For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിവി ഇപ്രകാരമെല്ലാം കഴിക്കൂ: ആയുസ്സ് നീട്ടിക്കിട്ടാന്‍ ബെസ്റ്റാണ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മുടെയെല്ലാം തലവേദന എന്ന് പറയുന്നത് ഏത് ഭക്ഷണം കഴിക്കണം എന്നുള്ളതാണ്. പലപ്പോഴും കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് ദോഷം ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കി വേണം കഴിക്കുന്നതിന്. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം വയറ് നിറക്കുന്നതിനേക്കാള്‍ ശരീരത്തിന് ആരോഗ്യം നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് കിവി. അല്‍പം പുളിയും ചവര്‍പ്പും ഇതിന്റെ രസത്തെ ഇല്ലാതാക്കുമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് ഈ കുഞ്ഞന്‍ പഴം.

2018 ലെ ഒരു പഠനമനുസരിച്ച് കിവിയില്‍ വിറ്റാമിന്‍ സിയുടെ അളവ് വളരെയധികം കൂടുതലാണ്. ഇത് കൂടാതെ ഫൈബര്‍, പൊട്ടാസ്യം,വിറ്റാമിന്‍ ഇ, ഫൊളേറ്റ് തുടങ്ങിയവയെല്ലാം കൂടിയ അളവില്‍ തന്നെ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതിനാല്‍ അമിതവണ്ണമെന്ന പ്രശ്‌നത്തെ തലവേദനയായി കണക്കാക്കുന്നവര്‍ക്ക് മികച്ചതാണ് എന്തുകൊണ്ടും കിവി. ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതാേടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് കിവി എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതാണ് കിവി. എ്ന്നാല്‍ ഇത് കഴിക്കാനുള്ള ബുദ്ധിമുട്ടില്‍ പലപ്പോഴും ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് കിവിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്നും ഇത് ഏതൊക്കെ വിധത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നും നമുക്ക് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കിവി സഹായിക്കുന്നു. വൈറസ് അണുബാധകളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കിവി ധാരാളം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് ദിവസവും കിവി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.

ഹൃദയാരോഗ്യം മികച്ചതാക്കുന്നു

ഹൃദയാരോഗ്യം മികച്ചതാക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് കിവി. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഈ കാലത്തായുണ്ടാവുന്ന ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഹൃദയാഘാതം മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അസ്വസ്ഥതകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും കിവി സഹായിക്കുന്നുണ്ട്. ദിവസവും ഒരു കിവി പഴം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ സ്മാര്‍ട്ടാക്കി നിര്‍ത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ശരീരത്തില് ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളില്‍ ഹൃദയ സംബന്ധായ അസുഖങ്ങള്‍ക്കും പക്ഷാഘാതം പോലുള്ള അവസ്ഥയിലേക്കും എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്. അതില്‍ ഒന്നാണ് കിവി. കിവി ജ്യൂസ് ആക്കി കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണവിധേയമാക്കുന്നതിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. എന്നാല്‍ കിവി കഴിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലളിതമായി സൂക്ഷിക്കുക

ലളിതമായി സൂക്ഷിക്കുക

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കിവി എങ്ങനെ കഴിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷ്യയോഗ്യമായ ഈ പഴം പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. കിവി സ്മൂത്തിയായി തയ്യാറാക്കി ഉപയോഗിക്കാം. കിവി, ഏത്തപ്പഴം അല്ലെങ്കില്‍ മറ്റേതെങ്കിലും പഴങ്ങള്‍ ഒരു ബ്ലെന്‍ഡറില്‍ ഐസും കൊഴുപ്പ് കുറഞ്ഞ തൈരോ പാലോ മിക്‌സ് ചെയ്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇത് നിങ്ങള്‍ക്ക് നല്ലൊരു സ്മൂത്തിയായി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇതിനോളം ഗുണം മറ്റൊന്നിനും ഇല്ല എന്നതാണ് സത്യം. ഇതില്‍ വേണമെങ്കില്‍ കുറച്ച് അണ്ടിപ്പരിപ്പും ചേര്‍ക്കാവുന്നതാണ്.

കിവി നാരങ്ങാവെള്ളം

കിവി നാരങ്ങാവെള്ളം

കിവി നാരങ്ങ വെള്ളം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തെ തണുപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് ഈ കിവി നാരങ്ങ വെള്ളം. കിവി നാരങ്ങാവെള്ളം വേനല്‍ക്കാലത്ത് ഒരു മികച്ച പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കിവി വെള്ളം, ഉപ്പ്, പഞ്ചസാര, പുതിനയില എന്നിവ മിക്‌സ് ചെയ്ത് നിങ്ങള്‍ദിനവും കുടിക്കുന്ന പാനീയത്തിന് പകരം കഴിക്കാവുന്നതാണ്. ഇതിലേക്ക് വേണമെങ്കില്‍ നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. എന്നാല്‍ അധികം പുളിയില്ലാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കിവി സാലഡ്

കിവി സാലഡ്

സാലഡ് എപ്പോഴും ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. അതിന് വേണ്ടി കുറച്ച് കുക്കുമ്പറും കിവിയും നല്ലതുപോലെ അരിഞ്ഞെടുക്കാം. ഇതിലേക്ക് അണ്ടിപ്പരിപ്പും മാതളനാരങ്ങയും ചേര്‍ക്കുക, കുറച്ച് നാരങ്ങ നീര് പിഴിയുക. ഡയറ്റിലുവര്‍ക്ക് അമിതവണ്ണത്തിനും തടി കുറക്കുന്നതിനും എല്ലാം കിവി സാലഡ് മികച്ചതാണ്.

ആര്‍ത്തവനാളില്‍ വയറ് വീര്‍ത്ത് അസ്വസ്ഥതയുണ്ടോ; വീട്ടുവൈദ്യങ്ങളിതാആര്‍ത്തവനാളില്‍ വയറ് വീര്‍ത്ത് അസ്വസ്ഥതയുണ്ടോ; വീട്ടുവൈദ്യങ്ങളിതാ

English summary

Different Ways Ao Add Kiwi In Your Diet For Healthy Life In Malayalam

Here in this article we are discussing about the different ways to add kiwi in your diet for healthy life in malayalam. Take a look.
Story first published: Thursday, October 6, 2022, 14:46 [IST]
X
Desktop Bottom Promotion