For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുള്ള ഭക്ഷണവും തിളച്ച വെള്ളവും നാവ് പൊള്ളിച്ചോ, നിമിഷ പരിഹാരം

|

പലപ്പോഴും നാവ് പൊള്ളുക എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത എന്നത് നിസ്സാരമല്ല. പലപ്പോഴും വിശന്നിട്ടോ ദാഹിച്ചോ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പലപ്പോഴും ചൂടുള്ളതാണ് എന്ന് പോലും നോക്കാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നാവ് പൊള്ളുന്നത് ഒരു സാധാരണ കാര്യമായി പലര്‍ക്കും മാറിയിട്ടുണ്ടാവും. ഭക്ഷണം ചൂടുള്ളതാണ് എന്ന് അവഗണിക്കുക വഴി പലപ്പോഴും നിങ്ങളുടെ നാവിന് അത് അല്‍പം പ്രശ്‌നം ഉണ്ടാക്കുന്നു എന്നതാണ് സത്യം.

Burnt Tongue

എന്നാല്‍ ഇത് നിങ്ങള്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. നിരവധി പേര്‍ക്ക്ക അവരുടെ നാവ് പൊള്ളുന്നത് ഒരു നിത്യശീലമായി മാറിയിട്ടുണ്ടാവും. വേദനയും അസ്വസ്ഥതയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പൊള്ളലേറ്റ നാവിനെ സുഖപ്പെടുത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് കിടിലന്‍ ഒറ്റമൂലികള്‍ എന്ന് നോക്കാം.

തണുത്ത വെള്ളം കുടിക്കുക

തണുത്ത വെള്ളം കുടിക്കുക

നാവ് പൊള്ളിക്കഴിഞ്ഞാല്‍ ആദ്യം തന്നെ നിങ്ങള്‍ നല്ല തണുത്ത വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ ചെയ്യാവൂ. ഇത് നാവിന്റെ വേദനയും നീറ്റലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചൂടുള്ള വെള്ളം, കാപ്പി, ചായ എന്നിവയെല്ലാം ഈ പ്രശ്‌നത്തിന്റെ സാധാരണ കാരണങ്ങളാണ്. അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആദ്യം പൊള്ളലേറ്റാല്‍ നല്ല തണുത്ത വെള്ളം കുടിക്കുന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ചൂടുള്ള പാനീയങ്ങളായ ചായ, കാപ്പി, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഏതാനും മണിക്കൂറുകളോ ഒരു ദിവസമോ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുക

തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുക

നാവിന്റെ പൊള്ളലിന്റെ തീവ്രത അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് മൂന്ന് നാല് ദിവസത്തേക്ക് ഇത്തരം ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഫ്രിഡ്ജിലെ തണുത്ത വസ്തുക്കള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. തൈര് അല്ലെങ്കില്‍ ആപ്പിള്‍ സോസ് എന്നിവ പോലുള്ളവ ശീലമാക്കുക. മാത്രമല്ല ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നുണ്ട് എന്നും ഉറപ്പാക്കേണ്ടതാണ്. പൊള്ളലേറ്റ നാവോടെ നിങ്ങള്‍ ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുക

ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുക

ഉപ്പിന് മുറിവുണക്കുന്നതിനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് കവിള്‍ കൊള്ളുന്നത് ആരോഗ്യത്തിനും മുറിവ് ഉണങ്ങുന്നതിനും അണുബാധയെ ചെറുക്കുന്നതിനും സഹായിക്കുന്നു. ഉപ്പിട്ട ചൂടുവെള്ളത്തിന് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, ഇത് വീക്കം, വേദന എന്നിവ കുറയ്ക്കും, ഇത് നാവിന്റെ പൊള്ളല്‍ കുറയ്ക്കുന്നതിനും അനുയോജ്യമാണ്.

തേന്‍ ഉപയോഗിക്കുക

തേന്‍ ഉപയോഗിക്കുക

പൊള്ളലിന് പലരും ആത്യന്തികമായി ഉപയോഗിക്കുന്നതാണ് തേന്‍. തേന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഏത് വലിയ പൊള്ളലിനേയും ഇല്ലാതാക്കുന്നതിന് തേന്‍ ഉത്തമമാണ്. ഇതിലുള്ള ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് ഇല്ലാതാക്കുന്നു. വേദന കുറക്കുന്നതിനും മുറിവുണക്കുന്നതിനും തേന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് പൊള്ളല്‍ കുറയുന്നത് വരെ മൂന്ന് നാല് ദിവസത്തേക്ക് സ്ഥിരമായി ഉപയോഗിക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ നാവില്‍ തേന്‍ തേച്ച് കഴിഞ്ഞ് കിടക്കാന്‍ നേരം ബ്രഷ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പല്ലിന് കേടുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഐസ് പാക്ക് വെക്കുക

ഐസ് പാക്ക് വെക്കുക

തണുത്ത വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഐസ് പാക്ക് വെക്കുന്നതും. ഇത് ചെയ്യുന്നതിലൂടെ നമുക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. ഐസ് പാക്ക് വെക്കുന്നത് നിങ്ങള്‍ക്ക് ഉണ്ടാവുന്ന പെട്ടെന്നുള്ള ആ അസ്വസ്ഥത കുറക്കുന്നതിനും നാവിനെ അധിക പൊള്ളലില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സ്ഥിരമായി നാവ് പൊള്ളലേല്‍ക്കുന്നവര്‍ക്ക് ഈ ഒറ്റ മൂലികള്‍ എല്ലാം തന്നെ വളരെ മികച്ചതാണ്. ഇനി സംശയിക്കാതെ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ ചെയ്യാവുന്നതാണ്.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

ഇത്രയും വീട്ടുവൈദ്യങ്ങള്‍ ചെയ്തിട്ടും നിങ്ങള്‍ക്ക് അസ്വസ്ഥത മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ പൊള്ളല്‍ ഗുരുതരമാണ് എന്നാണ് അതിന് അര്‍ത്ഥം. ചിലര്‍ക്ക് ഇത് പൊള്ളല്‍ മൂലം ഉണ്ടാവുന്നതാണെങ്കിലും ചിലരില്‍ ബേണിംഗ് മൗത്ത് സിന്‍ഡ്രോം പോലെയുള്ള ഗുരുതരമായ എന്തെങ്കിലും കാരണം ഇതിന് പുറകിലുണ്ടായിരിക്കും. അതുകൊണ്ട് തന്നെ മൂന്ന് നാല് ദിവസത്തിന് ശേഷം മാറ്റം വന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

നാവ് കാണിക്കും അപകടം തിരിച്ചറിയൂ വേഗംനാവ് കാണിക്കും അപകടം തിരിച്ചറിയൂ വേഗം

നാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാംനാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാം

English summary

Easy Ways to Heal Burnt Tongue In Malayalam

Here in this article we are sharing some easy ways to heal burnt tongue in malayalam. Take a look.
Story first published: Monday, December 12, 2022, 18:01 [IST]
X
Desktop Bottom Promotion