For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റാമിനയും കരുത്തും ഉറപ്പു നല്‍കും ഈ ഭക്ഷണങ്ങള്‍

|

ഒരു ചെറിയ ജോലി ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ, അല്ലെങ്കില്‍ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ബലഹീനത അനുഭവപ്പെടുന്നുണ്ടോ? മനസിലാക്കുക, ഇതെല്ലാം സ്റ്റാമിനയുടെ അഭാവത്തിന്റെ ലക്ഷണങ്ങളായിരിക്കാം. ശരീരത്തിന് സ്റ്റാമിന കുറവുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പതിവായി ക്ഷീണം തോന്നിയേക്കാം. നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

Also read: വടിവൊത്ത ശരീരവും മങ്ങാത്ത സൗന്ദര്യവും; അനുഷ്‌കയുടെ ഫിറ്റ്‌നസ്സ് ഡയറ്റ് ടിപ്‌സ്Also read: വടിവൊത്ത ശരീരവും മങ്ങാത്ത സൗന്ദര്യവും; അനുഷ്‌കയുടെ ഫിറ്റ്‌നസ്സ് ഡയറ്റ് ടിപ്‌സ്

സ്റ്റാമിന എന്നത് നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജമാണ്. അത് നമുക്ക് ശാരീരികമായും മാനസികമായും ശക്തി നല്‍കുന്നു. ഉറക്കക്കുറവ്, പോഷകങ്ങളുടെ അഭാവം, വെള്ളം കുടിക്കുന്നതിലെ കുറവ് തുടങ്ങി പല കാരണങ്ങളാല്‍ സ്റ്റാമിനയുടെ അഭാവം ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളും ഊര്‍ജ്ജം നല്‍കുന്നു, എന്നാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പോഷകങ്ങള്‍ മാത്രമേ ഉള്ളൂ. ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വാഴപ്പഴം

വാഴപ്പഴം

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 105 കിലോകലോറി ഊര്‍ജ്ജം, 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തിലെ മഗ്‌നീഷ്യം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നട്‌സ്

നട്‌സ്

ആരോഗ്യകരമായ ലഘുഭക്ഷണമാണ് നട്‌സ്. ഇത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നു. പ്രോട്ടീനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയുടെ ശേഖരമാണ് ഒരുപിടി നട്‌സ്. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് നട്‌സ്. ഇത് പേശികളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍, സ്റ്റാമിന വര്‍ധിപ്പിക്കാന്‍ ആരോഗ്യകരമായ ലഘുഭക്ഷണമായി നട്‌സ് കഴിക്കാവുന്നതാണ്.

Also read:വിഷത്തിന് തുല്യം; ഈ രോഗാവസ്ഥകളുള്ളവര്‍ അച്ചാര്‍ കഴിക്കരുത്, അപകടംAlso read:വിഷത്തിന് തുല്യം; ഈ രോഗാവസ്ഥകളുള്ളവര്‍ അച്ചാര്‍ കഴിക്കരുത്, അപകടം

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ദിവസം മുഴുവന്‍ നിങ്ങളെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനുള്ള ഒരു ഊര്‍ജ്ജ സ്രോതസ്സാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. 100 ഗ്രാം ബ്രൗണ്‍ റൈസില്‍ 112 കിലോകലോറി ഊര്‍ജ്ജം, 2 ഗ്രാം ഫൈബര്‍, 2 ഗ്രാം പ്രോട്ടീന്‍ എന്നിവയും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വെളുത്ത അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തവിട്ട് അരിയില്‍ അന്നജം കുറവും ഫൈബര്‍ കൂടുതലുമാണ്. അതിനാല്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ആമാശയം കൂടുതല്‍ നേരം നില്‍ക്കുകയും ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും സ്റ്റാമിനയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലംMost read:ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലം

മത്സ്യം

മത്സ്യം

അവിശ്വസനീയമാംവിധം പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മത്സ്യം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. 100 ഗ്രാം സാല്‍മണില്‍ 142 കിലോകലോറി ഊര്‍ജ്ജം, 20 ഗ്രാം പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ക്ഷീണം അകറ്റുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Also read:ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ത്രിഫല; ഉപയോഗം ഈവിധമെങ്കില്‍ ഫലം പെട്ടെന്ന്Also read:ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ത്രിഫല; ഉപയോഗം ഈവിധമെങ്കില്‍ ഫലം പെട്ടെന്ന്

