നിറം വ്യത്യാസം, ഭക്ഷണം കുറച്ച് കഴിച്ചാലും വയറ് നിറഞ്ഞതായി തോന്നുന്നത്, വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ കാണേണ്ടതുമായ ലക്ഷണങ്ങളാണ്. വയറ്റിലെ ക്യാന്‍സറില്‍ നിന്നോ മറ്റേതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നോ നിങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടരേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

വയറു വേദനയുടെ സ്ഥാനം പറയും അപകടംവയറു വേദനയുടെ സ്ഥാനം പറയും അപകടം

ബീജ വര്‍ദ്ധനവ് ഉറപ്പ് നല്‍കും തേനും വാള്‍നട്ടുംബീജ വര്‍ദ്ധനവ് ഉറപ്പ് നല്‍കും തേനും വാള്‍നട്ടും

English summary

Gastric cancer: Types Of Stomach Cancer And Their Causes And Symptoms In Malayalam

Here in this article we are sharing the seven type s of stomach cancer and its unknown and rare symptoms in malayalam. Take a look.
Story first published: Friday, January 6, 2023, 11:38 [IST]
X
Desktop Bottom Promotion