For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍

|

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ശരീരം അത്യാവശ്യമാണ്. ചെറിയ ഒരു പാളിച്ച വരുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച മാനസികാരോഗ്യവും ഒരു വ്യക്തിക്ക് അത്യാവശ്യമാണ്. എന്നാല്‍ ഇത് ലഭിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ശരീരത്തില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് പെണ്‍ശരീരത്തില്‍ ഇത്തരം ഏറ്റക്കുറച്ചിലുകള്‍ പ്രകടമായി കാണിക്കുന്നു.

Easy Tips To Balance Hormones

സ്ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുമെങ്കിലും എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ സാന്നിധ്യം കാരണം സ്ത്രീകള്‍ക്ക് ഹോര്‍മോണുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി മാറുന്നു. എന്നാല്‍ ഇത്തരത്തില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ നമുക്ക് എപ്രകാരം നിയന്ത്രിക്കണം എന്നുള്ളത് ഒരു ചോദ്യമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിച്ച് ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ സ്വാഭാവികമായ വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് ഹോര്‍മോണ്‍ കൃത്യമായിരിക്കണം?

എന്തുകൊണ്ട് ഹോര്‍മോണ്‍ കൃത്യമായിരിക്കണം?

ഇതാണ് ആദ്യത്തെ ചോദ്യം. എന്തുകൊണ്ട് സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവരുത് എന്നത് ആദ്യത്തെ ചോദ്യമാണ്. ശശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിനുള്ള പങ്ക് ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. വിശപ്പ്, ഭാരം, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നു. ആര്‍ത്തവചക്രം, അണ്ഡോത്പാദനം, അണ്ഡത്തെ സംരക്ഷിക്കല്‍, ഗര്‍ഭധാരണത്തിനായി ഒരു സ്ത്രീയുടെ ശരീരം തയ്യാറാക്കല്‍ എന്നിവയിലെല്ലാം ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന അസന്തുലിതാവസ്ഥ നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നു. എങ്ങനെ ഇവ സന്തുലിതമാക്കാം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണം ശ്രദ്ധിക്കണം

കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും പോഷകാഹാരക്കുറവും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത് കൂടാതെ ബിഎംഐ കൂടുതല്‍ ഉള്ളവരെങ്കില്‍ അവരിലും ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേട്, അനോവുലേഷന്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വേണ്ടി ആരോഗ്യത്തോടെയുള്ള ബിഎംഐ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ഭക്ഷണത്തില്‍ നിയന്ത്രണം വെക്കേണ്ട ആവശ്യമുണ്ട്.

ഫിറ്റ്‌നസ് ശ്രദ്ധിക്കണം

ഫിറ്റ്‌നസ് ശ്രദ്ധിക്കണം

ഫിറ്റ്‌നസ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വ്യായാമം ചെയ്യുന്നതും അതിലൂടെ നല്ല ആരോഗ്യം നിലനിര്‍ത്തുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിലൂടെ മാത്രമേ ഹോര്‍മോണ്‍ കൃത്യമാക്കുന്നതിന് സാധിക്കുകയുള്ളൂ. ഇത് മാത്രമല്ല സമീകൃതമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. അനുയോജ്യമായ ശാരീരിക പ്രവര്‍ത്തനത്തെയും ആശ്രയിച്ചാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് കലോറി കുറക്കുന്നതിനും അത് വഴി ശരീരത്തില്‍ നിന്ന് അമിതവണ്ണത്തെ ഇല്ലാതാക്കി ഹോര്‍മോണ്‍ ലെവല്‍ കൃത്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം ശ്രദ്ധിക്കുക

മാനസിക സമ്മര്‍ദ്ദം ശ്രദ്ധിക്കുക

മാനസിക സമ്മര്‍ദ്ദം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ശാരീരികമായും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് ശരീരത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുന്നു. ഇത് പൊണ്ണത്തടി, കുറഞ്ഞ ലൈംഗികാസക്തി, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ദ്ധനവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതോടെ അത് പിന്നീട് അപകടകരമായ ആരോഗ്യ സ്ഥിതി ഉണ്ടാക്കുകയും ചെയ്യുന്നു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

പലരും സാധാരണവും നിത്യവുമായി ഉപയോഗിക്കുന്നതാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍. എന്നാല്‍ ഇത് അമിതമായി രാസവസ്തുക്കള്‍ അടങ്ങിയവ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചര്‍മ്മത്തിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ ചെറുക്കുന്ന തരത്തിലേക്ക് എത്തുന്നു. ഈ അവസ്ഥയില്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവരെങ്കില്‍ നിര്‍ബന്ധമായും ചര്‍മ്മത്തിന് കെമിക്കല്‍ രഹിത സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)

പലപ്പോഴും സ്ത്രീകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ് പിസിഓഎസ്. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രോജന്‍ വര്ദ്ധിക്കുന്ന അവസ്ഥയാണ് ഇത്. സ്ത്രീകളില്‍ അതുകൊണ്ട് തന്നെ സ്ത്രീ ഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ഹോര്‍മോണുകളുടെ അളവ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം. ചിലരില്‍ ഇത് ഭാവിയിലെ ഗര്‍ഭധാരണങ്ങളില്‍ വന്ധ്യതയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് രോഗം കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സിക്കേണ്ടതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെന്നത് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണ തിരഞ്ഞെടുപ്പുകളും സമ്മര്‍ദ്ദദ്ദവും എല്ലാം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുണ്ട് എന്ന് വായിച്ചു. പലപ്പോഴും സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. പലരിലും മൂഡ് സ്വിങ്‌സ്, ക്രമരഹിതമായ ആര്‍ത്തവം, വിഷാദവും ഉത്കണ്ഠയും, മുടികൊഴിച്ചില്‍, മതിയായ ഉറക്കക്കുറവ്, മുഖക്കുരു പോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍, ക്ഷീണം എന്നിവയെല്ലാം പ്രകടമായ ലക്ഷണങ്ങളാണ്. എന്നാല്‍ ഇതിന് വേണ്ടത്ര പരിഹാരം കാണാന്‍ പലരും ശ്രമിക്കുന്നില്ല എന്നതാണ്. കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്

ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍

English summary

Easy Tips To Balance Hormones Naturally In Women Detail In Malayalam

Here in this article we are sharing some easy tips to balance hormones naturally in women detail in malayalam. Take a look
Story first published: Monday, January 30, 2023, 16:39 [IST]
X
Desktop Bottom Promotion