For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ നോക്കി പരിപാലിക്കാം ദന്താരോഗ്യം

|

ചിരിക്കുക അല്ലെങ്കില്‍ പുഞ്ചിരിക്കുക എന്നത് ഈ ലോകത്തെ ജീവജാലങ്ങളില്‍ മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുന്നൊരു കാര്യമാണ്. അതിനായി നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് നിങ്ങളുടെ പല്ലുകളും. സെലിബ്രിറ്റികളുടെയൊക്കെ ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി കാണുമ്പോള്‍ എല്ലാവര്‍ക്കും കൊതിയാണ്. കാരണം പാല്‍പുഞ്ചിരിക്കായി മികച്ച പല്ലുകള്‍ വേണമെന്ന് ഏവരും കൊതിക്കുന്നതാണ്. അറിവോടെയല്ലെങ്കിലും നാം അധികം ശ്രദ്ധിക്കാത്തതാണ് നമ്മുടെ പല്ലുകളുടെ കാര്യം.

Most read: സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കും കൊറോണ വൈറസ്Most read: സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കും കൊറോണ വൈറസ്

എല്ലാവരും ശുചിത്വത്തിനായി പല്ലുതേക്കുമെങ്കിലും പല്ലിന്റെ ഭംഗിക്കായി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. പല്ലിനെന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ കാണിക്കുന്നതു മാത്രമല്ല നിങ്ങളുടെ ദന്തസംരക്ഷണത്തിനായി ചെയ്യേണ്ടത്. അധികം കാശുമുടക്കി പല്ലുകളെ ക്രമപ്പെടുത്തുന്നതല്ലാതെ പല്ലിന്റെ കരുതലിനും മികച്ച പല്ലുകള്‍ക്കുമായി എല്ലാവര്‍ക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരം നുറുങ്ങുകള്‍ നിങ്ങള്‍ക്ക് മികച്ച പുഞ്ചിരി സമ്മാനിക്കുമെന്നുറപ്പാണ്.

പല്ലുതേപ്പ് പ്രധാനം

പല്ലുതേപ്പ് പ്രധാനം

വ്യക്തിശുചിത്വം പാലിക്കുന്നതില്‍ പ്രധാനമാണ് പല്ലുതേപ്പ്. ദിവസവും രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവും പല്ലു തേക്കുന്നത് നിങ്ങളുടെ പല്ലുകളെ ആരോഗ്യത്തോടെയും ശുചിയായും കാത്തുസൂക്ഷിക്കുന്നു. ബേക്കിംഗ് സോഡ അടങ്ങിയിരിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെ വെളുപ്പോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. തികഞ്ഞ പുഞ്ചിരി നിലനിര്‍ത്താന്‍ ഇത് നിങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കും.

മൗത്ത് വാഷ് ഉപയോഗിക്കുക

മൗത്ത് വാഷ് ഉപയോഗിക്കുക

ലിസ്റ്ററിന്‍ അല്ലെങ്കില്‍ ക്ലോറിന്‍ ഡൈ ഓക്‌സൈഡ് അടങ്ങിയ മൗത്ത് വാഷുകള്‍ വളരെ സഹായകരമാണ്. കാരണം അവ നിങ്ങളുടെ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. നല്ല ശ്വാസം നിലനിര്‍ത്താനും ശക്തമായ പല്ലുകള്‍ നിലനിര്‍ത്താനും ഇത് സഹായിക്കും. പല്ലുകളെ പരിപാലിക്കുന്ന മറ്റു ഘടകങ്ങള്‍ക്കൊപ്പം മൗത്ത് വാഷ് കൂടി ഉപയോഗിക്കുന്നത് നിങ്ങളുടെ ദന്ത ആരോഗ്യം മികച്ചതാക്കുന്നു.