മുട്ട

മുട്ട

ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. മാത്രമല്ല പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ഇവ. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. സ്റ്റാമിന കെട്ടിപ്പടുക്കുന്നതിനും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും പേശികള്‍ മെച്ചപ്പെടുത്തുന്നതിനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. മുട്ടകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ല്യൂസിന്‍ എന്ന അമിനോ ആസിഡ് ഊര്‍ജ്ജ രാസവിനിമയത്തിനും പ്രോട്ടീന്‍ സിന്തസിസിനും സഹായിക്കുന്നു.

ചിക്കന്‍

ചിക്കന്‍

ലീന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കന്‍. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം നിങ്ങള്‍ക്ക് സദാസമയം ഊര്‍ജ്ജം നല്‍കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ചിക്കന്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ നേരം ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ഇത് ഒരു ചെറിയ അളവില്‍ കഴിക്കുന്നതാണ് നന്ന്.

Most read:86ല്‍ നിന്ന് 58 കിലോയിലേക്ക്; 28 കിലോ തടി കുറയ്ക്കാന്‍ പരിണീതി ചോപ്ര ചെയ്തത്</p><p>Most read:86ല്‍ നിന്ന് 58 കിലോയിലേക്ക്; 28 കിലോ തടി കുറയ്ക്കാന്‍ പരിണീതി ചോപ്ര ചെയ്തത്

ആപ്പിള്‍

ആപ്പിള്‍

ഊര്‍ജ്ജം നല്‍കുന്ന കലോറികള്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഇരുമ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ പഴവര്‍ഗമാണ് ആപ്പിള്‍. ആപ്പിളില്‍ കാണപ്പെടുന്ന ഒരു പോളിഫെനോളായ ക്വെര്‍സെറ്റിന്‍ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഒരു ആപ്പിള്‍ കൂടുതല്‍ നേരം നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നു. ആപ്പിളിലെ ലയിക്കുന്ന ഫൈബര്‍ വയര്‍ നിറക്കുകയും നിങ്ങളില്‍ ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ശരീരഭാരം വര്‍ദ്ധിക്കുമോ എന്ന ഭയത്താല്‍ പലരും ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നു. പക്ഷേ, അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നതാണ് മധുരക്കിഴങ്ങ്. 100 ഗ്രാം മധുരക്കിഴങ്ങ് 86 കിലോകലോറി ഊര്‍ജ്ജം, 20 ഗ്രാം കാര്‍ബണുകള്‍, 2 ഗ്രാം പ്രോട്ടീന്‍, 3 ഗ്രാം ഫൈബര്‍ എന്നിവ നല്‍കുന്നു. മധുരക്കിഴങ്ങില്‍ കാണപ്പെടുന്ന മാംഗനീസ് പോഷകങ്ങളെ ഉപാപചയത്തിന് സഹായിച്ച് നിരന്തരം ഊര്‍ജ്ജം നല്‍കുന്നു.

ബീന്‍സ്

ബീന്‍സ്

പോഷകങ്ങളാല്‍ സമ്പന്നമായ ഊര്‍ജ്ജ സ്രോതസ്സാണ് ബീന്‍സ്. 100 ഗ്രാം ബീന്‍സില്‍ 337 കിലോകലോറി ഊര്‍ജ്ജം, 23 ഗ്രാം പ്രോട്ടീന്‍, 61 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 15 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ബീന്‍സില്‍ സാവധാനത്തില്‍ ആഗിരണം ചെയ്യുന്ന അന്നജം അടങ്ങിയിട്ടുണ്ട്, ഇത് കാര്‍ബോഹൈഡ്രേറ്റുകളെ സാവധാനത്തില്‍ പുറത്തുവിടുകയും ഊര്‍ജ്ജ നില നിലനിര്‍ത്തുകയും ചെയ്യുന്നു. നല്ല അളവില്‍ മഗ്‌നീഷ്യവും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.

