For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി അടിച്ചുപോകും, ഇവ കുടിച്ചാല്‍

|

എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാകാന്‍ കാരണം അവയുടെ ഉപഭോഗത്തിലെ വര്‍ധന തന്നെയാണ്. ദാഹം തോന്നുമ്പോഴും ഭക്ഷണത്തോടൊപ്പവും ഒന്നും ആലോചിക്കാതെ യുവാക്കള്‍ ആദ്യം ചോദിക്കുന്നത് എനര്‍ജി ഡ്രിങ്കുകളെയായിരിക്കും. മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് എനര്‍ജി ഡ്രിങ്കുകളും. എന്നാല്‍ ഇവ ആരോഗ്യത്തില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേര് എനര്‍ജി ഡ്രിങ്ക് എന്നാണെങ്കിലും, അത്ര എനര്‍ജിയൊന്നും ഇവ തരുന്നില്ല എന്ന് അറിഞ്ഞ് ഇവയുടെ ഉപഭോഗം കുറച്ചാല്‍ നിങ്ങളുടെ അവയവങ്ങളെ നിങ്ങള്‍ക്ക് രക്ഷിച്ചെടുക്കാവുന്നതാണ്.

Most read: നട്‌സ് കഴിക്കൂ ടൈപ്പ് 2 പ്രമേഹം തടയൂ

എനര്‍ജി ഡ്രിങ്കുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. നേരിയ അളവില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ കൃത്രിമമായ രുചിയും നിറവും ലഭിക്കാന്‍ രാസവസ്തുക്കളും കഫീനുമാണ് എനര്‍ജി ഡ്രിങ്കുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. ഇവയൊക്കെ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ആരോഗ്യം കെടുത്തും ചേരുവകള്‍

ആരോഗ്യം കെടുത്തും ചേരുവകള്‍

വില്‍പ്പനയുടെ വര്‍ധന കാരണം എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് സര്‍വ്വവ്യാപിയാണ്. മിക്ക പ്രായക്കാരും ഇവ ഉപയോഗിക്കുന്നു. എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ ഫലങ്ങളെക്കുറിച്ച് മനസിലാക്കാന്‍, മിക്ക എനര്‍ജി ഡ്രിങ്കുകളിലുമുള്ള സാധാരണ ചേരുവകള്‍ പരിശോധിക്കുന്നത് നല്ലത്. അവയിലെ ചില പൊതുവായ ചേരുവകളാണ് കഫീന്‍, ടൗറിന്‍, പഞ്ചസാര, ഗ്വാറാന, ജിന്‍സെങ് എന്നിവ.

ആരോഗ്യം കെടുത്തും ചേരുവകള്‍

ആരോഗ്യം കെടുത്തും ചേരുവകള്‍

മേല്‍പ്പറഞ്ഞവയില്‍ മിക്കവര്‍ക്കും പരിചയമുള്ളത് കഫീന്‍ ആയിരിക്കും. കൗമാരക്കാരും ചെറുപ്പക്കാരും മുതിര്‍ന്നവരെ അപേക്ഷിച്ച് 100 മില്ലിഗ്രാം കഫീന്‍ അധികമായി കഴിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ധാരാളം ഊര്‍ജ്ജ പാനീയങ്ങള്‍ കഴിക്കുന്നതിനാലാണിത്. കഫീന്റെ അമിതോപയോഗം നിങ്ങളില്‍ ഉത്കണ്ഠ, ഉറക്കക്കുറവ്, ദഹന പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാക്കുന്നു. ഇത്തരം രോഗങ്ങള്‍ നിങ്ങളുടെ ഓരോ അവയവയവുമായി കൂടി ബന്ധപ്പെടുന്നതാണ് എന്നും മറക്കരുത്.

ആരോഗ്യം കെടുത്തും ചേരുവകള്‍

ആരോഗ്യം കെടുത്തും ചേരുവകള്‍

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയ ടൗറിന്‍ എന്ന ഘടകം രക്തത്തില്‍ കൂടുതലായി എത്തുന്നത് വൃക്കരോഗം ഉള്ളവരില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതാണ്. പല എനര്‍ജി ഡ്രിങ്കുകളിലും സോഡകളിലേതു പോലെ പഞ്ചസാരയില്‍ നിന്നു ലഭിക്കുന്ന ഉയര്‍ന്ന അളവിലുള്ള ശൂന്യമായ കലോറി അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് ദോഷകരമായി ബാധിക്കുന്നതാണ്.