ഭംഗിയുള്ള മോണകള്‍

ഭംഗിയുള്ള മോണകള്‍

നിങ്ങള്‍ ചിരിക്കുമ്പോഴെല്ലാം നിങ്ങളുടെ പല്ലുകള്‍ മാത്രമല്ല മോണകളും ഫോക്കസ് ചെയ്യുന്നു. അതിനാല്‍ പല്ലിന്റെ വെളുത്ത നിറം പോലെ തന്നെ പ്രധാനമാണ് മോണയുടെ പിങ്ക് നിറവും. അതു നേടാന്‍ നിങ്ങള്‍ ചുണ്ടുകളില്‍ ജലാംശം നിലനിര്‍ത്തുന്ന ലിപ് ബാമുകളും നിറം നല്‍കുന്ന ലിപ്സ്റ്റിക് പോലുള്ള വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്.

പല്ല് പൊട്ടുന്നത് ശ്രദ്ധിക്കുക

പല്ല് പൊട്ടുന്നത് ശ്രദ്ധിക്കുക

ചെറിയ കുട്ടികളുടെ പാല്‍പ്പല്ലുകള്‍ കണ്ടിട്ടില്ലേ, എത്ര മനോഹരമാണ്. എന്നാല്‍ എല്ലാക്കാലത്തും അത്തരം പല്ലുകള്‍ നിങ്ങള്‍ക്ക് പ്രകൃതിദത്തമായി നിലനില്‍ക്കണമെന്നില്ല. അതിനായി കൃത്യമായ ദന്തപരിചരണം ആവശ്യമാണ്. ഒരു പ്രായമെത്തിയാല്‍ പിന്നെ പല്ലുകള്‍ എങ്ങനെയൊക്കെ വളര്‍ന്നു വരുമെന്ന് പറയാനാവില്ല. നമ്മള്‍ അത് ക്രമപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. പല്ല് പൊടിയുന്നതും പല്ലുകള്‍ പൊട്ടുന്നതും നിങ്ങളുടെ പല്ലിന്റെ ക്രമീകരണത്തെ തടസപ്പെടുത്തുന്നു. ഒരു സംരക്ഷിത ചികിത്സ നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്ക് ദന്തരോഗവിദഗ്ദ്ധനെ സമീപിക്കാവുന്നതാണ്.

വിടവുകള്‍ അടയ്ക്കുക

വിടവുകള്‍ അടയ്ക്കുക

പല്ലിന്റെ അരികുകളിലെ വിടവുകള്‍ നിങ്ങളുടെ പുഞ്ചിരിയെ തളര്‍ത്തിയേക്കാം. ആളുകള്‍ നിങ്ങളുടെ പുഞ്ചിരി കാണുമ്പോള്‍ നിങ്ങളുടെ പല്ലിന്റെ വിള്ളലുകള്‍ കാണുന്നത് നിങ്ങളില്‍ അസ്വസ്ഥത ഉളവാക്കിയേക്കാം. അതിനാല്‍ വിടവുകള്‍ അടയ്ക്കാനും നിങ്ങളുടെ പുഞ്ചിരി വര്‍ദ്ധിപ്പിക്കാനും കോസ്മെറ്റിക് ഡെന്റല്‍ ബോണ്ടിംഗ് പരിഗണിക്കാവുന്നതാണ്.

നഷ്ടപ്പെട്ട പല്ലുകള്‍ മാറ്റിസ്ഥാപിക്കുക

നഷ്ടപ്പെട്ട പല്ലുകള്‍ മാറ്റിസ്ഥാപിക്കുക

നിങ്ങള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരിയായ പുഞ്ചിരി ലഭിക്കാതെ വരും. പല്ലിലെ കുറവ് നിങ്ങളുടെ ദന്ത അവഗണന വ്യക്തമാക്കുന്നതാണ്. കാരണം ഇത് പെട്ടെന്ന് തന്നെ ആരുടെയെങ്കിലും ശ്രദ്ധ വായിലേക്ക് ആകര്‍ഷിക്കുന്നു. അതിനാല്‍ നഷ്ടപ്പെട്ട പല്ലുകള്‍ മാറ്റിസ്ഥാപിക്കാന്‍ എത്രയും വേഗം ശ്രമിക്കുന്നത് നിങ്ങളുടെ മറ്റു പല്ലുകളുടെ ആരോഗ്യത്തിനു കൂടി നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

സമീകൃതാഹാരം നല്‍കുന്നതോടൊപ്പം പല്ലിന്റെ ക്ഷയം കുറയ്ക്കുന്നതിനും ദന്താരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്. ചിലതില്‍ ഇരുമ്പും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ഈ ധാതിക്കളും വിറ്റാമിനുകളും നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുന്നവയാണ്. അതിനാല്‍ ഇത്തരം ഉള്ളടക്കങ്ങളുള്ള പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കൂടുതലും വെള്ളം നിറഞ്ഞതാണ്. മാത്രമല്ല ഇത് ബാക്ടീരിയയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഈര്‍പ്പമുള്ള അന്തരീക്ഷവും നല്‍കുന്നു.

