For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയമിടിപ്പ് നിലക്കാറായോ: വീട്ടില്‍ അറിയാം ഈ ലക്ഷണങ്ങള്‍

|

ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ ഘട്ടവും വളരെ പ്രധാനമാണ്. പുറമേയുള്ള ആരോഗ്യ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന അത്ര എളുപ്പമല്ല ആന്തരികാവയവങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും വ്യയാമമില്ലായ്മയും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയത്തെയാണ് ആദ്യം ബാധിക്കുന്നത്.

Effective Ways to Monitor Heart Health

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അധികം സമയം വേണ്ട എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉദാസീനമായ ജീവിത ശൈലി ജീവിതത്തില്‍ കൂട്ടുന്നതോടെ അത് നിങ്ങളുടെ ഹൃദയത്തെ കാര്യമായി ബാധിക്കുന്നതിന് തുടങ്ങി എന്നതാണ്. നെഞ്ച് ഭാഗത്തുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലരും ഇതിനെ നെഞ്ചെരിച്ചില്‍, ഗ്യാസ്, ദഹന പ്രശ്‌നം എന്നിവയായി കണക്കാക്കുന്നു. ഇത്തരം അവസ്ഥകളില്‍ നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണോ എന്ന് വീട്ടില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹൃദ്രോഗത്തേക്കാള്‍ രോഗനിര്‍ണയമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നെഞ്ചിലെ അസ്വാസ്ഥ്യം

നെഞ്ചിലെ അസ്വാസ്ഥ്യം

നിങ്ങള്‍ വെറുതേ ഇരിക്കുമ്പോള്‍ പോലും നെഞ്ചില്‍ അസ്വാസ്ഥ്യം ഉണ്ടാവുന്നുവെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിസ്സാരമായി പലരും കണക്കാക്കുന്നുവെങ്കില്‍ അതിനെ നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നെഞ്ചിലെ സമ്മര്‍ദ്ദം, വേദന, ഇറുകിയ അനുഭവം എന്നിവയെല്ലാം ഇതില്‍ പെടുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഈ വേദനയെ കൈകാര്യം ചെയ്യുന്നതിന്.ഇത് പലപ്പോഴും അല്‍പം കൂടുതല്‍ മിനിറ്റുകള്‍ നിലനില്‍ക്കും. ഇത് പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം. അല്ലെങ്കില്‍ സാധാരണ നെഞ്ച് വേദനയില്‍ വരുന്നതാവാം.

കൈകളിലേക്ക് പടരുന്ന വേദന

കൈകളിലേക്ക് പടരുന്ന വേദന

നിങ്ങളുടെ കൈകളിലേക്ക് പടരുന്ന തരരത്തിലുള്ള വേദന ശരീരത്തിന്റെ ഇടത് ഭാഗത്തോട് ചേര്‍ന്ന് ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് തോളില്‍ നിന്ന് ഇടതു വശത്തേക്ക് കൈകളിലേക്ക് പടരുന്ന വേദനയെങ്കില്‍ ശ്രദ്ധിക്കണം. ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതൊക്കെ നിസ്സാരമാക്കി വിടുമ്പോള്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു എന്നതാണ് സത്യം.

തലകറക്കം

തലകറക്കം

തലകറക്കം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇതില്‍ പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ ഹൃദയത്തിന് ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാന്‍ സാധിക്കില്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദമെന്ന വെല്ലുവിളികള്‍ ഉണ്ടാക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് സൂചിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ തലകറക്കവും നിസ്സാരമാക്കി വിടുമ്പോള്‍ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

തൊണ്ടവേദന അല്ലെങ്കില്‍ താടിയെല്ല് വേദന

തൊണ്ടവേദന അല്ലെങ്കില്‍ താടിയെല്ല് വേദന

ഇത് നിങ്ങളെ അല്‍പം അത്ഭുതപ്പെടുത്തിയേക്കാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് നീങ്ങുന്നതിന്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ് പലപ്പോഴും തൊണ്ടവേദനും അതോടനുബന്ധിച്ച് ഉണ്ടാവുന്ന താടിയെല്ല് വേദനയും. ഇത് ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും താടിയെല്ലിലേക്കോ പടരുന്ന വേദന സമ്മര്‍ദ്ദമോ ഹൃദയപ്രശ്‌നത്തിന്റെയോ ലക്ഷണമാകാം. അതുകൊണ്ട് നിസ്സാരമാക്കി കണക്കാക്കുന്ന ലക്ഷണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്.

അമിതമായി വിയര്‍ക്കുന്നത്

അമിതമായി വിയര്‍ക്കുന്നത്

ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളില്‍ പല വിധത്തിലാണ് പ്രകടമാവുന്നത്. ഇതില്‍ ശരീരം അമിതമായി വിയര്‍ക്കുന്നതും ശ്രദ്ധിക്കണം. നിങ്ങള്‍ വെറുതേ ഇരിക്കുമ്പോള്‍ പോലും ഇത്തരം അസ്വസ്ഥതകള്‍ അമിതമായി നിങ്ങളെ ബാധിക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ തണുത്ത വിയര്‍പ്പ് ഉണ്ടാവുന്നത് നിങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയായാണ് കണക്കാക്കേണ്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്. ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയാണ് എന്നതാണ് മനസ്സിലാക്കേണ്ടത്.

മറ്റ് ചില ലക്ഷണങ്ങള്‍

മറ്റ് ചില ലക്ഷണങ്ങള്‍

എന്നാല്‍ മറ്റ് ചില ലക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഹൃദയാഘത്തെ ബാധിക്കുന്ന മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, ശ്വാസം മുട്ടല്‍, കണങ്കാലില്‍ നീര് വരുന്നത്, ഛര്‍ദ്ദി, ദഹനക്കേട്, കാല് വേദന എന്നിവ പലപ്പോഴും നിങ്ങളുടെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. ഹൃദയാരോഗ്യം വഷളാകുന്നതിന് കാരണമാകുന്ന വിവിധ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആരോഗ്യകരമായ ജീവിത ശൈലിയും കൃത്യമായ ഭക്ഷണരീതിയും പിന്തുടരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പേവിഷ ബാധ നിസ്സാരമല്ല: ചെറിയ പോറല്‍ പോലും അതീവ ഗുരുതരംപേവിഷ ബാധ നിസ്സാരമല്ല: ചെറിയ പോറല്‍ പോലും അതീവ ഗുരുതരം

most read:സാബുദാന കിച്ചടിയില്‍ നവരാത്രി കാലം ആരോഗ്യം സംരക്ഷിക്കാം

English summary

Effective Ways to Monitor Heart Health at Home In Malayalam

Here in this article we are discussing about some effective ways to monitor heart health at home in malayalam. Take a look.
Story first published: Thursday, September 29, 2022, 13:47 [IST]
X
Desktop Bottom Promotion