For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന്റെ ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷിക്കും 6 യോഗാസനം

|

ആരോഗ്യം എന്നത് മികച്ച ജീവിത ശൈലിയില്‍ നിന്ന് കൂടി ലഭിക്കുന്ന ഒന്നാണ്. ഇത് സ്ത്രീകളേയും പുരുഷന്‍മാരേയും ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇന്നത്തെ കാലത്ത് പലരിലും പ്രശ്‌നമുണ്ടാവുന്ന ഒന്നാണ് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അസ്വസ്ഥതകള്‍. സ്ത്രീകളേയും പുരുഷന്‍മാരേയും വന്ധ്യതയെന്ന പ്രശ്‌നം വളരെയധികം ബാധിക്കുന്നു. 100 പുരുഷന്‍മാരില്‍ ഒരാള്‍ക്ക് പലപ്പോഴും വന്ധ്യത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് പല കാരണങ്ങള്‍ കൊണ്ട് പ്രത്യുത്പാദന ശേഷിയില്‍ പ്രശ്‌നമുണ്ടാവുന്നുണ്ട്.

Easy Yoga Poses

പുരുഷന്‍മാരിലെ പ്രത്യുത്പാദന ശേഷിയില്‍ പ്രശ്‌നമുണ്ടാക്കുന്ന പല കാരണങ്ങള്‍ ഉണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത്. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും ശ്രദ്ധിക്കണം. ശരിയായ ജീവിതശൈലി പരിപാലനവും പുരുഷ പ്രത്യുല്‍പാദനത്തിനുള്ള യോഗയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് പുരുഷന്‍മാരില്‍ വന്ധ്യതയുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ബീജങ്ങള്‍ പൂര്‍ണമായി വളരാത്തത്, വിചിത്രമായ ആകൃതിയിലുള്ള ബീജങ്ങള്‍, ചലിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍, ബീജത്തിന്റെ എണ്ണം കുറയുന്നത്, ബീജം ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കണം. യോഗാസനങ്ങളെക്കുറിച്ച് നമുക്ക് ഇനി വായിക്കാം.

 പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍

ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ പല ഘടകങ്ങളും പുരുഷ വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതില്‍ ഏറ്റവും സാധാരണമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ജീവിതശൈലയിലുണ്ടാവുന്ന മാറ്റങ്ങള്‍, പുകവലി, മദ്യപാനം, ഉപയോഗിക്കുന്ന ചില മരുന്നുകള്‍, എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍, കുട്ടിക്കാലത്തുണ്ടാവുന്ന ഗുരുതരമായ അണുബാധ, ക്രോമസോം അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അസൂസ്‌പെര്‍മിയ, വെരിക്കോസെലെ എന്നിവയെല്ലാം പുരുഷ വന്ധ്യതയുടെ കാരണങ്ങളില്‍ ചിലതാണ്.

യോഗ സഹായിക്കുന്നത് എങ്ങനെ?

യോഗ സഹായിക്കുന്നത് എങ്ങനെ?

യോഗ നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എങ്ങനെ സഹായിക്കുന്നു എന്നും വായിക്കാം. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് യോഗ വളരെയധികം സഹായിക്കുന്നു. യോഗ എന്നത് എപ്പോഴും ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിങ്ങളില്‍ വരുത്തുന്നു. നിങ്ങള്‍ ചെയ്യുന്ന യോഗാസനങ്ങള്‍ പലപ്പോഴും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരം ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു. ഇത് ശുക്ലത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. പ്രാണായാമം അല്ലെങ്കില്‍ ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ മനസ്സ് ശാന്തമാക്കുന്നതിനും വന്ധ്യത 70%ത്തോളം പരിഹരിക്കുന്നതിനും സഹായിക്കുന്നു. ആത്മീയമായും വൈകാരികമായും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു യോഗ. എന്തൊക്കെ യോഗാസനങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഭസ്ത്രിക പ്രാണായാമം

ഭസ്ത്രിക പ്രാണായാമം

പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിനും സഹായിക്കുന്നതാണ് ഭസ്ത്രിക പ്രാണായാമം. ഇത് ചെയ്യുന്നതിന് വേണ്ടി സുഖപ്രദമായ ഏതെങ്കിലും ഭാവത്തില്‍ ഇരുന്ന് ഇരു കൈകളും കൂപ്പ് കണ്ണുകള്‍ അടച്ച് ഇരുന്ന് രണ്ട് നാസാരന്ധ്രങ്ങളിലൂടെ ശക്തിയായി ശ്വാസം ഉള്ളിലേക്ക് എടുത്ത് ശ്വാസം വിട്ടുകൊണ്ട് ശ്വാസകോശം കൃത്യമായി വികസിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് 30-40 തവണ വരെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഓരോ തവണ മുന്നോട്ട് പോവുന്തോറും സ്പീഡ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കുക.

