For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച് ഐ വിയില്‍ നിന്ന് പൂര്‍ണ രോഗമുക്തി: 64-കാരിക്ക് എയ്ഡ്‌സ് ഭേദമായി

|

എച്ച് ഐ വി എന്ന അവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്ന് നമുക്കറിയാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടേയും ലൈംഗിക രോഗങ്ങളിലൂടേയും ആണ് പ്രധാനമായും രോഗാവസ്ഥയുണ്ടാവുന്നത്. ഇത് കൂടാതേയും രോഗിയുമായി ഉണ്ടാവുന്ന ചില സമ്പര്‍ക്കങ്ങളിലൂടേയും രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വരേയും എയ്ഡ്‌സ്, എച്ച് ഐ വി എന്നീ അവസ്ഥകള്‍ക്ക് പൂര്‍ണ മുക്തി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യു എസില്‍ നിന്ന് വന്ന വാര്‍ത്ത വളരെയധികം പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. യുഎസിലെ രക്താര്‍ബുദം ബാധിച്ച 64-കാരിയായ സ്ത്രീ ആണ് പൂര്‍ണമായും എച്ച് ഐ വിയില്‍ നിന്ന് രോഗമുക്തി നേടിയത്. എച്ച് ഐ വിയില്‍ നിന്ന് സുഖം പ്രാപിക്കുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യത്തെ സ്ത്രീയുമാണ് ഇവര്‍.

First Woman Reported Cured Of HIV

രക്താര്‍ബുദ ചികിത്സക്കായി മജ്ജ മാറ്റി വെച്ചതോടെയാണ് ഇവര്‍ക്ക് രോഗമുക്തിയുണ്ടായത് എന്നാണ് പറയുന്നത്. ചൊവ്വാഴ്ച യുഎസില്‍ നടന്ന കോണ്‍ഫറന്‍സ് ഓണ്‍ റിട്രോവൈറസ് ആന്‍ഡ് ഓപ്പര്‍ച്യുണിസ്റ്റിക് ഇന്‍ഫെക്ഷനില്‍ (CROI) നടത്തിയ പ്രസന്റേഷനില്‍ ആണ് ആന്റി റിട്രോവൈറല്‍ തെറാപ്പി (ART) നിര്‍ത്തലാക്കിയിട്ടും 14 മാസമായി സ്ത്രീക്ക് എച്ച്‌ഐവിക്കെതിരായ ആന്റിവൈറല്‍ ചികിത്സകള്‍ ഒന്നും തന്നെ വേണ്ടി വന്നില്ല. സ്റ്റെം സെല്ലുകള്‍ക്ക് ശരീരത്തിലെ പ്രത്യേക സെല്‍ തരങ്ങളായി വികസിപ്പിക്കാനുള്ള അതുല്യമായ കഴിവുണ്ട്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ലഭിച്ച ഒരു വ്യക്തിയില്‍ എച്ച്‌ഐവിയില്‍ നിന്ന് മുക്തി നേടുന്ന മൂന്നാമത്തെ കേസാണിത് എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പ്രസ്താവനയില്‍ പറയുന്നത്.

