For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുണ്ട മൂത്രവും വയറുവേദനയും നിസ്സാരമല്ല: അപകടം അകത്താണ്

|

പിത്തസഞ്ചി മനുഷ്യ ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ഇത് ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എന്നാല്‍ പിത്താശയത്തിനെ ബാധിക്കുന്ന രോഗാവസ്ഥ നിസ്സാരമാക്കി ആരും കണക്കാക്കരുത്. സങ്കീര്‍ണമായ ചില അവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. പിത്തസഞ്ചിയുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

Gallbladder Disease

പിത്തസഞ്ചിക്കുണ്ടാവുന്ന രോഗാവസ്ഥ അപകടകരമായ ചില ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ശരീരം ഇതിന്റെ ഫലമായി പുറത്ത് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. നിങ്ങളുടെ ദഹന വ്യവസ്ഥയിലെ എറ്റവും ചെറിയ അവയവമാണ് പിത്തസഞ്ചി. എന്തൊക്കെയാണ് പിത്തസഞ്ചിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

പിത്തസഞ്ചിയുടെ ധര്‍മ്മം

പിത്തസഞ്ചിയുടെ ധര്‍മ്മം

പിത്തസഞ്ചിയുടെ പ്രാധാന്യം ശരീരത്തില്‍ എന്തൊക്കെയാണ് എന്ന് നോക്കാം. നിങ്ങളുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും ചെറിയ അവയവമാണ് പിത്തസഞ്ചി. ഇത് നിങ്ങളുടെ കരള്‍ ഉണ്ടാക്കുന്ന പിത്തരസം ശേഖരിക്കുകയും ചെറുകുടലിലേക്ക് എത്തിക്കുകയും അവിടെ ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പിത്തരസം എന്നത് പിത്തസഞ്ചിയില്‍ ഉത്പാദിപ്പിക്കുന്ന ദഹനരസത്തെയാണ്. എന്നാല്‍ ഈ നാളങ്ങളിലെ ഏതെങ്കിലും അണുബാധയോ തടസ്സമോ നിങ്ങളുടെ പിത്തസഞ്ചിയെ പ്രശ്‌നത്തിലേക്ക് എത്തിക്കാം. പിത്തസഞ്ചിയിലെ ഈ രോഗാവസ്ഥ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിക്കാം. പിത്തസഞ്ചിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ ഏതൊക്കെയെന്ന് നോക്കാം.

പിത്തസഞ്ചിയിലെ കല്ലുകള്‍

പിത്തസഞ്ചിയിലെ കല്ലുകള്‍

പിത്തസഞ്ചിയിലുണ്ടാവുന്ന കല്ലുകള്‍ പലപ്പോഴും സാധാരണമായ ഒരു കാര്യമായാണ് കണക്കാക്കുന്നത്. ഇവ അധികം പ്രശ്‌നമുള്ളതായി കണക്കാക്കുന്നില്ല. നിങ്ങളുടെ പിത്തസഞ്ചിയില്‍ അധിക പിത്തരസം ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അത് അടിഞ്ഞ് കൂടുകയും കല്ലുകളായി പിത്തസഞ്ചിയില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇത് പിന്നീട് മാറാതെ നില്‍ക്കുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് പിത്താശയത്തിലെ കല്ലിന്റെ അവസ്ഥ. എന്നാല്‍ ചില അവസ്ഥകളില്‍ ഇത്തരം കല്ലുകള്‍ പിത്തസഞ്ചിയിലോ പിത്തരസം ഒഴുകുന്ന കുഴലുകളിലോ തടസ്സം സൃഷ്ടിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

കോളിസിസ്‌റ്റൈറ്റിസ്

കോളിസിസ്‌റ്റൈറ്റിസ്

പിത്തസഞ്ചിയിലുണ്ടാവുന്ന വീക്കമാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. രോഗത്തിന്റെ ഏറ്റവും സാധാരണ ലക്ഷണമാണ് ഈ വീക്കം. പിത്തസഞ്ചിയിലെ അണുബാധ മൂലം തടസ്സങ്ങളുണ്ടാവുകയും അതിന്റെ ഫലമായി വീക്കം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. പിത്തസഞ്ചിയിലെ കല്ലുകള്‍ പിത്തരസത്തിന്റെ ഒഴുക്ക് തടയുന്നത് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ വിട്ടുമാറാത്ത വീക്കം പിത്തസഞ്ചി ടിഷ്യുവിന്റെ പാടുകള്‍ക്കും, ഒടുവില്‍, ഗംഗ്രീന്‍ പോലുള്ള മുറിവുകൡലേക്കും നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബിലിയറി ഡിസ്‌കീനിയ