സേതുബന്ധാസനം

സേതുബന്ധാസനം

സേതുബന്ധാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടക്കുക. ശേഷം കൈകള്‍ ഇടുപ്പിനോട് ചേര്‍ത്ത് വെക്കുക. കാല്‍മുട്ട് സാവധാനം വളച്ച് നിതംബത്തിന് സമീപം വെക്കുക. പിന്നീട് ശരീരത്തിന്റെ ഇടുപ്പ് ഭാഗം ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. കൈകള്‍ നിലത്ത് തന്നെ വെക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ താടി കൊണ്ട് നെഞ്ചില്‍ തൊടാന്‍ ശ്രമിക്കുക. ശ്വസിക്കുന്നത് കൃത്യമാവുന്നതിന് ശ്രദ്ധിക്കുകയ പിന്നീട് പതുക്കെ സ്വാഭാവിക പോസിലേക്ക് വരുന്നതിന് ശ്രദ്ധിക്കുക.

ധനുരാസനം

ധനുരാസനം

ധനുരാസനം അഥവാ ബോപോസ് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി കമിഴ്ന്ന് കിടക്കുക. പതുക്കേ കാലുകള്‍ പുറകിലേക്ക് മടക്കുക. അതിന് ശേഷം ഇരുകൈകള്‍ കൊണ്ടും കണങ്കാലില്‍ പിടിക്കാന്‍ ശ്രമിക്കുക. പതുക്കേ തലയും കാലും ഉയര്‍ത്തുക. അതിന് ശേഷം വയറില്‍ ബാലന്‍സ് ചെയ്യുന്നതിന് ശ്രമിക്കുക. വില്ലുപോലെ ഉള്ളിലേക്ക് വലിയുന്നതിന് ശ്രദ്ധിക്കണം. ശ്വാസോച്ഛ്വാസം സാധാരണ നിലയിലാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല സെക്കന്റുകള്‍ ധനുരാസനത്തില്‍ നിന്നതിന് ശേഷം പതിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.

അശ്വനി മുദ്ര

അശ്വനി മുദ്ര

പുരുഷ വന്ധ്യതയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു പ്രശസ്തമായ മുദ്രയാണ് അശ്വനി മുദ്ര. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം നിങ്ങള്‍ സുഖാസനത്തില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം നിങ്ങളുടെ ശരീരത്തിന്റെ അടിവയറ്റിലെ പേശികള്‍ പതുക്കെ ചുരുക്കുക. പിന്നീട് റിലാക്സ്ഡ് പൊസിഷനിലേക്ക് തിരികെ വരുന്നതിന് ശ്രദ്ധിക്കുക. ഇത് പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നു.

ഹലാസനം

ഹലാസനം

ഹലാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. ഹലാസനം ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുക. പിന്നീട് പതുക്കേ ശ്വസിച്ച് കൈകള്‍ ഇടുപ്പിന് നല്‍കിക്കൊണ്ട് പതുക്കെ നടുഭാഗം ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അരക്കെട്ട് ഉയര്‍ത്തി പതുക്കെ കൈകള്‍ നിലത്ത് ചേര്‍ത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം കാലുകള്‍ അരക്കെട്ടിന് ലംബമായി വരുന്നത് വരെ വെക്കുക. പതുക്കെ കാലുകള്‍ തലക്ക് പുറകിലേക്ക് കൊണ്ട് വന്ന് നിലത്ത് മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പതുക്കേ കൈകള്‍ അരക്കെട്ടില്‍ വെച്ച് കാലുകള്‍ ഉയര്‍ത്തി ലംബമായി കൊണ്ട് വന്നതിന് ശേഷം പതിയേ കാലുകള്‍ താഴേക്ക് കൊണ്ട് വരിക.

നാഡിശോധന പ്രാണായാമം

നാഡിശോധന പ്രാണായാമം

നാഡിശോധന പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് പുരുഷന്‍മാരില്‍ ബീജാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇടതു കൈ ഇടത് കാല്‍മുട്ടില്‍ വയ്ക്കുക. വലതു കൈയുടെ ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും അഗ്രം പുരികങ്ങള്‍ക്ക് ഇടയിലും മോതിരവിരലും ചെറുവിരലും ഇടത് നാസാരന്ധ്രത്തിലും തള്ളവിരലും വലത് നാസാദ്വാരത്തിലും പിടിക്കുക. ശേഷം നിങ്ങളുടെ തള്ളവിരല്‍ വലത് നാസാരന്ധ്രത്തില്‍ അമര്‍ത്തി ഇടത് നാസാരന്ധ്രം വഴി ശ്വാസം വിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് തന്നെ മറ്റേഭാഗത്തും ചെയ്യേണ്ടതാണ്. ഇത് കുറഞ്ഞത് പത്ത് റൗണ്ടെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾ

most read:ഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനം

English summary

Easy Yoga Poses To Boost Fertility In Men In Malayalam

Here in this article we are sharing some easy yoga poses to boost fertility in men in malayalam. Take a look.
Story first published: Tuesday, October 25, 2022, 20:11 [IST]
X
Desktop Bottom Promotion