For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍കുടല്‍ കാന്‍സര്‍; ഈ ഭക്ഷണങ്ങള്‍ വിഷതുല്യം

|

ജീവിതശൈലീമാറ്റം കാരണം ഇന്ന് രോഗങ്ങള്‍ക്കൊന്നും പഞ്ഞമില്ലാതായി. പ്രായഭേദമന്യേ പലര്‍ക്കും ക്യാന്‍സര്‍ അടക്കമുള്ള പല അസുഖങ്ങളും പിടിപെടുന്നു. സമീപകാലത്ത് കണ്ടുവരുന്ന ഉദര രോഗങ്ങളുടെ മുന്‍പന്തിയിലുള്ളതാണ് കോളന്‍ കാന്‍സര്‍ അഥവാ വന്‍കുടലല്‍ കാന്‍സര്‍. പുകവലിയും മദ്യപാനവും ആഹാരരീതിയുമൊക്കെ ഈ രോഗാവസ്ഥയ്ക്ക് വഴിവയ്ക്കുന്നു. വന്‍കുടലിനുള്ളിലെ ഭിത്തിയിലാണ് കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നുവരുന്നത്. നേരത്തേ കണ്ടെത്തി വേണ്ട ചികിത്സിച്ച തേടിയാല്‍ കോളന്‍ കാന്‍സര്‍ ഒഴിവാക്കാനാകും.

Most read: അത്താഴം വൈകിയാല്‍ അപകടം നിരവധിMost read: അത്താഴം വൈകിയാല്‍ അപകടം നിരവധി

ശരിയായ പോഷകാഹാരം ഏവരുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുമ്പോള്‍ എന്ത് കഴിക്കണം എന്നറിയുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് വന്‍കുടല്‍ കാന്‍സര്‍ രോഗികള്‍ക്ക്, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയുന്നത് കൂടുതല്‍ നിര്‍ണ്ണായകമാണ്. കാരണം അവ ചികിത്സാ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ അസുഖത്തെ ഗണ്യമായി ചികിത്സിച്ച് മെച്ചപ്പെടുത്തുകയും ചെയ്യും. വന്‍കുടല്‍ കാന്‍സര്‍ രോഗികള്‍ ഒഴിവാക്കേണ്ടതും കഴിക്കാവുന്നതുമായ ഭക്ഷണസാധനങ്ങള്‍ ഏതൊക്കെയെന്ന് വായിച്ചറിയൂ.

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

പന്നിയിറച്ചി, വെണ്ണ പോലുള്ള ഉയര്‍ന്ന കൊഴുപ്പുള്ള ഡയറി ഉത്പന്നങ്ങള്‍ എന്നിവ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളില്‍പെടുന്നു. വന്‍കുടല്‍ കാന്‍സര്‍ ബാധിതര്‍ പൂരിത കൊഴുപ്പ് കുറവുള്ള ഭക്ഷണം കഴിക്കുന്നത് ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒലിവ്, കനോല ഓയില്‍ തുടങ്ങിയ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് സ്രോതസ്സുകളില്‍ നിന്ന് നിങ്ങളുടെ ശരീരത്തിന് കൊഴുപ്പ് ലഭിക്കും. കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും, നട്‌സ്, വിത്ത് എന്നിവയും നിങ്ങളുടെ വന്‍കുടല്‍ കാന്‍സര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു.

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരപലഹാരങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവ കഴിക്കാന്‍ രുചിയേറുമെങ്കിലും ശരീരത്തിന് പോഷണം നല്‍കുന്നതില്‍ ഏറെ പിന്നിലാണ്. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു, ഇത് വന്‍കുടല്‍ കാന്‍സറിനുള്ള പ്രധാന ഘടകമാണ്. അതിനാല്‍ ഇത്തരം ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.

