For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

|

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പലരും മുടി കൊഴിച്ചില്‍ അനുഭവിക്കുന്നതായി പരാതിപ്പെടുന്നുണ്ട്. അണുബാധയുടെ സമയത്ത് പോഷകങ്ങളുടെ കുറവ് മുടി കൊഴിച്ചിലിനു കാരണമായേക്കാം. സമ്മര്‍ദ്ദവും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനവും ഇതിന് കാരണമാകാം. ആരോഗ്യകരമായ ഭക്ഷണമാണ് കോവിഡില്‍ നിന്നുള്ള ക്ഷീണം മാറാന് ഏറ്റവും പ്രധാനമായ വശം. ശരിയായ പോഷകങ്ങള്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും.

Most read: സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read: സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

ആരോഗ്യമുള്ള മുടിക്ക്, പ്രോട്ടീന്‍, ബയോട്ടിന്‍, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് ശക്തമായ പ്രതിരോധശേഷി നിലനിര്‍ത്താനും മുടി വളരാനും മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും കഴിയും. പോസ്റ്റ് കോവിഡ് ലക്ഷണമായ മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന ചില മികച്ച ഭക്ഷണസാധനങ്ങള്‍ ഇവയാണ്.

ചീര

ചീര

മുടി വളരാന്‍ ഒരു മികച്ച വെജിറ്റേറിയന്‍ ഭക്ഷണമാണ് ചീര. ഇരുമ്പ്, വിറ്റാമിന്‍ എ, സി, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്, ചീരയില്‍ ഇരുമ്പ് സമ്പുഷ്ടമാണെന്നത് മാത്രമല്ല, മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന സെബവും അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ഒമേഗ -3 ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും നല്‍കുന്നു. ആരോഗ്യമുള്ള തലയോട്ടിയും തിളങ്ങുന്ന മുടിയും നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

മുടിയും പാലുല്‍പ്പന്നങ്ങളും മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ച ഭക്ഷണങ്ങളാണ്. പാല്‍, തൈര്, മുട്ട എന്നിവയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, ഇരുമ്പ്, സിങ്ക്, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ അറിയപ്പെടുന്ന ബയോട്ടിന്റെ (വിറ്റാമിന്‍ ബി 7) ഉറവിടമാണ് പാല്‍ ഉല്‍പന്നങ്ങള്‍.

Most read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂMost read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

വാല്‍നട്ട്

വാല്‍നട്ട്

മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് വാല്‍നട്ട് ചേര്‍ക്കുക. ബയോട്ടിന്‍, ബി വിറ്റാമിനുകള്‍ (ബി 1, ബി 6, ബി 9), വിറ്റാമിന്‍ ഇ, ധാരാളം പ്രോട്ടീന്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള ഒരേയൊരു നട്ട് ഇതാണ്. ഇവയെല്ലാം മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിക്ക് പോഷണം നല്‍കുകയും ചെയ്യുന്നു

പേരക്ക

പേരക്ക

വിറ്റാമിന്‍ സി നിങ്ങളുടെ മുടി പൊട്ടുന്നതും മുടി ദുര്‍ബലമാകുന്നതും തടയാന്‍ സഹായിക്കുന്നു, പേരയ്ക്കയില്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. പഴങ്ങള്‍ പോലെ, പേര ഇലകളിലും വിറ്റാമിന്‍ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ കൊളാജന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍Most read:ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍

പയര്‍

പയര്‍

പയറുകളില്‍ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷകങ്ങളാണ്. ഇതിനുപുറമെ, പയറുകളില്‍ ഫോളിക് ആസിഡും നിറഞ്ഞിരിക്കുന്നു, ഇത് ചര്‍മ്മത്തിനും തലയോട്ടിക്കും ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്ന ചുവന്ന രക്താണുക്കളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമാണ്. അതിനാല്‍, പയര്‍ നിങ്ങളുടെ മുടി ശക്തമാക്കുകയും പൊട്ടുന്നത് തടയുകയും ചെയ്യും.