നാരുകളുള്ള ഭക്ഷണങ്ങള്‍

നാരുകളുള്ള ഭക്ഷണങ്ങള്‍

ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തന് എത്രത്തോളം പ്രധാനമോ അത്രയും പ്രധാനം ദന്താരോഗ്യത്തിനുമുണ്ട്. പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച പല്ലുകള്‍ കൈവരുന്നതാണ്. ആപ്പിള്‍, കാരറ്റ് പോലുള്ള നാരുകളുള്ള ഭക്ഷണങ്ങള്‍ പല്ലിന്റെ ഉപരിതലത്തിലെ കറ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് പല്ലിന്റെ വെളുപ്പ് നിലനിര്‍ത്താനും നിങ്ങളുടെ പുഞ്ചിരി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

സോഡ, കോഫി, മദ്യം എന്നിവ പരിമിതപ്പെടുത്തുക

സോഡ, കോഫി, മദ്യം എന്നിവ പരിമിതപ്പെടുത്തുക

ആരോഗ്യകരമായ പല്ലുകള്‍ക്ക് ആവശ്യമായ ധാതുവായ ഫോസ്ഫറസ് ഈ പാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ടെങ്കിലും വളരെയധികം ഫോസ്ഫറസ് ശരീരത്തിലെത്തുന്നത് കാല്‍സ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. ഇത് പല്ലിന്റെ ക്ഷയം, മോണരോഗം തുടങ്ങിയ ദന്ത ശുചിത്വ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സോഡ, കോഫി പോലുള്ളവയ്ക്ക് പകരം പാല്‍ പോലുള്ള പാനീയങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് പല്ലുകള്‍ ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഇനാമല്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുന്നു. പഞ്ചസാര പാനീയങ്ങളേക്കാള്‍ കൂടുതല്‍ സമയം ശരീരത്തില്‍ ജലാംശവും നല്‍കുന്നു.

നല്ല കാത്സ്യം, മറ്റ് വിറ്റാമിനുകള്‍

നല്ല കാത്സ്യം, മറ്റ് വിറ്റാമിനുകള്‍

നിങ്ങളുടെ പല്ലിന് ധാരാളം കാല്‍സ്യം ആവശ്യമാണ്. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്. പാല്‍, ഓറഞ്ച് ജ്യൂസ്, തൈര്, ബ്രൊക്കോളി, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ പ്രായത്തിനും ആവശ്യകതയ്ക്കും അനുസരിച്ച് നിങ്ങള്‍ക്ക് കാല്‍സ്യം സപ്ലിമെന്റ് എടുക്കാം. മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ആവശ്യമാണ്. മോണകളുടെയും പല്ലുകളുടെയും വിള്ളലില്‍ നിന്നും രക്തസ്രാവത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. ആരോഗ്യകരമായ ദന്ത ശുചിത്വം പാലിക്കാന്‍ കോപ്പര്‍, സിങ്ക്, അയോഡിന്‍, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും ആവശ്യമാണ്.

പുകയില ഒഴിവാക്കുക

പുകയില ഒഴിവാക്കുക

ആരോഗ്യത്തിനു മാത്രമല്ല പല്ലിനും പുകയില കേടുതന്നെയാണ്. ഇവ വായ സംബന്ധമായ എല്ലാ ചെറു അസുഖങ്ങളെയും കൊണ്ടുവരുന്നു. പുകയില നിങ്ങളില്‍ വായയിലെ കാന്‍സറിന് കാരണമാകുന്നു. നിങ്ങള്‍ ഒരു സിഗരറ്റ് വലിക്കുകയാണെങ്കില്‍, ദുര്‍ഗന്ധം മറയ്ക്കാന്‍ നിങ്ങള്‍ക്ക് മിഠായികള്‍, കോഫി എന്നിവ ഉപയോഗിക്കാം. ഇത് പല്ലിന്റെ നാശത്തിന്റെ അളവ് ഇരട്ടിയാക്കുന്നു.

എയറേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക

എയറേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക

എയറേറ്റഡ് ഡ്രിങ്കുകളിലും ഡയറ്റ് ഡ്രിങ്കുകളിലും ധാരാളം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഒരു നിശ്ചിത കാലയളവില്‍ പല്ലുകള്‍ നഷ്ടപ്പെടാന്‍ കാരണമാവുകയും ഇനാമലിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പുഞ്ചിരിയെ തളര്‍ത്തുന്നതാണ്. കേക്കുകള്‍, ചോക്ലേറ്റുകള്‍, ജങ്ക് ഫുഡുകള്‍, മറ്റ് പഞ്ചസാര ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണത്തിനിടയില്‍ കഴിക്കുന്നത് പല്ലുകള്‍ നശിക്കാന്‍ കാരണമാകും. ചില പഞ്ചസാര ഭക്ഷണങ്ങളില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കുക.

പല്ലിലെ കറ നീക്കുക

പല്ലിലെ കറ നീക്കുക

പുകയില ചവയ്ക്കുന്നതിനാലോ പാരമ്പര്യപരമായോ പല്ലുകള്‍ക്ക് കറപിടിക്കുന്നു. പുകവലി, ധാരാളം ചായ, കാപ്പി എന്നിവ കുടിക്കുന്നതിനാല്‍ മിക്കവര്‍ക്കും പല്ലിന് നിറവ്യത്യാസം വരാവുന്നതാണ്. പല്ലുകളിലെ കറ നീക്കി വെളുപ്പിക്കാന്‍ സ്ട്രിപ്പുകള്‍ അല്ലെങ്കില്‍ ലേസര്‍ ചികിത്സാ സഹായങ്ങള്‍ തേടാവുന്നതാണ്.

ച്യൂവിംഗ് ഗം ചവയ്ക്കാം

ച്യൂവിംഗ് ഗം ചവയ്ക്കാം

പല്ലിലെ ബാക്ടീരിയയെയും അണുക്കളെയും അകറ്റിനിര്‍ത്താന്‍ ച്യൂവിംഗ് ഗം സഹായിക്കുന്നു. പല്ലിന്റെ അപചയം തടയുന്നതിന് അവ സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ഇത് തികഞ്ഞ പുഞ്ചിരി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.

നാവ് വടിക്കുക

നാവ് വടിക്കുക

വായ്നാറ്റം ഒരു പ്രധാന പ്രശ്നമാകാം. അതിനാല്‍ ബാക്ടീരിയയുടെ ഒരു പാളി രൂപപ്പെടുന്ന നിങ്ങളുടെ നാവ് പരിശോധിച്ച് കൃത്യമായി ദിവസേന ശുചിയാക്കേണ്ടതാണ്. വായയിലെ മൊത്തത്തിലുള്ള ബാക്ടീരിയകള്‍ കുറയ്ക്കുന്നതിനും ഓറല്‍ ശുചിത്വം നിലനിര്‍ത്തുന്നതിനും നാവ് വടിക്കുന്നത് വളരെയധികം സഹായിക്കുന്നു.

പ്രമേഹം പരിശോധിക്കുക

പ്രമേഹം പരിശോധിക്കുക

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ചില ദന്താരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഈ ഫലങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും നിങ്ങള്‍ക്ക് മികച്ച പുഞ്ചിരി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാണെന്ന് ഉറപ്പിക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

നല്ല ഉറക്കം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു. ഇത് സ്വാഭാവികമായും നിങ്ങള്‍ക്ക് ഉന്‍മേഷം നല്‍കുന്നു. ഇത് നിങ്ങള്‍ ആത്മവിശ്വാസത്തോടെ പുഞ്ചിരി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാകുന്നു.

English summary

Easy Ways to Improve Dental Health

Here we are discussing the best ways to improve your dental health and get a perfect smile. Read on.
Story first published: Thursday, January 23, 2020, 12:24 [IST]
X
Desktop Bottom Promotion