Most read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാMost read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള വറുത്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുകയും കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനം ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പാര്‍ശ്വഫലങ്ങളെ വഷളാക്കുകയും ചെയ്യും. ഈ കനത്ത കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല ഇത് വളരെനേരം നിങ്ങളുടെ വയറ്റില്‍ തുടരുകയും ചെയ്യും. ഇത് കഠിനമായ വയറെരിച്ചിലിനുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കാര്‍ബണേറ്റഡ് പാനീയങ്ങളും സോഡകളും ഓക്കാനം, ഗ്യാസ് എന്നിവയുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ഇതിലെ പഞ്ചസാര അമിതവണ്ണത്തിനും കാരണമാകും, കാരണം ഇവയിലെ ശൂന്യമായ കലോറികള്‍ക്ക് പോഷകമൂല്യമോ മറ്റോ ഇല്ലാത്തതിനാല്‍ അനാവശ്യ ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

കഫീന്‍

കഫീന്‍

ഓക്കാനം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ കഫീന്‍ വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ വയറിലെ ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും, കൂടാതെ വയറെരിച്ചിലിനും നെഞ്ചെരിച്ചിലിനും കാരണമാകുന്നു. കീമോതെറാപ്പിയുടെ പാര്‍ശ്വഫലമായി ഉണ്ടാകാവുന്ന ഉറക്കമില്ലായ്മയെയും കഫീന്‍ ഉപയോഗം വഷളാക്കിയേക്കാം.

Most read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരംMost read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

മദ്യം

മദ്യം

വന്‍കുടല്‍ കാന്‍സര്‍ എന്നല്ല, ഉദര സംബന്ധമായ ഏതൊരു അസുഖം അനുഭവിക്കുന്നവരും മദ്യം ഒഴിവാക്കേണ്ടത് അവരുടെ രോഗത്തെ അകറ്റാന്‍ പ്രധാനമാണ്. വേദന സംഹാരികള്‍ പോലുള്ള മരുന്നുകളുമായി മദ്യം ഇടപഴകുകയും വായ വരണ്ടതാക്കുകയും തൊണ്ടവേദന വര്‍ദ്ധിപ്പിക്കുകയും മരുന്നുകള്‍ വിഴുങ്ങാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യും. മദ്യം കുടിക്കുന്നത് ആസിഡ് റിഫ്‌ളക്‌സ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കും കാരണമാകും.

പ്രോസസ് ചെയ്ത മാംസം

പ്രോസസ് ചെയ്ത മാംസം

പ്രോസസ് ചെയ്ത മാംസങ്ങള്‍ പല രോഗങ്ങള്‍ക്കും ഉള്ള മൂലകാരണമാകുന്നു, പ്രത്യേകിച്ച് ഉദര സംബന്ധ അസുഖങ്ങള്‍ക്ക്. ആളുകള്‍ അവ പരിമിതപ്പെടുത്തുകയോ കഴിക്കുന്നത് ഒഴിവാക്കുകയോ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വന്‍കുടല്‍ ഇതിനകം തന്നെ സെന്‍സിറ്റീവ് ആയിരിക്കും, മാത്രമല്ല ഈ മാംസങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ ഇതിനകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

വന്‍കുടല്‍ കാന്‍സറും അതിന്റെ ചികിത്സകളും പലപ്പോഴും ഭക്ഷണം, വെള്ളം എന്നിവയിലൂടെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന രീതിയെ ബാധിക്കും. ഇത്തരം രോഗികള്‍ക്കും രോഗം മാറിയവര്‍ക്കും ആരോഗ്യകരമായതും സസ്യം അടിസ്ഥാനമാക്കിയ ഭക്ഷണങ്ങളും ലീന്‍ പ്രോട്ടീനും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചികിത്സയ്ക്കിടയിലും ശേഷവും നിങ്ങളുടെ ശരീരം ശക്തവും പോഷണവുമായി തുടരാന്‍ സഹായിക്കും.

Most read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീMost read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

വന്‍കുടല്‍ കാന്‍സര്‍ രോഗികള്‍ ദഹനം ലഘൂകരിക്കാനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കുന്നതിന് ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. പോഷകങ്ങള്‍ അടങ്ങിയ ധാന്യമായ ക്വിനോവ, അവോക്കാഡോ, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രോഗപ്രതിരോധ ശേഷി നല്‍കുന്ന പോഷകങ്ങള്‍ നിറഞ്ഞതിനാല്‍ പച്ച ഇലക്കറികള്‍, മാമ്പഴം, സരസഫലങ്ങള്‍, തണ്ണിമത്തന്‍ എന്നിവ ആരോഗ്യകരമായ ഭക്ഷണങ്ങളാണ്. വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

English summary

Foods to Avoid in a Colon Cancer Diet

Proper nutrition is essential for your health, but knowing what to avoid in your colon cancer diet is important. Read on the foods to avoid in a colon cancer diet.
X
Desktop Bottom Promotion