Just In
- 7 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 11 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 12 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
- 14 hrs ago
ദിവസം മുഴുവന് ഉന്മേഷം നിലനിര്ത്താന് അഞ്ച് പാനീയങ്ങള്
Don't Miss
- News
20 വര്ഷമായി ജീവനക്കാരന്; എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്, ജീവനക്കാരിക്ക് കടുത്ത നിരാശ
- Movies
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
- Sports
2018ല് ഗില്ലിനൊപ്പം ലോകകപ്പ് ടീമില് കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
40 വയസ്സിന് മുകളിലുള്ള സ്ത്രീകള്ക്ക് ആരോഗ്യത്തിന് വേണം ഈ സപ്ലിമെന്റുകള്
സ്ത്രീകളുടെ ശരീരം എപ്പോഴും മാറ്റങ്ങള്ക്ക് വിധേയമാണ്. അതിനാല്, ഏറെ ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടമാണ് നാല്പതുകള്. ഒരു സ്ത്രീ നാല്പതിലേക്ക് കടക്കുമ്പോള് അവള് പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. വിട്ടുമാറാത്ത ക്ഷീണം, സന്ധി വേദന, അസ്ഥികളുടെ സാന്ദ്രത കുറയുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള് എന്നിവ സ്ത്രീകള് പതിവായി അനുഭവിക്കുന്നു. വാര്ദ്ധക്യം അനിവാര്യമാണെങ്കിലും, നിങ്ങളുടെ ശരീരത്തിന് 40 വയസോ അതില് കൂടുതലോ പ്രായമുള്ളപ്പോള് നിങ്ങള് 20 വയസ്സുള്ളപ്പോള് പ്രവര്ത്തിച്ച അതേ രീതിയില് ശരീരം പ്രവര്ത്തിക്കാന് കഴിയണമെന്നില്ല. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്ക്ക് ചില പ്രത്യേക പോഷകങ്ങള് ആവശ്യമാണ്. നിങ്ങളെ ഫിറ്റാക്കി നിലനിര്ത്തുന്നതിനായി നാല്പതുകളില് സ്ത്രീകള്ക്ക് പലപ്പോഴും പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്.
Most
read:
ഓര്മ്മയെ
കാര്ന്നുതിന്നുന്ന
അല്ഷിമേഴ്സ്
രോഗം;
ചെറുക്കാം
ഈ
ജീവിതശൈലിയിലൂടെ
പ്രായമേറുമ്പോള് സ്ത്രീകള്ക്ക് ഭക്ഷണത്തില് നിന്ന് പോഷകങ്ങള് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. തല്ഫലമായി, സപ്ലിമെന്റുകള് ആവശ്യമായി വരുന്നു. ഇത് പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്ഗമാണ്. ഒരു വ്യക്തിയുടെ പ്രായവും ആരോഗ്യത്തിന്റെ പൊതുവായ അവസ്ഥയും അനുസരിച്ച് പോഷകങ്ങള് വ്യത്യാസപ്പെടുന്നു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ ചെറുക്കുന്നതിനും ഫിറ്റ്നസ് നിലനിര്ത്തുന്നതിനുമായി സപ്ലിമെന്റുകള് മികച്ച രീതിയില് പ്രവര്ത്തിക്കുന്നു. അതിനാല്, നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള് മനസിലാക്കുകയും ഉചിതമായ സപ്ലിമെന്റുകള് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ആരോഗ്യത്തോടെ തുടരാനായി 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്ക്ക് ആവശ്യമായ സപ്ലിമെന്റുകള് ഏതൊക്കെയെന്ന് നമുക്ക് നോക്കാം

നാല്പതുകളില് സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്
സ്ത്രീകളുടെ ശരീരം ഓരോ കാലത്തും മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. നാല്പ്പതുകളില് ഒരു സ്ത്രീയുടെ ശരീരം മെറ്റബോളിസവും ഈസ്ട്രജന് കുറയുന്നതുപോലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകും. ഈ സമയം അവര്ക്ക് വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാന് തുടങ്ങുകയും പുതിയ അസുഖങ്ങള് പിടിപെടുകയും ചെയ്യുന്നു. മെറ്റബോളിസം മന്ദഗതിയിലാവുകയും ലിബിഡോ ദുര്ബലമാകുകയും അസ്ഥികള് കൂടുതല് ദുര്ബലമാകുകയും ചെയ്യു. ഇവ കൂടാതെ പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, ഹൃദ്രോഗം, സ്ട്രോക്ക്, സ്തനാര്ബുദം, വന്കുടല് കാന്സര് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

വിറ്റാമിന് ബി 12
നാല്പതുകളില് എത്തിയാലുടന് നിങ്ങളുടെ ലിസ്റ്റില് ഉള്പ്പെടുത്തേണ്ട അവശ്യ സപ്ലിമെന്റുകളില് ഒന്നാണ് വിറ്റാമിന് ബി 12. ആരോഗ്യകരമായ രക്തത്തിന്റെയും മസ്തിഷ്ക പ്രവര്ത്തനത്തിന്റെയും സംരക്ഷണത്തിന് ഇത് നിര്ണായകമാണ്. മുട്ട, ലീന് മീറ്റ്, മത്സ്യം, പാലുല്പ്പന്നങ്ങള് എന്നിവയുള്പ്പെടെയുള്ള വിവിധ ഭക്ഷണ സ്രോതസ്സുകളില് നിന്ന് ഇത് നിങ്ങള്ക്ക് ലഭിക്കും. പ്രായമാകുമ്പോള് ആമാശയത്തിലെ ആസിഡിന്റെ അളവ് കഴുകി കളയുന്നതിനാല് ഭക്ഷണത്തില് നിന്ന് പോഷകങ്ങള് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. 40 വയസ്സിന് എത്തിയാല് നിങ്ങള് വിറ്റാമിന് ബി 12 സപ്ലിമെന്റ് കഴിക്കാന് തുടങ്ങേണ്ടതാണ്.
Most
read:ബ്രൊക്കോളി
ജ്യൂസ്
അടിച്ച്
കുടിച്ചിട്ടുണ്ടോ?
ഗുണങ്ങള്
പലതാണ്

