Just In
- 2 min ago
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- 56 min ago
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- 1 hr ago
വാലന്റൈന്‍സ് ഡേ, കാന്‍സര്‍ ദിനം; 2023 ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങള്‍
- 2 hrs ago
യോഗ ചെയ്യുമ്പോള്‍ വെള്ളം കുടിക്കേണ്ടത് എപ്പോള്‍? യോഗക്ക് മുന്‍പോ ശേഷമോ ഇടയിലോ?
Don't Miss
- News
'ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍
- Sports
IND vs AUS: കെ എല്‍ രാഹുലിന് സമ്മര്‍ദ്ദം! ഓപ്പണിങ്ങില്‍ അവര്‍ മതി-നിര്‍ദേശിച്ച് കൈഫ്
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Movies
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
ആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണം കൈകളില്‍ കാണാം: വിരലുകള്‍ ശ്രദ്ധിക്കണം
ആര്‍ത്രൈറ്റിസ് എന്നത് പലര്‍ക്കും അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതികഠിനമായ വേദനയോടെ രാവിലെ ഉറക്കമുണരുന്നത് പലപ്പോഴും നിങ്ങളില്‍ എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. സന്ധിവാതമുള്ളവരില്‍ ഓരോ ദിവസം കഴിയുന്തോറും അവരുടെ അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യം മോശമാകുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകളില്‍ തുടങ്ങുന്ന ലക്ഷണങ്ങളെ പലരും നിസ്സാരമാക്കി വിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കൈകളില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ നിസ്സാരമാക്കുമ്പോള്‍ അത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
ഹാന്‍ഡ് ആര്‍ത്രൈറ്റിസ് സാധാരണമാണ് എന്ന് നമുക്കറിയാം. കാരണം നിങ്ങളുടെ കൈകളില്‍ ധാരാളം സന്ധികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ സന്ധിവാതത്തിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. കൈയ്യിലുണ്ടാവുന്ന സന്ധിവേദന പലപ്പോഴും നീര്‍വീക്കം, കാഠിന്യം, വൈകല്യം എന്നിവയ്ക്ക് കാരണമായേക്കാം. ഓരോ ദിവസം കഴിയുന്തോറും പലപ്പോഴും നിങ്ങളുടെ അവസ്ഥ കൂടുതല്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കൈയ്യിലുണ്ടാവുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

വിവിധ തരത്തിലുള്ള ആര്‍ത്രൈറ്റിസ്
വിവിധ തരത്തിലുള്ള ഹാന്‍ഡ് ആര്‍ത്രൈറ്റിസ് ഉണ്ട്. ഇതില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് മുതല്‍ സോറിയാറ്റിക് ആര്‍ത്രൈറ്റിസ് വരെ വിവിധ തരത്തിലുള്ള സന്ധിവാതങ്ങള്‍ നിങ്ങളുടെ കൈകളെ ബാധിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെധികം പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും കൈകള്‍ വികലമായി പോവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഇത് സന്ധികളുടെ അടിഭാഗത്തേയോ അല്ലെങ്കില്‍ വിരലിനറ്റത്തുള്ള ചെറിയ സന്ധികളെ വരേയോ ബാധിക്കുന്നു. ഇതിന്റെ ഫലമായി വേദന, കാഠിന്യം എന്നിവ വര്‍ദ്ധിക്കുന്നു.

വിവിധ തരത്തിലുള്ള ആര്‍ത്രൈറ്റിസ്
ഇത് സ്വയം ഒരു രോഗപ്രതിരോധ അവസ്ഥയാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാവുന്ന അവസ്ഥയാണ് ഇത്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യമുള്ള ടിഷ്യുവിനെ ബാധിക്കുകയാണ് ചെയ്യുന്നത്. കൈത്തണ്ടയിലെ ചെറിയ സന്ധികളേയും വരെ ഇത് ബാധിക്കുന്നു. ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതാണ്. കാരണം ഏത് അവസ്ഥയിലും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് വളരെ കരുതലോടെ ഇരിക്കേണ്ടതാണ്.

