For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറസിനെ ചെറുക്കാം ഈ ഭക്ഷണങ്ങളും കഴിക്കാം

|

നമ്മുടെ ലോകം ആകെ ഭയപ്പെടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. കാരണം കൊറോണവൈറസ് എന്ന ഭീകരന്‍ ലോകത്തെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത് എന്നത് തന്നെ. ഈയാംപാറ്റകളെ പോലെയാണ് ഇറ്റലിയില്‍ മനുഷ്യന്‍ മരിച്ച് വീഴുന്നത്. ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാമെങ്കിലും പലപ്പോഴും പലതും നാം സൗകര്യപൂര്‍വ്വം മറക്കുകയാണ് ചെയ്യുന്നത്. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ വേണ്ടി കൊറോണവൈറസുകള്‍ ശ്രമിക്കുമ്പോള്‍ തോറ്റുപോവാതെ മുന്നോട്ട് പോവുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്.

Most read: കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?Most read: കൊറോണ ഗുരുതരമാവുന്നത് പ്രായമായവരിലോ?

ഓരോ അവസ്ഥയിലും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരു പരിധി വരെ നമുക്ക് രോഗങ്ങളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഇതൊക്കെയാണെങ്കിലും തങ്ങള്‍ക്ക് രോഗം വരില്ല എന്ന ചിന്തയിലൂടെ മുന്നോട്ട് പോവുന്നവരും ധാരാളമുണ്ട്. ഒരിക്കലും ആരോഗ്യവകുപ്പിന്റേയും നമ്മുടെ മെഡിക്കല്‍ രംഗത്തിന്റേയും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാന്‍ പാടുള്ളതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇതിലുപരി ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളതും ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നത് കൊറോണ വൈറസിനെ ഒരു പരിധി വരെ അനുകൂല സാഹചര്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചത് കൊണ്ട് മാത്രം കാര്യമില്ല. നമ്മള്‍ ശ്രദ്ധിക്കേണ്ടതായ മറ്റ് പല കാര്യങ്ങള്‍ കൂടിയുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ അച്ചാറിട്ട് കഴിക്കുന്നതിലൂടെ അത്ര വലിയ ഗുണം ലഭിക്കുന്നില്ല. എന്നാല്‍ വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കും എന്നല്ല പറയുന്നത് എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് വെളുത്തുള്ളി.അതുകൊണ്ട് തന്നെ വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മഞ്ഞള്‍

മഞ്ഞള്‍

ഏത് രോഗത്തേയും എത്ര വലിയ വിഷത്തേയും ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് അല്‍പം മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുസംബി എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ നല്ല ആരോഗ്യകരമായ ഡയറ്റും എടുക്കുന്നതിന് ശ്രദ്ധിക്ക???ം.

ഇഞ്ചി കഴിക്കാം

ഇഞ്ചി കഴിക്കാം

ഇഞ്ചി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. വൈറസിനെ പ്രതിരോധിക്കും എന്നതല്ല ഇഞ്ചി ചെയ്യുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ഇഞ്ചി വെറുതേ വായിലിട്ട് ചവക്കുന്നതും നല്ലതാണ്.

പപ്പായ

പപ്പായ

പപ്പായ, കാരറ്റ്, വാള്‍നട്ട്, ബദാം എന്നിവയെല്ലാം ഭക്ഷണത്തിന്റെ ശീലമാക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് വൈറസ് പ്രതിരോധം എന്നതിലുപരി രോഗപ്രതിരോധം എന്ന ധര്‍മ്മം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. മത്സ്യവിഭവങ്ങളും ശീലമാക്കുക, ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രമിക്കണം. ചിക്കനും മട്ടനും എല്ലാം നല്ലതാണ് ആരോഗ്യത്തിന് എന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കുക. കുറച്ച് നാളത്തേക്കെങ്കിലും ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരാന്‍ ശ്രദ്ധിക്കുക.

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ലോകാരോഗ്യ സംഘനയുടെ നിര്‍ദ്ദേശപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യവകുപ്പും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ അത് നിങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. ഇനി പറയുന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മധുര പാനീയങ്ങള്‍ ഒഴിവാക്കുക. പുകവലിക്കരുത്, പുകവലി നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുകയും കോവിഡ് 19 ബാധിച്ചാല്‍ കഠിനമായ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം 30 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഒരു മണിക്കൂറും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. അനുവദിക്കുകയാണെങ്കില്‍, മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് നടക്കാനോ ഓടാനോ പുറത്തേക്ക് പോകുക.

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശം

ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് സമ്മര്‍ദ്ദവും ആശയക്കുഴപ്പവും ഭയവും അനുഭവപ്പെടുന്നത് സാധാരണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. നിങ്ങള്‍ക്ക് അറിയാവുന്നതും വിശ്വസനീയവുമായ ആളുകളുമായി സംസാരിക്കുന്നത് സഹായിക്കും.'നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ മറ്റ് ആളുകളെ പിന്തുണയ്ക്കുന്നത് അവരെ സഹായിക്കുന്നതുപോലെ നിങ്ങളെ സഹായിക്കും. അയല്‍ക്കാരെയും കുടുംബത്തെയും സുഹൃത്തുക്കളെയും പരിശോധിക്കുക. 'സംഗീതം കേള്‍ക്കുക, ഒരു പുസ്തകം വായിക്കുക അല്ലെങ്കില്‍ ഒരു ഗെയിം കളിക്കുക. അത് നിങ്ങളെ ഉത്കണ്ഠാകുലനാക്കുന്നുവെങ്കില്‍ വളരെയധികം വാര്‍ത്തകള്‍ വായിക്കാനോ കാണാനോ ശ്രമിക്കരുത്.

English summary

Foods to help boost your immunes system against COVID-19

Here in this article we are discussing about super foods to help boost your immune system against Covid-19 coronavirus. Take a look.
Story first published: Monday, March 23, 2020, 17:07 [IST]
X
Desktop Bottom Promotion