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

ഫ്രണ്ടിയേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഊര്‍ജ്ജ പാനീയങ്ങള്‍ മദ്യവുമായി കലര്‍ത്തുന്ന ചെറുപ്പക്കാരുടെ ശീലം അപകടസാധ്യതകള്‍ പലമടങ്ങാക്കി വര്‍ദ്ധിപ്പിക്കുന്നു, ഇത് നിര്‍ജ്ജലീകരണത്തിനും മദ്യത്തിന്റെ പ്രത്യാഘാതം ഇരട്ടിപ്പിക്കാനും കാരണമാകുമെന്ന് പഠന ഗവേഷകര്‍ പറയുന്നു.

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

വൃക്കയെ കേടാക്കുന്ന മദ്യത്തിന്റെ കൂടെ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന എനര്‍ജി ഡ്രിങ്കുകളും ഉപയോഗിക്കുന്നത് വൃക്കയുടെ ദ്രുതഗതിയിലുള്ള നാശത്തിന് കാരണമാകുന്നു. വിട്ടുമാറാത്ത വൃക്കരോഗമുള്ളവര്‍ എനര്‍ജി ഡ്രിങ്ക് കഴിക്കുന്നത് ഇവരില്‍ ക്ഷീണം അനുഭവപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൃക്കരോഗമുള്ള വ്യക്തികള്‍ക്ക് ആരോഗ്യകരമായി പെട്ടെന്ന് പ്രതികരിക്കുന്ന തരത്തിലുള്ള ഘടകങ്ങളാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുള്ളത്.

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

കിഡ്‌നി നാശത്തിന് കാരണമാകും എനര്‍ജി ഡ്രിങ്കുകള്‍

അമിതമായ എനര്‍ജി ഡ്രിങ്ക് ഉപഭോഗം വൃക്കസംബന്ധമായ രോഗങ്ങള്‍, സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയ്ക്കും കാരണമാകുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി മീറ്റിംഗില്‍ അവതരിപ്പിച്ച ഒരു പഠനം എനര്‍ജി ഡ്രിങ്ക് കഴിക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ അവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്നാണ്. ഇത് നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കുന്നു.

എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ അപകടങ്ങള്‍

എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ അപകടങ്ങള്‍

എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യപരമായ അപകടസാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ ഗവേഷണങ്ങള്‍ കാണിച്ചുതരുന്നു. എനര്‍ജി ഡ്രിങ്കുകളുടെ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍ കുട്ടികളും അവ കഴിക്കുന്നു. ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ക്ഷീണം, അമിത രക്തസമ്മര്‍ദ്ദം, ദന്ത പ്രശ്‌നങ്ങള്‍, അമിതവണ്ണം, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലെ ഉയര്‍ന്ന അളവിലെ പഞ്ചസാരയും കഫീനും മറ്റു ഘടകങ്ങളും ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്.

ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

എനര്‍ജി ഡ്രിങ്കുകള്‍ ഹൃദയ സങ്കോചത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടുതല്‍ അളവില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് കൗമാരക്കാര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. അസാധാരണമായ ഹൃദയസ്പന്ദനം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം എന്നിവയാണ് പ്രധാന അപകടങ്ങള്‍. അത്തരം പാനീയങ്ങളില്‍ കഫീന്‍ അടങ്ങിയതിനാലാണിത്. ഉയര്‍ന്ന പഞ്ചസാര, കഫീന്‍ എന്നിവ ധമനികളുടെ ആന്തരിക വ്യാസം കുറയുന്നതിന് കാരണമായേക്കാവുന്നതതാണ്.