First Woman Reported Cured Of HIV

സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന്റെ ഫലമായുണ്ടാകുന്ന രോഗമുക്തി മുന്‍പും രണ്ട് കേസുകളില്‍ കണ്ടെത്തിയിരുന്നു. സമാനമായ അവസ്ഥയാണ് ഇവരിലും ഉണ്ടായിരുന്നത്. രണ്ട് പുരുഷന്‍മാര്‍ക്കാണ് ഇത്തരത്തില്‍ എച്ച് ഐ വിയില്‍ നിന്നും രോഗമുക്തി ഉണ്ടായത്. ആദ്യത്തെ കേസില്‍ ഇദ്ദേഹം 12 വര്‍ഷത്തോളം രോഗമുക്തനായി ജീവിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ചികിത്സയിലൂടെ ഇദ്ദേഹം എച്ച് ഐ വി ബാധയില്‍ നിന്ന് സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ 2020 സെപ്റ്റംബറില്‍ രക്താര്‍ബുദം ബാധിച്ച് അദ്ദേഹം മരിച്ചു. രണ്ടാമത്തെ വ്യക്തി ഏകദേശം 30 മാസത്തിലേറെയായി എച്ച്‌ഐവി നിന്നും രോഗമുക്തനായി ജീവിക്കുകയാണ്. മജ്ജമാറ്റി വെക്കല്‍ രീതിയില്‍ മൂലകോശങ്ങള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് പേര്‍ക്കും രോഗമുക്തി ഉണ്ടായിരിക്കുന്നത്. പൊക്കിള്‍ക്കൊടി രക്തത്തില്‍ നിന്നുള്ള സ്റ്റെം സെല്‍ ഉപയോഗിച്ച് നടത്തിയ ചികിത്സയുടെ ഭാഗമായാണ് സ്ത്രീക്ക് രോഗമുക്തി ഉണ്ടായിരിക്കുന്നത്. 2013-ലാണ് ഇവര്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് 2017 ലുക്കീമിയയും കണ്ടെത്തുകയായിരുന്നു.

First Woman Reported Cured Of HIV

എച്ച് ഐ വിയില്‍ നിന്ന് രോഗമുക്തി നേടുന്നതിനും എച്ച് ഐ വി ബാധിതരായ ആളുകള്‍ക്ക് മറ്റ് രോഗങ്ങള്‍ക്ക് അത്തരം ട്രാന്‍സ്പ്ലാന്റ് ആവശ്യമായി വരുന്നതിനും കോര്‍ഡ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പരിഗണിക്കണമെന്ന് ഈ മൂന്നാമത്തെ കേസില്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് പഠന സംഘം പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. കാലിഫോര്‍ണിയ ലോസ് ആഞ്ചലസ് യൂണിവേഴ്‌സിറ്റിയിലെയും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ മെറ്റേണല്‍ പീഡിയാട്രിക് അഡോളസന്റ് എയ്ഡ്‌സ് ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്ക് (IMPAACT) ജ1107 നിരീക്ഷണ പഠനമാണ് ഗവേഷണം നടത്തിയത്.

First Woman Reported Cured Of HIV

ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി രക്തം ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിന് വിധേയമായ എച്ച് ഐ വി ബാധിതരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് 64-കാരിയായ സ്ത്രീയിലും ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എല്ലാ എച്ച് ഐ വി ബാധിതരിലും ഒരുപോലെ വിജയകരമാവണം എന്നില്ലെന്നും പഠന സംഘം പറയുന്നുണ്ട്. എങ്കിലും കൂടുതല്‍ രോഗികളിലേക്ക് ഗവേഷണങ്ങള്‍ നടത്തുന്നതിനും ഇതിലൂടെ രോഗമുക്തി ലഭിക്കുമെന്നും ആണ് ശാസ്ത്രലോകത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

പ്രിയതാരത്തിന്റെ ഫിറ്റ്‌നസ് സീക്രട്ട് നിസ്സാരം; നിങ്ങള്‍ക്കും ഒരാഴ്ചയില്‍ ശരീരമൊതുക്കാംപ്രിയതാരത്തിന്റെ ഫിറ്റ്‌നസ് സീക്രട്ട് നിസ്സാരം; നിങ്ങള്‍ക്കും ഒരാഴ്ചയില്‍ ശരീരമൊതുക്കാം

പ്ലാങ്ക് വെറുതേ ചെയ്താല്‍ പോരാ, ശ്രദ്ധിക്കണം ചെറിയ കാര്യം പോലുംപ്ലാങ്ക് വെറുതേ ചെയ്താല്‍ പോരാ, ശ്രദ്ധിക്കണം ചെറിയ കാര്യം പോലും

English summary

First Woman Reported Cured Of HIV After Stem Cell Transplant; Know Details In Malayalam

HIV: First woman in world believed to be cured of virus: Scientists believe they have cured HIV in a woman for the first time using a stem cell transplant method. Know more.
Story first published: Thursday, February 17, 2022, 11:38 [IST]
X
Desktop Bottom Promotion