Latest Updates
-
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിർണ്ണായകം, ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ് -
ജൂലൈ 21 സർവാർത്ഥ സിദ്ധി യോഗം: മുടങ്ങിക്കിടക്കുന്ന സാമ്പത്തിക കാര്യങ്ങൾ ഇന്ന് തീർക്കാം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക നേട്ടങ്ങളും ഉറപ്പ്! -
ജൂലൈ 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും, അറിയാം ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ -
പാർവതി ജയന്തി 2026: ദാമ്പത്യ ഐശ്വര്യത്തിനായി പൂജാ സമയം അറിയാം, ഈ മുഹൂർത്തങ്ങൾ ശ്രദ്ധിക്കൂ -
സൽമാൻ ഖാന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; 40-ന് ശേഷം ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ ഇതാ
ദിവസം മുഴുവന്‍ ഊര്‍ജ്ജം, ആരോഗ്യം; വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ നല്‍കും അത്ഭുത ഗുണം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളെത്തന്നെ പ്രതിഫലിപ്പിക്കുന്നു. നല്ല ഭക്ഷണമാണ് നല്ല ആരോഗ്യത്തിന്റെ താക്കോല്‍. ഊര്‍ജ്ജ നില വര്‍ധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നതിന് ശരിയായ തരത്തിലുള്ള പോഷകാഹാരം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. തെറ്റായ ഭക്ഷണ കോമ്പിനേഷനുകള്‍ നിങ്ങളുടെ ദഹനവ്യവസ്ഥയെ കുഴപ്പത്തിലാക്കുകയും ഊര്‍ജ്ജ നിലകളെ നശിപ്പിക്കുകയും ചെയ്യും. വെറും വയറ്റില്‍ നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
അതിനാല്‍ രാവിലെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കണം, ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, നിങ്ങളുടെ ഉപാപചയ നിരക്കും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശരീരത്തിന്റെ മികച്ച ആരോഗ്യത്തിനും പ്രവര്‍ത്തനത്തിനുമായി വെറും വയറ്റില്‍ നിങ്ങള്‍ കഴിക്കേണ്ട ചില മികച്ച ഭക്ഷണങ്ങള്‍ ഇതാ.

ചൂടുവെള്ളവും തേനും
തേന്‍ കലര്‍ത്തിയ ചൂടു വെള്ളം അതിരാവിലെ തന്നെ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ധാതുക്കള്‍, വിറ്റാമിനുകള്‍, ഫ്ളേവനോയ്ഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയ തേന്‍ നിങ്ങളുടെ കുടല് വൃത്തിയായി സൂക്ഷിക്കാന്‍ കാരണമാകുന്നു. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുന്നത് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

പപ്പായ
മലവിസര്‍ജ്ജനം നിയന്ത്രിക്കുന്നതിന്, ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ പപ്പായ ഒരു സൂപ്പര്‍ഫുഡ് ആണ്. സുലഭമായി ലഭിക്കുന്നതിനാല്‍, നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ പപ്പായ എളുപ്പത്തില്‍ ഉള്‍പ്പെടുത്താം. പപ്പായ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുക മാത്രമല്ല മോശം കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യുന്നു.

തണ്ണിമത്തന്
പഴങ്ങള്‍ എല്ലായ്പ്പോഴും പ്രഭാതഭക്ഷണത്തില്‍ കഴിക്കാനുള്ള നല്ലൊരു ഓപ്ഷനാണ്, തണ്ണിമത്തന് ഈ പട്ടികയില്‍ ഒന്നാമതും. 90% വെള്ളം ചേര്‍ന്ന തണ്ണിമത്തന് ശരീരത്തിന് ജലാംശം നല്കുന്നു. ഇത് പഞ്ചസാരയുടെ ആസക്തിയെ തടയുക മാത്രമല്ല കലോറിയും കുറവാണ്. ഇലക്ട്രോലൈറ്റുകള്‍ നിറഞ്ഞതാണ് തണ്ണിമത്തന്, മാത്രമല്ല ഉയര്‍ന്ന അളവില്‍ ലൈക്കോപീനും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

