For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിമെന്‍ഷ്യ വിളിച്ചുവരുത്തും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

|

വൈജ്ഞാനിക വൈകല്യം, ഓര്‍മ്മക്കുറവ്, ആശയവിനിമയ കഴിവുകള്‍, വ്യക്തിത്വ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പൊതുവായ പദമാണ് ഡിമെന്‍ഷ്യ. ഇന്നത്തെക്കാലത്ത് ഡിമെന്‍ഷ്യ ഒരു പ്രധാന ആരോഗ്യ അപകടമാണ്. ഇത് ഒരാളുടെ ജീവിത നിലവാരം കുറയ്ക്കുകയും വൈജ്ഞാനികവും മാനസിക ബുദ്ധിമുട്ടുകളും അടിച്ചേല്‍പ്പിക്കുകയും ചെയ്യും.

Most read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ഡാഷ് ഡയറ്റ്: ശരീരം മെച്ചപ്പെടുന്നത് ഇങ്ങനെ

മസ്തിഷ്‌ക ദ്രവ്യത്തിലെ ശാരീരിക മാറ്റങ്ങള്‍ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഒരാളുടെ പ്രായം, ജനിതക അപകടസാധ്യത, കുടുംബ ചരിത്രം അല്ലെങ്കില്‍ തലച്ചോറിന് പരിക്കേറ്റാല്‍, നിങ്ങള്‍ നയിക്കുന്ന ജീവിതരീതി, ഭക്ഷണത്തിലെ പോരായ്മകള്‍ എന്നിവ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍ നിങ്ങളുടെ ചില ശീലങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അത്തരം ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആവശ്യത്തിന് വിറ്റാമിന്‍ ബി 12 കഴിക്കാതിരിക്കുക

ആവശ്യത്തിന് വിറ്റാമിന്‍ ബി 12 കഴിക്കാതിരിക്കുക

നിങ്ങളുടെ ബുദ്ധിശക്തി കുറയാനും തലച്ചോറിന്റെ ആരോഗ്യം കുറയാനും പ്രായമാകല്‍ വേഗത്തിലാകാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരൊറ്റ ഘടകമുണ്ടെങ്കില്‍, അത് നമ്മുടെ ഭക്ഷണത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അഭാവമായിരിക്കണം. ഡാഷ് ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ് എന്നിവ ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുന്നതിന് പ്രത്യേകിച്ചും സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും വിറ്റാമിന്‍ ബി 12 ന്റെ മോശം അളവ് ഓര്‍മ്മനഷ്ടം, ഡിമെന്‍ഷ്യയുടെ വികസനം വഷളാക്കുക തുടങ്ങിയ ലക്ഷണങ്ങളെ പ്രേരിപ്പിക്കും. മെമ്മറി പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ബി 12. നിങ്ങള്‍ വെജിറ്റേറിയനോ സസ്യാഹാരിയോ നോണ്‍-വെജിറ്റേറിയനോ ആകട്ടെ, കാരണം ഇത് തലച്ചോറിനും മറ്റ് ഭാഗങ്ങള്‍ക്കും ആന്തരികമായി നല്ലതാണ്.

ഹൃദയാരോഗ്യം നിസ്സാരമായി എടുക്കുക

ഹൃദയാരോഗ്യം നിസ്സാരമായി എടുക്കുക

നിങ്ങളുടെ 20-കളിലും 30-കളിലും 40-കളിലും ഹൃദയസംബന്ധമായ കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദയാഘാതത്തെക്കുറിച്ച് നമ്മള്‍ കൂടുതലായി കേള്‍ക്കുന്നുണ്ടെങ്കിലും, ഹൃദയാരോഗ്യത്തോടുള്ള ശ്രദ്ധ കുറവായതിനാല്‍, മോശം ഹൃദയ പ്രതിരോധ നടപടികള്‍ പിന്തുടരുന്നത് ഒരു വ്യക്തിയുടെ വൈജ്ഞാനിക തകര്‍ച്ചയ്ക്കും. അത് ഡിമെന്‍ഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വീക്കം തുടങ്ങിയ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും അപകട ഘടകങ്ങള്‍ നിങ്ങളുടെ പ്രായത്തിനനുസരിച്ച് മോശം മസ്തിഷ്‌ക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read:മസാജിംഗിലൂടെ പ്രതിരോധശേഷി കൂട്ടാം; പക്ഷേ ഈ സമയം ചെയ്യണം

ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി

ഉദാസീനത പാലിക്കുന്നതും വേണ്ടത്ര വ്യായാമം ചെയ്യാത്തതും ജീവിതശൈലി രോഗങ്ങളുടെ നിര്‍ണ്ണായക ഘടകങ്ങളാണ്, മാത്രമല്ല നിങ്ങളുടെ തലച്ചോറിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം മൂര്‍ച്ചയുള്ളതായി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യായാമം നിങ്ങളുടെ വൈജ്ഞാനിക പ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്ന നിരവധി നേട്ടങ്ങള്‍ സമ്മാനിക്കുന്നു. അവ നല്ല എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ഏറ്റവും പ്രധാനമായി തലച്ചോറിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും തലച്ചോറിനെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. വ്യായാമത്തിനും ധ്യാനത്തിനുമായി ദിവസവും 30-40 മിനിറ്റ് നേരം മാറ്റിവയ്ക്കുക.

സാമൂഹികമായി ഒറ്റപ്പെടല്‍

സാമൂഹികമായി ഒറ്റപ്പെടല്‍

ഈ മഹാമാരി ആളുകളെ ഒരുതരം ഒറ്റപ്പെടലിന് ഇടയാക്കി, അത് അതിന്റേതായ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളും സമ്മാനിക്കുന്നു. അത് ഒരാളുടെ വൈജ്ഞാനിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു. സാമൂഹികമായ ഒറ്റപ്പെടലിനും വൈജ്ഞാനിക ആരോഗ്യം കുറയുന്നതും തമ്മില്‍ ഗുരുതരമായ അപകടസാധ്യതയുണ്ടെന്ന് ഒന്നിലധികം പഠനങ്ങള്‍ പറയുന്നു. നീണ്ടുനില്‍ക്കുന്ന ഒറ്റപ്പെടല്‍ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു. അങ്ങനെ ഡിമെന്‍ഷ്യയുടെ തുടക്കം വികസിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:മഗ്നീഷ്യം നിറഞ്ഞ ഭക്ഷണം ശരീരത്തിന് നല്‍കും ഗുണം നിരവധി

മോശം ഉറക്കശീലം

മോശം ഉറക്കശീലം

ഉറക്കക്കുറവ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യും. ഇത് നിങ്ങളെ ക്ഷീണിതനാക്കുമെന്ന് മാത്രമല്ല, മോശം ഉറക്കം തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ഡിമെന്‍ഷ്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ നന്നായി ഉറങ്ങാത്തപ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജ നില കുറവായിരിക്കും. മാത്രമല്ല, തലച്ചോറ് ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ സുപ്രധാന അവയവങ്ങള്‍ക്ക് നന്നായി റീചാര്‍ജ് ചെയ്യാന്‍ സമയം ലഭിക്കുകയുമില്ല. കൂടാതെ, ഉറക്കക്കുറവ് ഓര്‍മ്മ, അറിവ് എന്നിവയില്‍ ബുദ്ധിമുട്ടുകളും ഉണ്ടാക്കും.

അമിത മദ്യപാനം

അമിത മദ്യപാനം

അമിതമായി മദ്യം കഴിക്കുന്നത് കരളിനും ഹൃദയത്തിനും അപകടം വരുത്തുന്നതിന് പുറമെ മസ്തിഷ്‌ക ആരോഗ്യം, ഡിമെന്‍ഷ്യ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആല്‍ക്കഹോള്‍ പോലെയുള്ള ന്യൂറോടോക്‌സിന്‍, മസ്തിഷ്‌ക ക്ഷയത്തിന് കാരണമാവുകയും ഓര്‍മ്മത്തകരാറ് ഉണ്ടാക്കുകയും ചെയ്യും.

English summary

Everyday Habits That Might Lead To Dementia in Malayalam

Here are some everyday habits that might lead to dementia. Take a look.
Story first published: Wednesday, February 23, 2022, 16:30 [IST]
X
Desktop Bottom Promotion