For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 മണിക്ക് മുൻപ് കഴിച്ചാൽ ഈ ഭക്ഷണങ്ങൾ പണി തരും

|

ഭക്ഷണങ്ങൾ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങൾ നിങ്ങൾക്ക് ആരോഗ്യം നൽകുന്നതാണ് ഏതൊക്കെ അനാരോഗ്യം നൽകുന്നതാണ് ഇതെല്ലാം അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. ഓരോ ഭക്ഷണം കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിനെല്ലാം സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ അൽപം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നത് അറിഞ്ഞിരിക്കണം.

ജിമ്മിൽ പോയി വിയർക്കാതെ കുടവയറിന് പരിഹാരം മസ്സാജ്ജിമ്മിൽ പോയി വിയർക്കാതെ കുടവയറിന് പരിഹാരം മസ്സാജ്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും ഫിറ്റ് ആയിട്ടുള്ള ഒരു ശരീരം ലഭിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ നിങ്ങളിൽ ഉണ്ടാവുന്ന ഗുണങ്ങൾ എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അത് ഏത് സമയത്താണ് കഴിക്കേണ്ടത് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പത്ത് മണിക്ക് മുൻപ് ചില ഭക്ഷണങ്ങൾ കഴിച്ചാൽ അത് നിങ്ങളില്‍ അസ്വസ്ഥതയും അമിതവണ്ണവും ഉണ്ടാക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ബ്രഡ് ടോസ്റ്റ്

ബ്രഡ് ടോസ്റ്റ്

ബ്രഡ് ടോസ്റ്റ് കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അനുയോജ്യമല്ല. കാരണം ബ്രഡ് ബട്ടർ മിക്സ് ചെയ്ത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രഡ് ടോസ്റ്റ്. ഇത് വണ്ണം കൂട്ടുന്നതിന് മാത്രമാണ് സഹായിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ബട്ടറിന് പകരം എന്തുകൊണ്ടും പീനട്ട് ബട്ടർ ഉപയോഗിക്കാവുന്നതാണ്.

കോൺഫ്ലേക്സ്

കോൺഫ്ലേക്സ്

പലരും അൽപം പാലും കോൺഫ്ളേക്സും കഴിക്കുന്നവരാണ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണത്തിലേക്ക് ഇത് നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഫ്ലേക്സ് കഴിക്കുന്നതിന് പകരം നിങ്ങൾക്ക് ഓട്സ് പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അമിതവണ്ണത്തിന് വേണ്ടി പരിഹാരം കാണുന്ന അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി നമുക്ക് കോൺഫ്ലേക്സ് ഒഴിവാക്കാവുന്നതാണ്. അതുകൊണ്ട് സംശയിക്കാതെ നിങ്ങൾ ഈ ശീലം ഒഴിവാക്കണം.

കുക്കീസ്

കുക്കീസ്

പലരും ബ്രേക്ക്ഫാസ്റ്റ് എന്ന് പറഞ്ഞ് കുക്കീസ് കഴിക്കുന്നവരാണ്. എന്നാൽ അത് അൽപം ശ്രദ്ധിക്കണം. കാരണം അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഈ അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യപരമായ ബ്രേക്ക്ഫാസ്റ്റിനും നമുക്ക് ശ്രമിക്കാവുന്നതാണ്. അതുകൊണ്ട് കുക്കീസിന് പകരമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനാണ് സഹായിക്കുന്നത്.

 യോഗർട്ട് കഴിക്കുക

യോഗർട്ട് കഴിക്കുക

യോഗർട്ട് രാവിലെ എഴുന്നേറ്റ് കഴിക്കുന്നവരും ചില്ലറയല്ല. എന്നാൽ ഇത് അമിതവണ്ണത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി യോഗർട്ട് കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. കാരണം മധുരം ഉപയോഗിക്കാതെ നിങ്ങൾക്ക് ദിവസവും ഇത് കഴിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. അതുകൊണ്ട് യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. മധുരം ഇടരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

 ഫ്രൂട്ട് ജ്യൂസ്

ഫ്രൂട്ട് ജ്യൂസ്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നവരാണ് പലരും. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നൽകുന്നതോടൊപ്പം തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജ്യൂസില്‍ മധുരം ചേർക്കുമ്പോൾ അത് നിങ്ങളുടെ പ്രശ്നങ്ങൾ നൽകുന്നതാണ്. അല്ലാത്ത പക്ഷം മധുരമിടാതെ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് വെറും വയറ്റിൽ ഇത് കഴിക്കുന്നത് അൽപം ശ്രദ്ധിക്കാം. കാരണം ആരോഗ്യഗുണങ്ങൾ മാത്രമാണ് ഇത് നൽകുന്നത്.

English summary

Foods You Should Avoid Before 10 am To Keep Your Body Fit

Here in this article we are discussing about you should avoid these foods before 10 am to keep your body fit. Take a look.
Story first published: Thursday, March 12, 2020, 17:48 [IST]
X
Desktop Bottom Promotion