നട്ട്സ്
രാവിലെ വെറും വയറ്റില്‍ ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യകരമായ ഉദരത്തിന് അത്യാവശ്യമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ വയറിലെ പി.എച്ച് അളവ് സാധാരണമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉണക്കമുന്തിരി, ബദാം, പിസ്ത എന്നിവ ഉള്‍പ്പെടുത്താം. അമിതമായ മുഖക്കുരുവിനും ശരീരഭാരത്തിനും കാരണമാകുമെന്നതിനാല്‍ ഇവ മിതമായി മാത്രം കഴിക്കുക.

ബദാം
മാംഗനീസ്, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായ ബദാം എല്ലായ്പ്പോഴും രാത്രിയില്‍ കുതിര്‍ത്ത ശേഷം കഴിക്കണം. ബദാം തൊലിയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് തടയുന്നു. അതിനാല്‍, അവ എല്ലായ്പ്പോഴും തൊലി കളഞ്ഞ് ഉപയോഗിക്കണം. ബദാം നിങ്ങള്‍ക്ക് ശരിയായ അളവിലുള്ള പോഷകം നല്‍കും, മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

ഇഞ്ചി ചായ
ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഇഞ്ചി ചായ ഞരമ്പുകളെ ശമിപ്പിക്കുന്നതിന് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അടഞ്ഞ എയര്‍വേകള്‍ തുറക്കുന്നതിലൂടെ ഇഞ്ചി ചായ നിങ്ങളുടെ ശ്വാസകോശത്തെ സഹായിക്കുന്നു. കൊഴുപ്പ് കത്തിക്കുന്നതിനും ഊര്‍ജ്ജം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്താനും ഇഞ്ചി ചായ മികച്ചതാണ്.

ഓട്സ്
രാവിലെ ആദ്യം ഒഴിഞ്ഞ വയറ്റില്‍ അരകപ്പ് ഓട്സ് കഴിക്കുന്നത് നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ആദ്യം ഇത് ആമാശയത്തിലെ പാളിയില്‍ ഒരു കോട്ടിംഗ് നല്കുന്നു, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്നുള്ള ഹൈഡ്രോക്ലോറിക് ആസിഡ് (എച്ച്.സി.എല്‍) പ്രകോപനം തടയുന്നു. ദഹനത്തെ സഹായിക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്ന ലയിക്കുന്ന നാരുകളും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട
ആരോഗ്യ ഗുണങ്ങള്‍ക്ക് പേരു കേട്ടതാണ് മുട്ട. അവ കഴിക്കുമ്പോഴെല്ലാം അനേകം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഒഴിഞ്ഞ വയറില്‍ കഴിക്കാന്‍ പറ്റിയ ഭക്ഷണമായി അവയെ മാറ്റുന്നത് അവ നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നതാണ്. രാവിലെ മുട്ട കഴിക്കുമ്പോള്‍ മൊത്തം കലോറിയുടെ അളവ് കുറയുകയും മുട്ട കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കഴിക്കണം, എന്നാല്‍ അത് കഴിച്ചതിനുശേഷം കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കാപ്പിയോ ചായയോ കഴിക്കാവൂ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള അംല നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പതിവായി അംല കഴിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ദീര്‍ഘായുസ്സ് നല്‍കുന്നുവെന്ന് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട്. നെല്ലിക്കയുടെ ക്ഷാര സ്വഭാവം ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. വ്യക്തമായ ചര്‍മ്മം, ആരോഗ്യമുള്ള മുടി, കാഴ്ചശക്തി എന്നിവ നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

ഈന്തപ്പഴം
നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് ഉത്തമമായ കൂട്ടാളിയാണ് ഈന്തപ്പഴം. ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ് ഇത്. നല്ല ദഹനാരോഗ്യത്തിന് അത്യാവശ്യമായ ലയിക്കുന്ന നാരുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലേക്ക് വെള്ളം ആകര്‍ഷിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.



Click it and Unblock the Notifications