Most read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിടMost read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

ഡ്രൈ ഫ്രൂട്ട്‌സ്

ഡ്രൈ ഫ്രൂട്ട്‌സ്

പെട്ടെന്ന് ഊര്‍ജ്ജം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഡ്രൈ ഫ്രൂട്ട്‌സ്. ബയോ ആക്റ്റീവ് സംയുക്തങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഡ്രൈ ഫ്രൂട്ട്‌സില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജം നല്‍കുന്ന പഞ്ചസാരയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ. ഉണക്കമുന്തിരി പോലുള്ള ഡ്രൈ ഫ്രൂട്ട്‌സില്‍ പഞ്ചസാരയുടെ അംശം കൂടുതലാണെങ്കിലും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഫൈബറും ഇവയിലെ ഗ്ലൈസെമിക് സൂചിക കുറച്ചു നിര്‍ത്തുന്നു.

കോഫി

കോഫി

ക്ഷീണം തോന്നുമ്പോള്‍ ആദ്യം മനസിലെത്തുന്ന കാര്യമാണ് ഒരു കപ്പ് കാപ്പി. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡായ കഫീന്‍ നിങ്ങളുടെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. അമിതമായ കഫീന്‍ ദോഷകരമാണെങ്കിലും പരിമിതമായ അളവില്‍ ഇത് ഉപയോഗിക്കാം.

Most read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവMost read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

മില്‍ക് ചോക്ലേറ്റിനേക്കാള്‍ കൂടുതലായി ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയും കഫീനും അടങ്ങിയിരിക്കുന്നു. കഫീന്‍ നിങ്ങളുടെ മെമ്മറി പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്ന സമയത്ത് തലച്ചോറിലേക്കും പേശികളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായിക്കുന്നു. കൊക്കോ ഫ്‌ളേവനോളുകള്‍ നിങ്ങളുടെ മാനസികാവസ്ഥയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുകയും മാനസിക ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഓട്‌സ്

ഓട്‌സ്

ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. ഇത് നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓട്മീലിലെ ബീറ്റാഗ്ലൂക്കന്‍, അമിലോസ് എന്നിവ ഗ്ലൂക്കോസിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഗ്ലൂക്കോസ് നില ക്രമപ്പെടുത്താന്‍ സഹായിക്കുകയും സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സമയം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് മാതളനാരങ്ങ. ആരോഗ്യകരമായ അസ്ഥികള്‍ക്കും, ഹൃദയാരോഗ്യം, പ്രതിരോധശേഷി തുടങ്ങിയവ മെച്ചപ്പെടുത്താനും മാതളനാരങ്ങ സഹായിക്കുന്നു.

Most read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സMost read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സ

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്ന മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് പീനട്ട് ബട്ടര്‍. രണ്ട് ടേബിള്‍സ്പൂണ്‍ (32 ഗ്രാം) പീനട്ട് ബട്ടറില്‍ 191 കിലോകലോറി ഊര്‍ജ്ജം, 7 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഫൈബര്‍, 16 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഉയര്‍ന്ന കലോറി അടങ്ങിയിരിക്കുന്നതിനാല്‍ പീനട്ട് ബട്ടര്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളെ ദീര്‍ഘനേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികളില്‍ നാരുകള്‍, വിറ്റാമിനുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ അഭാവം നിത്യേനയുള്ള ക്ഷീണത്തിലേക്ക് വഴിവയ്ക്കുന്നതാണ്. എന്നാല്‍ ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് പച്ച ഇലക്കറികള്‍. പ്രത്യേകിച്ച് ചീര, കാലെ എന്നിവ കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി യും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

സോയാബീന്‍

സോയാബീന്‍

സസ്യ പ്രോട്ടീനുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടവും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണവുമാണ് സോയാബീന്‍. ഇവയില്‍ ലയിക്കാത്ത നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സോയാബീന്‍ സഹായിക്കുന്നു.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

English summary

Foods to Boost Stamina Naturally

Here we will discuss about some foods to boost your stamina level naturally. Take a look.
X
Desktop Bottom Promotion