കാല്സ്യം
പ്രായമാകുന്നതോടെ സ്ത്രീകള്ക്ക് ഏറ്റവും ആവശ്യമായ പോഷകങ്ങളില് ഒന്നാണ് കാല്സ്യം. ഹൃദയം, ന്യൂറോണുകള്, പേശികളുടെ പ്രകടനം എന്നിവ നിലനിര്ത്തുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും കാല്സ്യം നിര്ണായകമാണ്. എന്നാല്, കാല്സ്യം അമിതമായി കഴിക്കുന്നത് ആളുകളെ ഹൃദ്രോഗത്തിന് കൂടുതല് ഇരയാക്കും. എന്നിരുന്നാലും, പ്രായമേറുന്തോറും നിങ്ങളുടെ അസ്ഥികള് ദുര്ബലമാവുകയും നിങ്ങളുടെ ശരീരത്തില് കാല്സ്യം കുറയുകയും ചെയ്യുന്നു. അതിനാല്, 40 വയസ്സിനു ശേഷം നിങ്ങളുടെ ഭക്ഷണത്തില് കാല്സ്യം ഇല്ലെങ്കില് നിങ്ങള്ക്ക് സപ്ലിമെന്റുകള് ആവശ്യമായി വരും.

മഗ്നീഷ്യം
ആവശ്യമായ ധാതുവായി ഇത് പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. എങ്കിലും നമ്മുടെ ശരീരത്തിന്റെ ദൈനംദിന പ്രക്രിയകളില് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ഏകദേശം 300 രാസ ഇടപെടലുകളില് പ്രോട്ടീനുകളുടെ ഉത്പാദനം, നാഡി, പേശി ചാലകം, ദഹനം, വയറ്റിലെ ആസിഡിന്റെ നിയന്ത്രണം, രക്തസമ്മര്ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കല് എന്നിവ നിയന്ത്രിക്കാനായി മഗ്നീഷ്യം നിങ്ങളെ സഹായിക്കുന്നു. ശരീരത്തില് മഗ്നീഷ്യം കുറഞ്ഞാല് അത് നമ്മുടെ മാനസികാവസ്ഥയെയും ഉറക്ക ശീലങ്ങളെയും ബാധിച്ചേക്കാം.
Most
read:രോഗപ്രതിരോധ
ശേഷി
നേടാം,
സീസണല്
രോഗങ്ങള്
തടയാം;
ഈ
സൂപ്പര്ഫുഡുകള്
ഗുണകരം

വിറ്റാമിന് ഡി
40 വയസ്സിന് മുകളിലുള്ള സ്ത്രീകള്ക്ക് ആവശ്യമായ ഒന്നാണ് വിറ്റാമിന് ഡി. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള് തടയാന് ഇത് നിങ്ങളെ സഹായിക്കുന്നു. വിറ്റാമിന് ഡിയുടെ കുറവ് പ്രമേഹം, ഹൃദ്രോഗം, മള്ട്ടിപ്പിള് സ്ക്ലിറോസിസ്, സ്തനാര്ബുദം, വന്കുടല് കാന്സര് എന്നിവയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു. ശരീരത്തിന് കാല്സ്യം ആഗിരണം ചെയ്യാന് സഹായിക്കുന്നത് വിറ്റാമിന് ഡിയാണ്. മത്സ്യം, പാലുല്പ്പന്നങ്ങള്, ധാന്യങ്ങള് എന്നിവ വിറ്റാമിന് ഡിയുടെ ഭക്ഷണ സ്രോതസ്സുകളാണ്. എന്നിരുന്നാലും, ഭക്ഷണത്തില് നിന്ന് ലഭിക്കുന്ന വിറ്റാമിന് ഡി സാധാരണയായി ശരീരത്തില് നന്നായി ആഗിരണം ചെയ്യപ്പെടുന്നില്ല. അതിനാല്, ശരീരത്തിന്റെ ആവശ്യങ്ങള് നിറവേറ്റുന്നതിന് വിറ്റാമിന് ഡി സപ്ലിമെന്റുകള് കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഒമേഗ-3 ഫാറ്റി ആസിഡുകള്
നിരവധി ആരോഗ്യ ഗുണങ്ങള് നല്കുന്ന ഒന്നാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്. ഇത് വീക്കത്തെ ചെറുക്കുകയും ഹൃദ്രോഗം, സന്ധി വേദന മുതലായവയുടെ ഉയര്ന്ന അപകടസാധ്യതയുള്പ്പെടെ പ്രായവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ മാറ്റങ്ങളെ പ്രതിരോധിക്കാന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വൈജ്ഞാനിക ശക്തി വര്ദ്ധിപ്പിക്കാനും ഇത് ഗുണകരമാണ്. 40 വയസ് കഴിഞ്ഞവര് ഒമേഗ -3 സപ്ലിമെന്റുകള് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്താനാകും.
Most
read:ഉറക്ക
തകരാറ്
പരിഹരിച്ച്
നല്ല
ഉറക്കം
നല്കും
ഈ
യോഗാസനങ്ങള്