മൈഗ്രെയിനും ഉറക്കമില്ലായ്മയും

മൈഗ്രെയിനും ഉറക്കമില്ലായ്മയും

എനര്‍ജി ഡ്രിങ്കുകള്‍ വളരെയധികം കഴിക്കുന്നവര്‍ക്ക് കടുത്ത തലവേദന അനുഭവപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കഫീന്‍ ഉപഭോഗത്തിലെ പ്രത്യാഘാതങ്ങളാണ്. കൂടാതെ ഈ പാനീയങ്ങള്‍ നിങ്ങളെ ഉണര്‍ത്തുന്നതിനാല്‍ രാത്രി ഉറങ്ങാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇത് കാലക്രമേണ തുടരുകയാണെങ്കില്‍ വിട്ടുമാറാത്ത ഉറക്കമില്ലായ്മയ്ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. ഏകാഗ്രതയുടെ അഭാവം, ക്ഷീണം, തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാകുക തുടങ്ങിയവയിലേക്കും നയിക്കും.

മാനസികാരോഗ്യം തളര്‍ത്തുന്നു

മാനസികാരോഗ്യം തളര്‍ത്തുന്നു

എനര്‍ജി ഡ്രിങ്കുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, അക്രമാസക്ത പെരുമാറ്റം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. മയോ ക്ലിനിക്കിന്റെ പഠനം പറയുന്നത് എനര്‍ജി ഡ്രിങ്കുകള്‍ക്ക് സ്‌ട്രെസ് ഹോര്‍മോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാന്‍ കഴിവുണ്ടെന്നാണ്. ഇത് കഴിക്കുന്നവരില്‍ നോറെപിനെഫ്രിന്റെ അളവ് 74 ശതമാനം വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇത് ആസക്തിയിലേക്കും നയിക്കുന്നതാണ്. ഈ പാനീയങ്ങള്‍ വളരെയധികം ഉപയോഗിക്കുന്നവരില്‍ മാനസിക അസ്വസ്ഥത പോലുള്ള പിന്‍വലിയല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കണം. ഇവയിലെ കഫീന്‍ ഉള്ളടക്കം അവരുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് ഊര്‍ജ്ജ പാനീയങ്ങളിലെ കഫീന്‍ മറ്റു പാനീയങ്ങളേക്കാള്‍ രക്തസമ്മര്‍ദ്ദത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ്.

വിറ്റാമിന്റെ അമിത അളവ്

വിറ്റാമിന്റെ അമിത അളവ്

മിക്ക എനര്‍ജി ഡ്രിങ്കുകളിലും വിറ്റാമിന്‍ ബി 3 അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങള്‍ വളരെയധികം കുടിക്കുന്നത് അമിത അളവില്‍ വിറ്റാമിന്‍ ശരീരത്തിലെത്തുന്നതിലേക്ക് നയിച്ചേക്കാം. വിറ്റാമിന്‍ ബി 3 അമിതമായി കഴിക്കുന്നത് തലകറക്കം, ഉയര്‍ന്ന ഹൃദയമിടിപ്പ്, ഛര്‍ദ്ദി, ചൊറിച്ചില്‍, സന്ധിവാതം, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ് എനര്‍ജി ഡ്രിങ്കുകളുടെ ഉപഭോഗം. ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. എനര്‍ജി ഡ്രിങ്കുകളിലെ കലോറി അമിതവണ്ണത്തിന് സാധ്യത ഉണ്ടാക്കുന്നവയാണ്. കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ് ഇത്തരം ഉത്പന്നങ്ങള്‍ എന്നതിനാല്‍ സ്ഥിരമായി ഇവ വാങ്ങിനല്‍കുന്നത് നിങ്ങളുടെ കുട്ടികളെ പൊണ്ണത്തിടിയന്‍മാരായി മാറ്റിയേക്കാം.

പ്രമേഹം

പ്രമേഹം

എനര്‍ജി ഡ്രിങ്കുകളില്‍ അധികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഒപ്പം ഇന്‍സുലിന്‍ പ്രതിരോധത്തേയും ദോഷകരമായി ബാധിച്ചേക്കാവുന്നതാണ്. ഇത് നിങ്ങളിലെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

English summary

Effects of Energy Drinks on Kidneys and Health

Here we talking about how drinking energy drinks affect your kidneys and health. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X