Just In
Don't Miss
- Movies
'അന്വേഷിപ്പിന് കണ്ടെത്തും', പിറന്നാള് ദിനത്തില് ടൊവിനോ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര്
- News
എംഎസ്എഫിന്റെ മാര്ച്ച് പിണറായി വിജയന് സര്ക്കാറിനുള്ള താക്കീതായി മാറി; പികെ കുഞ്ഞാലിക്കുട്ടി
- Automobiles
ഡ്യുവല് ഇലക്ട്രിക് സ്കൂട്ടര് പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള് അറിയാം
- Sports
നിനക്ക് അതിനു കഴിഞ്ഞാല് അഭിമാനം! ഉപദേശം ഒന്നു മാത്രം- ഗില്ലിനോട് ഹര്ഭജന്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നല്ല ഗാഢനിദ്ര ഉറപ്പ് നൽകും പാനീയങ്ങൾ ഇതെല്ലാം
ഉറക്കം മനുഷ്യന് അത്യാവശ്യമുള്ള ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഉറക്കം കൃത്യമായി ലഭിക്കാത്തത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. ഓരോ തലമുറ മാറുന്തോറും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം നിങ്ങളുടെ ആരോഗ്യത്തിന് ഇല്ലാത്തതാണ് പലപ്പോഴും പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ നിങ്ങളുടെ ഉറക്കം കൃത്യമായിട്ടല്ല എന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉറക്കമില്ലായ്മയുടെ ഭാഗമായി ഉണ്ടാവുന്നുണ്ട്.
എന്തുകൊണ്ട്, എന്തിന് വേണ്ടി ഹോംക്വാറന്റൈൻ; അറിയണം
ആരോഗ്യ സംരക്ഷണത്തിന് നല്ല ഉറക്കം വളരെയധികം പ്രധാനപ്പെട്ടതാണ്. സ്ട്രെസും ടെൻഷനും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നവയാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിനും നല്ല ഗാഢനിദ്രക്കും വേണ്ടി നമുക്ക് ചില പാനീയങ്ങൾ സഹായിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ഇത്തരം പാനീയങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇളം ചൂടുള്ള പാൽ
ഇളം ചൂടുള്ള പാൽ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. നല്ല ഗാഢനിദ്രക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള പാല്‍. ഇത് തലച്ചോറിലെ സെറോടോണിൻ വർദ്ധിപ്പിക്കുന്ന ട്രിപ്റ്റോഫാൻ ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് നമുക്ക് സന്തോഷവും നല്ല ഉറക്കവും നൽകുന്നു. ഈ സാഹചര്യങ്ങളിൽ മെലറ്റോണിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് ഉറക്കത്തെ ഉത്തേജിപ്പിക്കാൻ കഴിവുള്ളതിനാൽ നല്ല ആഴത്തിലുള്ള ഉറക്കത്തിലേക്ക് ശരീരം എത്തുന്നു. അതുകൊണ്ട് ദിവസവും കിടക്കാൻ പോവുന്നതിന് മുൻപ് അൽപം പാൽ കുടിക്കാന്‍ ശ്രദ്ധിക്കുക.

പെപ്പർമിന്‍റ് ടീ
പെപ്പർമിന്‍റെ ടീ കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിൽ ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ല ഒന്നാണ്. ഇത് നല്ല ഉറക്കത്തിന് നിങ്ങളെ സഹായിക്കുന്നു. ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും ഇടവിടാത്ത ഉറക്കത്തിനും വേണ്ടി നമുക്ക് രാത്രി കിടക്കുന്നതിന് മുൻപ് പെപ്പർമിന്‍റ് ടീ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

ചെറി ജ്യൂസ്
ചെറിയ ജ്യൂസ് ആർക്കും അത്ര പരിചയമുള്ള ഒന്നായിരിക്കില്ല. എന്നാല്‍ ഇതിൽ ധാരാളം ട്രൈപ്ടോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് മെലാടോണിൻ വർദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കുന്നുണ്ട്. ഇൻസോംമ്നിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഉറങ്ങാൻ പോവുന്നതിന് മുൻപ് ഒരുഗ്ലാസ്സ് ചെറി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.

ഇളനീര്
ഇളനീര് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളത്. ഇത് രാത്രി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ഉറക്കത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പേശികളെ റിലാക്സ് ആക്കുന്നതിനും ഇലക്ട്രോലൈറ്റുകളെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഇളനീര് കഴിക്കുന്നതിലൂടെ നിങ്ങളെ സഹായിക്കുന്നുണ്ട്. ഒരിക്കലും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബനാന സ്മൂത്തി
ബനാന സ്മൂത്തി കഴിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ നല്ല ഉറക്കത്തിനും സഹായിക്കുന്നുണ്ട്. പേശികളുടെ റിലാക്സേഷന് ഇത് സഹായിക്കുന്നുണ്ട്. മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് ഈ ബനാന സ്മൂത്തി. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ മികച്ച് നില്‍ക്കുന്നതാണ് ബനാന സ്മൂത്തി.

ഗ്രീൻ ടീ
എല്ലാ ദിവസവും ഉറങ്ങാൻ പോവുന്നതിന് മുൻപ് അൽപം ഗ്രീൻടീ കഴിച്ച് നോക്കൂ. ഇത് നല്ല ഉറക്കത്തിനും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉൻമേഷത്തിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഉറക്കമില്ലായ്മയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഗ്രീൻ ടീ കഴിക്കാവുന്നതാണ്.

ബദാം മിൽക്ക്
ബദാം മിൽക്ക് കഴിക്കുന്നതിലൂടെ അത് നല്ല ഉറക്കത്തിന് സഹായിക്കുന്നുണ്ട്. ഇത് ഉറക്കം നൽകുന്നതിന് ഏറ്റവും ഫലപ്രദമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ട്രൈടോഫാൻ വർദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കത്തിലേക്ക് ശരീരത്തിനെ എത്തിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഉറക്കം കൃത്യമാക്കുന്നതിനും ഇൻസോംമ്നിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും അൽപം ബദാം മിൽക്ക് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

അശ്വഗന്ധ ചായ
അശ്വഗന്ധ ചായ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ തരത്തിലും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും ഒരു ഗ്ലാസ്സ് അശ്വഗന്ധ ചായ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കാൻ ശ്രമിച്ചാൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.