ആദ്യ ലക്ഷണങ്ങള്‍
സന്ധിവാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ബാധിച്ച ആളുകള്‍ക്ക് രാവിലെ തന്നെ കൈകളുടെ സന്ധികളില്‍ കാഠിന്യം ഉണ്ടായിരിക്കും. രോഗം ബാധിച്ച സ്ഥലത്ത് വേദന വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ വീക്കം അനുഭവപ്പെടുകയും ചുവപ്പും മുഴയും കാണപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ അത് പലപ്പോഴും അതികഠിനമായ വേദന ഉണ്ടാക്കുന്നു. ഇത് മൂലം പേശികളുടെ പിണ്ഡം നഷ്ടപ്പെടുന്നു. ചെറിയ എല്ലുകള്‍ ഉള്ള സ്ഥലത്ത് മുഴകള്‍ പോലെ കാണപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവര്‍
നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കൈയ്യില്‍ ആര്‍ത്രൈറ്റിസ് ഉള്ളവരെങ്കില്‍ ഇവര്‍ക്ക് 30 വയസ്സിന് മുകളിലായാണ് രോഗം കണ്ടെത്തുന്നത്. കൈയ്യിലോ വിരലിലോ മുറിവുകള്‍ ഉള്ളവരെങ്കില്‍ ഇവരില്‍ രോഗാവസ്ഥക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. 50 വയസ്സിനു ശേഷം സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പ്രായമായവരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ തന്നെ അമിതഭാരമുള്ളവരില്‍ രോഗാവസ്ഥക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

എങ്ങനെ രോഗനിര്‍ണയം നടത്താം
രോഗാവസ്ഥയേക്കാള്‍ എങ്ങനെ രോഗനിര്‍ണയം നടത്തണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രധാനമായും എക്സറേ നോക്കിയാണ് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നത്. ഇത് തരുണാസ്ഥി നഷ്ടപ്പെടുന്നതിനെ കാണിക്കുന്നു. രോഗനിര്‍ണയത്തിന് രക്തപരിശോധന നടത്തുന്നവരും ഉണ്ട്. രോഗം എത്രയും വേഗം കണ്ടെത്തിയാല്‍ രോഗാവസ്ഥക്ക് വേണ്ട ചികിത്സ തേടുന്നതിന് അത് നിങ്ങളെ സഹായിക്കുന്നു. ശസ്ത്രക്രിയ ചെയ്യാതേയും രോഗത്തെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. എന്തായാലും അസ്വസ്ഥതകളും വേദനകളും തുടങ്ങിയാല്‍ ഡോക്ടറെ ഉടനെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുക എന്നത്. സമീകൃതാഹാരം ശീലിക്കുന്നതിന് ശ്രദ്ധിക്കണം. പുകവലി പോലുള്ള ദു:ശീലങ്ങള്‍ ഒഴിവാക്കുക. ഇത് പലപ്പോഴും സന്ധിവാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജീവിത ശൈലി, ഭക്ഷണക്രമം, മരുന്നുകള്‍ എന്നിവയിലെല്ലാം മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പ്രമേഹവും കൊളസ്ട്രോളും ഉള്‍പ്പടെയുള്ളവ ശ്രദ്ധിക്കണം. പേശികളുടെ ആരോഗ്യത്തിനും സന്ധികള്‍ക്ക് ബലം കിട്ടുന്നതിനും പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് അപകടം ഉണ്ടാക്കുന്നു. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ നമുക്ക് ഒരു പരിധി വരെ പ്രതിരോധിക്കാം.
വയറ്
വീര്‍ക്കുന്നതിന്
പെട്ടെന്ന്
പരിഹാരം
കാണാന്‍
ഏലക്ക-ജീരക
ചായ
most read: കിവി ഇപ്രകാരമെല്ലാം കഴിക്കൂ: ആയുസ്സ് നീട്ടിക്കിട്ടാന്‍ ബെസ്റ്റാണ്