For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലം

|

നോണ്‍ വെജ് കഴിക്കുന്നവരുടെ ഇഷ്ടഭക്ഷണമാണ് ചിക്കന്‍. ചിക്കന്‍ ഉപയോഗിച്ച് തയാറാക്കിയ പലതരം വിഭവങ്ങള്‍ മിക്കവരും ആസ്വദിക്കുന്നു. എന്നാല്‍ ചിക്കനോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, ചിക്കനൊപ്പം ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

Most read: രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകംMost read: രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകം

നിങ്ങള്‍ ചിക്കനോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതോടൊപ്പം ശരീരത്തില്‍ വെളുത്ത പാടുകള്‍, ദഹനക്കേട്, ഛര്‍ദ്ദി തുടങ്ങിയ മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയധികമാണ്. ചിക്കനോടൊപ്പം നിങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കൂ.

ചിക്കനൊപ്പം പാല് കഴിക്കരുത്

ചിക്കനൊപ്പം പാല് കഴിക്കരുത്

ചിക്കന്‍ കഴിക്കുന്നതിനൊപ്പം നിങ്ങള്‍ ഒരിക്കലും പാല്‍ കഴിക്കരുത്. യഥാര്‍ത്ഥത്തില്‍, പാലിലും കോഴിയിറച്ചിയിലും ഏതാണ്ട് സമാനമായ പോഷകങ്ങള്‍ കാണപ്പെടുന്നു, ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. പാലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും കോഴിയിറച്ചിയുടെ പോഷകങ്ങളും ചേര്‍ന്ന് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. പാലും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തില്‍ ഒരു പ്രതികരണത്തിന് കാരണമാകും, അതുമൂലം ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ പല ആരോഗ്യ വിദഗ്ദരും ചിക്കനൊപ്പം പാല്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു.

കോഴിയിറച്ചിക്കൊപ്പം തൈര് കഴിക്കരുത്

കോഴിയിറച്ചിക്കൊപ്പം തൈര് കഴിക്കരുത്

നമ്മളില്‍ പലരും ചിക്കനൊപ്പം തൈര് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ അറിയാതെയാണ് ഈ തെറ്റ് ചെയ്യുന്നതെങ്കില്‍ ഇന്ന് മുതല്‍ ഈ ശീലം മാറ്റുക. ചിക്കനൊപ്പം തൈര് കഴിക്കാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍, ചിക്കന്‍ കഴിക്കുന്നത് വയറ്റില്‍ ചൂട് കൊണ്ടുവരുന്നു. അതേ സമയം തൈര് കഴിക്കുന്നത് വയറിന് തണുപ്പും നല്‍കും. രണ്ട് ഭക്ഷണക്രമങ്ങളും വിപരീത ഫലമാണ്, അതിനാല്‍ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് നിങ്ങള്‍ കോഴിയിറച്ചിയും തൈരും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക.

Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌

കോഴിയിറച്ചിക്കൊപ്പം മത്സ്യം കഴിക്കരുത്

കോഴിയിറച്ചിക്കൊപ്പം മത്സ്യം കഴിക്കരുത്

ചിക്കനോടൊപ്പം മത്സ്യം കഴിക്കാരുതെന്ന് പറയപ്പെടുന്നു. ഈ രണ്ട് ഭക്ഷണങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, രണ്ടും ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ കയറുന്നതിലേക്ക് നയിക്കും. ഇതുകാരണം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

ചിക്കന്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമോ

ചിക്കന്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമോ

നോണ്‍-വെജ് പ്രേമികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണമാണ് ചിക്കന്‍. ചിക്കന്‍ സാധാരണയായി ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. അത് പ്രോട്ടീന്‍ നിറഞ്ഞതും നിങ്ങളുടെ ശരീരത്തിന് ധാരാളം പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ്. എന്നാല്‍ ദിവസവും ചിക്കന്‍ കഴിക്കുന്നത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.

Most read;ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷംMost read;ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

കൊളസ്‌ട്രോള്‍ കൂട്ടുന്നു

കൊളസ്‌ട്രോള്‍ കൂട്ടുന്നു

ശരിയായ രീതിയില്‍ ചിക്കന്‍ കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകില്ല. ഇതെല്ലാം നിങ്ങള്‍ എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ ഫ്രൈ ചെയ്ത ചിക്കന്‍ സ്ഥിരമായി കഴിക്കുന്ന ആളാണെങ്കില്‍, നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് കൂടുമെന്നതില്‍ സംശയമില്ല. നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന്, ഗ്രില്‍ ചെയ്തതോ വേവിച്ചതോ ആയ ചിക്കന്‍ കഴിക്കുന്നതാണ് നല്ലത്.

ശരീരത്തിലെ ചൂട് കൂട്ടുന്നു

ശരീരത്തിലെ ചൂട് കൂട്ടുന്നു

ഉയര്‍ന്ന ചൂടുള്ള ഭക്ഷണമായി ചിക്കന്‍ കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വര്‍ദ്ധിപ്പിക്കും. ലളിതമായി പറഞ്ഞാല്‍, അത് ശരീരത്തില്‍ ചൂട് ഉണ്ടാക്കും. ഇക്കാരണത്താല്‍, ചിലര്‍ക്ക് മൂക്കൊലിപ്പ് അനുഭവപ്പെടാം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ദിവസവും കോഴിയിറച്ചി കഴിക്കുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്.

Most read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതിMost read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

ശരീരഭാരം കൂട്ടുന്നു

ശരീരഭാരം കൂട്ടുന്നു

സ്ഥിരമായി ചിക്കന്‍ കഴിക്കുന്നതിന്റെ മറ്റൊരു പാര്‍ശ്വഫലം ശരീരഭാരം കൂടും എന്നതാണ്. ചിക്കന്‍ ബിരിയാണി, ബട്ടര്‍ ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കള്‍ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇടയ്ക്കിടെ അവ കഴിക്കുന്നത് നല്ലതാണ്, എന്നാല്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും ശരീരഭാരം വര്‍ദ്ധിപ്പിക്കും. കൂടാതെ കൊളസ്ട്രോള്‍ കൂടുന്നതിനും കാരണമാകും.

യുടിഐ പ്രശ്‌നങ്ങള്‍

യുടിഐ പ്രശ്‌നങ്ങള്‍

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ചിക്കന്‍ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ ഉള്‍പ്പെടെയുള്ള അണുബാധകള്‍ക്ക് കാരണമാകുവെന്നാണ്. അത്തരം അണുബാധകള്‍ തടയുന്നതിന്, ആന്റിബയോട്ടിക്കുകള്‍ നല്‍കാതെ വളര്‍ത്തിയ ചിക്കന്‍ കഴിക്കുന്നതാണ് നല്ലത്.

Most read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടിMost read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

English summary

Foods To Avoid Eating With Chicken in Malayalam

Eating these food items with chicken is not good for your health. Know which Foods to avoid eating with chicken.
Story first published: Monday, July 11, 2022, 15:05 [IST]
X
Desktop Bottom Promotion