Just In
Don't Miss
- Sports
നിനക്ക് അതിനു കഴിഞ്ഞാല് അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്ഭജന്
- Automobiles
ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ഗൂർഖ വിപണിയിലേക്ക്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- News
പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്ഗ്രസില് കൂറുമാറ്റം!!
- Movies
സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി, തുറന്നുപറഞ്ഞ് രാധിക
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏത്കടുത്ത ചുമയേയും പിടിച്ച് നിർത്തും വെളുത്തുള്ളി
രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എന്നും മുന്നിൽ നിൽക്കുന്നതാണ് ചുമയും ജലദോഷവും. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് പലർക്കും അറിയാത്ത ഒന്നാണ്. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ എല്ലാം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്.
Most read: തണുപ്പ്കാലം കൊഴുപ്പുരുക്കി വയറൊതുക്കും പൊടിക്കൈ
കുട്ടികള്‍ക്കും മുതിർന്നവർക്കും ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും വെളുത്തുള്ളി നല്ലൊരു പ്രതിരോധ മാർഗ്ഗമാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വെളുത്തുള്ളി മികച്ചതാണ്. എന്നാൽ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുകയില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി തയ്യാറാക്കുന്നത്
നമുക്കുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും എങ്ങനെ വെളുത്തുള്ളി സഹായിക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. വെളുത്തുള്ളി കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതിനായി രണ്ട് വെളുത്തുള്ളി എടുത്ത് തൊലി കളയുക. ഇത് ചുട്ടെടുക്കുക. അതിന് ശേഷം ഇത് വെളിച്ചെണ്ണയിലോ അല്ലെങ്കിൽ ഒലീവ് ഓയിലിലോ എള്ളെണ്ണയിലോ നല്ലതു പോലെ മിക്സ് ചെയ്ത് ചേർക്കുക. വെളുത്തുള്ളി പൂർണമായും ഇതിൽ അലിഞ്ഞ് ചേരേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉപയോഗിക്കേണ്ടത് ഇങ്ങനെ
വെളുത്തുള്ളി ഇത്തരത്തിൽ ചെയ്തതിന് ശേഷം ഇതിൽ നിന്ന് അൽപം എടുത്ത് നെഞ്ചിൽ പുരട്ടാവുന്നതാണ്. ഇത് ദിവസവും മൂന്ന് നേരവും നെഞ്ചില്‍ പുരട്ടി നോക്കാം. അതിന് ശേഷം അൽപം കഴുത്തിലും അൽപം കുളിക്കുന്നതിന് മുൻപ് കാലിനടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് അരമണിക്കൂറിന് ശേഷം വീണ്ടും ആവർത്തിക്കുക.ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജലദോഷവും കടുത്ത ചുമയും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ആദ്യ ഉപയോഗത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ തുടർന്ന് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ജലദോഷത്തിന് പരിഹാരം
ഈ കാലാവസ്ഥയിൽ ജലദോഷം പോലുള്ള അസ്വസ്ഥതകൾ വളരെയധികം പരക്കെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പെട്ടെന്ന് നിങ്ങൾക്ക് പരിഹാരം വേണം എന്നുണ്ടെങ്കിൽ ഈ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. ഇത് മുകളിൽ പറഞ്ഞതു പോലെ തേച്ച് പിടിപ്പിച്ചാൽ അത് പെട്ടെന്ന് തന്നെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അരമണിക്കൂർ കൂടുമ്പോൾ ഇത് ഒന്നു കൂടി ഉപയോഗിച്ചാൽ മതി. മൂക്കടപ്പും ജലദോഷവും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചുമക്ക് ഒറ്റമൂലി
ജലദോഷത്തോടൊപ്പം തന്നെ നിങ്ങളെ വലക്കുന്ന ഒന്നാണ് ചുമയും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ടോണിക്കും മറ്റും കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. കാരണം അത് മറ്റ് പല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. വെളുത്തുള്ളിയിൽ തയ്യാറാക്കിയ ഈ ഓയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകുകയും എത്ര വലിയ ചുമക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചുമയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ വെളുത്തുള്ളി ഓയിൽ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നാൽ പുതിയ ഒരു ഒറ്റമൂലിയായതു കൊണ്ട് തന്നെ ശരീരം എങ്ങനെ പ്രതിരോധിക്കും എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ചിലരുടെ ചർമ്മം വളരെയധികം സെൻസിറ്റീവ് ആയതു കൊണ്ട് തന്നെ അത് പലപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ചർമ്മത്തിലെ അസ്വസ്ഥതകളെ അവഗണിച്ചാൽ ജലദോഷത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.