ബിലിയറി ഡിസ്‌കീനിയ

ഇത്തരം അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല. എങ്കിലും ഇത് പിത്തരസത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പിത്തരസം അതിന്റെ കുഴലിലേക്ക് നീക്കാനുള്ള നിങ്ങളുടെ പിത്തസഞ്ചിയുടെ കഴിവിന്റെ പ്രശ്‌നമാണ്ബിലിയറി ഡിസ്‌കീനിയ എന്ന് അറിയപ്പെടുന്നത്. നിങ്ങളുടെ പിത്തസഞ്ചിയിലോ അല്ലെങ്കില്‍ പിത്തരസം ഉത്പാദിപ്പിക്കപ്പെടുന്ന കുഴലുകളിലോ കല്ല് പോലുള്ള തടസ്സങ്ങള്‍ മൂലം പിത്തരസം തടസ്സപ്പെടുന്നു. ഈ അവസ്ഥയയെയാണ് ബിലിയറി ഡിസ്‌കീനിയ എന്ന് പറയുന്നത്. ഇതിന്റെ ഫലമായി പിത്തരസം തിരിച്ച് ഒഴുകുന്നു. ഇത് വിട്ടുമാറാത്ത വീക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി ഞരമ്പുകളിലും പേശികളിലും വേദനയുണ്ടാവുന്നു.

 പിത്തസഞ്ചി കാന്‍സര്‍

പിത്തസഞ്ചി കാന്‍സര്‍

പിത്തസഞ്ചിയിലുണ്ടാവുന്ന ക്യാന്‍സറും നിസ്സാരമല്ല. ഇത് പലപ്പോഴും പിത്തസഞ്ചിയിലോ പിത്തരസം ഉത്പാദിപ്പിക്കുന്ന കുഴലുകളിലോ ഉണ്ടാകുന്ന അപൂര്‍വ്വമായ ക്യാന്‍സറാണ്. എന്നാല്‍ വളരെധികം ഗുരുതരമായ ഒരു അവസ്ഥയാണ് എന്നതാണ് സത്യം. ഇതിന്റെ ലക്ഷണം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതും അപകടകരമായ അവസ്ഥയുണ്ടാക്കുന്നതും തന്നെയാണ് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടായി പിത്തസഞ്ചി പരിശോധിക്കുകയാണെങ്കില്‍ സാധാരണയില്‍ കവിഞ്ഞ വലിപ്പത്തില്‍ പോളിപ്പുകള്‍ കാകണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ബാക്കി ചികിത്സാ നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളുടെ പിത്തസഞ്ചി അപകടകരമായ അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ ശരീരം പ്രകടമായ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് അതികഠിനമായ വയറുവേദന. ഇത് പലപ്പോഴും വിട്ടുമാറാതെ നില്‍ക്കുന്നു. ഒരിക്കല്‍ വന്നാല്‍ അരമണിക്കൂര്‍ എങ്കിലും ഇത്തരം വയറുവേദനകള്‍ വിടാതെ നില്‍ക്കാം. ഇത് സാധാരണ വയറുവേദനയാണ് എന്ന് കരുതി സ്വയം ചികിത്സക്ക് നില്‍ക്കാതെ വേണം പരിശോധനക്കും ഡോക്ടറെ കാണുന്നതിനും പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വയറുവേദനയെന്ന ലക്ഷണത്തെ ഒരിക്കലും നിസ്സാരമാക്കി വിടരുത്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇത് കൂടാതെ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി അനുഭവപ്പെടുന്നുണ്ടോ എങ്കിലും ശ്രദ്ധിക്കണം. കാരണമില്ലാത്ത ഇത്തരം ഛര്‍ദ്ദികള്‍ രോഗാവസ്ഥയുടെ കൂടെ ലക്ഷണമാണ്.കൂടാതെ വിശപ്പില്ലായ്മ, ഓക്കാനം, കടുത്ത ക്ഷീണം, ശരീരഭാരം അമിതമായി കുറയുന്നത്, മൂത്രത്തിന്റെ നിറം മാറുന്നത്, ഇരുണ്ട നിറമുള്ള മൂത്രം, ശരീരത്തില്‍ കാണുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍, രാത്രിയിലെ അമിതവിയര്‍പ്പ് എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത് നിങ്ങളില്‍ അപകടകരമായ രീതിയില്‍ പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെയും കരുതലോടെയും മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അസാധാരണമായ എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ടാല്‍ നിങ്ങള്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ലഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ല

ബീജത്തിന്റെ രൂപവും ചലനശേഷിയും നശിപ്പിക്കും ശീലംബീജത്തിന്റെ രൂപവും ചലനശേഷിയും നശിപ്പിക്കും ശീലം

English summary

Gallbladder Disease: Symptoms, Treatment And Diagnosis In Malayalam

Here in this article we are discussing about the symptoms, treatment and diagnosis of Gallbladder Disease in malayalam. Take a look.
X
Desktop Bottom Promotion