For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

70-ലും മോദിയുടെ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യം

|

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 70-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഇന്നും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ഡയറ്റ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. 1950 ല്‍ ജനിച്ച ഇദ്ദേഹം ഇന്ന് സപ്തതി ആഘോഷിക്കുന്ന സമയമാണ്. 132 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഒരാള്‍ക്ക് മാത്രമേ അത്തരം ജോലി ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് തന്നെ തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി ഇദ്ദേഹം രാപ്പകല്‍ അധ്വാനിക്കുന്നുമുണ്ട്.

നരേന്ദ്രമോദിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഇതെല്ലാംനരേന്ദ്രമോദിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഇതെല്ലാം

പ്രധാനമന്ത്രി തന്റെ ആരോഗ്യത്തെ നിസ്സാരമായി കാണുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം. അദ്ദേഹം യോഗ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിന്റെ നിരവധി ഫോട്ടോകളില്‍ ഇതിനുള്ള തെളിവുകള്‍ കാണാം. പ്രത്യേകിച്ചും, അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിലും മൊത്തത്തിലുള്ള ജീവിതശൈലിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ എപ്പോഴും ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം, ആരോഗ്യത്തോടെയും ആരോഗ്യത്തോടെയും തുടരാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കും പിന്തുടരാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൃത്യമായ ഉറക്കം

കൃത്യമായ ഉറക്കം

2011 ലെ ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി ഒരു ദിവസം 5-6 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്ന് നമ്മളെല്ലാം വായിച്ചു. എന്നാല്‍ ഇത് അത്ര ആരോഗ്യം നല്‍കുന്നതല്ല എന്നുള്ളതാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ എത്ര സമയം ഉറങ്ങുന്നു എന്നതിനേക്കാള്‍ എത്ര സമയത്തനുള്ളില്‍ ഉറങ്ങുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നല്ല ഉറക്കം ലഭിക്കുന്നതും പ്രധാനമാണ്. എന്നാല്‍ ഇദ്ദേഹം ഉറങ്ങാന്‍ കിടക്കുന്ന 30 സെക്കന്‍ഡിനുള്ളില്‍ ഉറങ്ങുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അതായത് ഈ ഉറക്കം എപ്പോഴും ആരോഗ്യത്തോടെ ഉള്ളത് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

യോഗ

യോഗ

പ്രധാനമന്ത്രി മോദിയെപ്പോലെ മറ്റൊരു വ്യക്തിയും യോഗയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. യോഗയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. യോഗയോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് നിരവധി തവണ പ്രധാനമന്ത്രി പല വേദികളിലും സംസാരിച്ച് നാം കേട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി മോദി രാജ്യമെമ്പാടും യോഗാസനം നടത്തുന്നു. ഇദ്ദഹം യോഗ ചെയ്യുന്ന കാര്യത്തില്‍ സജീവ പ്രവര്‍ത്തകനാണ്. ദിവസേനയുള്ള യോഗാസനങ്ങളോടെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നത് തന്നെ.

വെജിറ്റേറിയന്‍ ഡയറ്റ്

വെജിറ്റേറിയന്‍ ഡയറ്റ്

കിച്ചഡി, അരി, പരിപ്പ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ഭക്ഷണങ്ങളില്‍ എപ്പോഴും പ്രധാനം. നെയ്യും ഇദ്ദേഹം ഒഴിവാക്കാത്ത ഒന്ന് തന്നെയാണ്. ഇത് എളുപ്പത്തില്‍ ദഹിപ്പിക്കാവുന്നതും വിവിധ പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണമാണ്. വളരെയധികം ലളിതമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതയും. വെജിറ്റേറിയന്‍ ഡയറ്റിലൂടെ നിങ്ങളുടെ ആരോഗ്യം കൊണ്ട് പോവുന്നതിനും സന്തോഷത്തോടെ ഇരിക്കുന്നതിനും സാധിക്കും എന്ന് നരേന്ദ്രമോദിയുടെ ജീവിതം നമുക്ക് കാണിച്ച് തരുന്നു.

ധ്യാനം

ധ്യാനം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ സ്ഥാനം വഹിക്കുമ്പോള്‍, വളരെ ശാന്തനായിരിക്കേണ്ടത് ആവശ്യമാണ്. ധ്യാനം പൊതുവെ മനസ്സിന് സമാധാനം നല്‍കാനും സമ്മര്‍ദ്ദം ഒഴിവാക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി മോദിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹം ധ്യാനം ചെയ്യുന്നതിന് വേണ്ടി സമയം കണ്ടെത്തുന്നുണ്ട്. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം ഗുണങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ എന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തികള്‍ മെഡിറ്റേഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ചില്ലറയല്ല എന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

പഞ്ചതത്വങ്ങള്‍ അനുസരിക്കുന്നു

പഞ്ചതത്വങ്ങള്‍ അനുസരിക്കുന്നു

പഞ്ചതത്വങ്ങള്‍ അനുസരിച്ചാണ് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജീവിതം. വ്യായാമ ദിനചര്യ പിന്തുടരുകയും ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഘടകങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഈ അഞ്ച് ഘടകങ്ങള്‍ നിറഞ്ഞ പുല്ലിലും വെള്ളത്തിലും കല്ലുകളിലും നടക്കുക. ഈ പ്രക്രിയ നവോന്മേഷപ്രദവും ഉന്മേഷദായകവുമാണെന്ന് മോദിയുടെ ജീവിതം നമുക്ക് കാണിച്ച് തരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്രയും തിരക്കുകള്‍ക്കിടയിലും ഇതെല്ലാം ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്നുള്ളത് തന്നെ അത്ഭുതം നിറഞ്ഞ ഒന്നാണ്.

ഫലം

ഫലം

ആരോഗ്യവും ശാരീരികക്ഷമതയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. മോശം ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങള്‍ വിഷാദാവസ്ഥയിലാകുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ ജീവിത ശൈലി പിന്തുടരാവുന്നതാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പദവി വഹിക്കുന്ന പ്രധാനമന്ത്രി മോദിക്ക് ആരോഗ്യത്തിനായി സമയം ചെലവഴിക്കാന്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്കും അതിന് വേണ്ടി അല്‍പ സമയം കണ്ടെത്താന്‍ സാധിക്കും എന്നുള്ളത് തന്നെയാണ് സത്യം.

English summary

Fitness Lessons to Learn From Narendra Modi's Daily Routine

Here in this article we are discussing about the diet and fitness lessons to learn from Prime minister Narendra Modi. Read on.
X
Desktop Bottom Promotion