ബാര്‍ലി

ബാര്‍ലി

ബാര്‍ലിയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു. ബാര്‍ലിയില്‍ ഇരുമ്പും ചെമ്പും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും മുടിയുടെ ഫോളിക്കിളുകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്Most read:യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കി ഹൃദയാഘാതം; കാരണങ്ങള്‍ ഇതാണ്

കാരറ്റ്

കാരറ്റ്

കാരറ്റ് നിങ്ങളുടെ കണ്ണുകള്‍ക്ക് മാത്രമല്ല, നിങ്ങളുടെ മുടിയിലും അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. അവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് ഒരു സ്വാഭാവിക കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ എ ലഭിക്കാനുള്ള മറ്റൊരു മികച്ച സ്രോതസ്സാണ് മധുരക്കിഴങ്ങ്.

നെല്ലിക്ക

നെല്ലിക്ക

പണ്ടുമുതല്‍ക്കേ മുടിക്ക് ഒരു മികച്ച ഔഷധമാണ് നെല്ലിക്ക. ഇതിലെ പോഷകങ്ങള്‍ നിങ്ങളുടെ മുടിക്ക് മികച്ചതായി പ്രവര്‍ത്തിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും. പുതുതായി തയാറാക്കിയ ജ്യൂസ് കഴിക്കുക, അല്ലെങ്കില്‍ അച്ചാറിന്റെയോ ചട്‌നിയുടെയോ രൂപത്തില്‍ അവ കഴിക്കുക.

Most read:കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍Most read:കൊളസ്‌ട്രോള്‍ കുറക്കാന്‍ മരുന്നിന് തുല്യം ഈ പാനീയങ്ങള്‍

എണ്ണ വിത്തുകള്‍

എണ്ണ വിത്തുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ മുടിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ചിയ വിത്തുകള്‍, ചണവിത്ത്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഫോസ്ഫറസ്, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ ധാതുക്കളുടെ മികച്ച സ്രോതസ്സാണ് അവ, ഇവയെല്ലാം മുടി വളര്‍ച്ചയെയും കരുത്തുറ്റ മുടിയെയും പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകളില്‍ സ്വാഭാവികമായും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശക്തവും വേഗത്തിലുള്ളതുമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിത്തുകള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. രാവിലെ ഇത് പാലിലോ സ്മൂത്തിയിലോ ഒരു സ്പൂണ്‍ ചേര്‍ത്ത് കഴിക്കുക.

മുട്ട

മുട്ട

മുട്ടയുടെ മഞ്ഞയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിന്‍ ബി ആണ്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിന്നു. തലയോട്ടിയിലെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ബയോട്ടിന്റെ കുറവ് മുടി പൊട്ടുന്നതിനു കാരണമാകും. പാലുല്‍പ്പന്നങ്ങള്‍, പയറ്, ചിക്കന്‍, മത്സ്യം എന്നിവയാണ് പ്രോട്ടീന്റെ മറ്റ് നല്ല ഉറവിടങ്ങള്‍.

Most read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടംMost read:മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് പോഷണവും തിളക്കവും കരുത്തും നല്‍കുന്നു. ആരോഗ്യകരമായ ഈ പഴത്തില്‍ ധാരാളം പ്രോട്ടീനും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

കറിവേപ്പില

കറിവേപ്പില

10 ഗ്രാം കറിവേപ്പില പൊടിച്ച് 100 മില്ലി വെള്ളത്തില്‍ 1/4 ഭാഗം ആയി കുറയുന്നതുവരെ തിളപ്പിക്കുക. രാവിലെ ഈ ചായ വെറുംവയറ്റില്‍ കുടിക്കുക. മൂന്ന് മുതല്‍ നാല് ആഴ്ച വരെ എല്ലാ ദിവസവും ഇത് കഴിക്കുക. നിങ്ങളുടെ തലമുടിയുടെ പ്രശ്‌നങ്ങള്‍ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും.

English summary

Food You Must Eat to Prevent Post Covid Hair Fall in Malayalam

Covid-19 patients face a lot of hair fall issues. Read here to know more about the solutions.
Story first published: Saturday, September 18, 2021, 11:09 [IST]
X
Desktop Bottom Promotion