For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ ചെയ്യുമ്പോള്‍ വെള്ളം കുടിക്കേണ്ടത് എപ്പോള്‍? യോഗക്ക് മുന്‍പോ ശേഷമോ ഇടയിലോ?

|

യോഗ ആരോഗ്യത്തിന് വളരെ മികച്ച ഒരു വ്യായാമമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ പലര്‍ക്കും ദാഹം തോന്നാറുണ്ട്. ഈ സമയം വെള്ളം കുടിക്കാമോ ഇല്ലയോ എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവേ ദാഹം തോന്നുന്നുവെങ്കില്‍ യോഗ പരിശീലന സമയത്ത് അല്‍പം വെള്ളം കുടിക്കാവുന്നതാണ്. എന്നാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കണം. വേനല്‍ക്കാലത്താണ് യോഗ പരിശീലിക്കുന്നതെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും വെള്ളത്തിന്റെ ഒരു ബോട്ടില്‍ അടുത്ത് കരുതേണ്ടതാണ്. കാരണം ഈ സമയം ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

Drink Water yoga

നിങ്ങളുടെ യോഗാഭ്യാസത്തിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചില യോഗാസനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. യോഗ ചെയ്യുമ്പോഴാണോ ചെയ്തതിന് ശേഷമാണോ ചെയ്യുന്നതിന് മുന്‍പാണോ വെള്ളം കുടിക്കേണ്ടത് എന്നത് അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നമുക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

യോഗ ചെയ്യുമ്പോള്‍ എന്തുകൊണ്ട് വെള്ളം കുടിക്കരുത്?

യോഗ ചെയ്യുമ്പോള്‍ എന്തുകൊണ്ട് വെള്ളം കുടിക്കരുത്?

എന്തുകൊണ്ടാണ് യോഗ ചെയ്യുമ്പോള്‍ വെള്ളം കുടിക്കരുത് എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. യോഗ ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുകയും ചെയ്യുന്നു. വീരഭദ്രാസനം, അധോമുഖ വൃക്ഷാസനം പോലുള്ള യോഗ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാന്‍ ശ്രമിക്കുന്നു. എങ്കിലും ചില അവസ്ഥകളില്‍ യോഗ ചെയ്യുന്ന സ്ഥലത്തെ താപനിലയില്‍ മാറ്റം വരുമ്പോള്‍ അത് നമ്മുടെ ദാഹം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് യോഗ സമയം വെള്ളം കുടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെ പതുക്കെ മാത്രം കുടിക്കാന്‍ ശ്രമിക്കുക. അതും വളരെ കുറച്ച് വെള്ളം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഓരോ ആസനങ്ങള്‍ ചെയ്യുമ്പോളും അത് അസ്വസ്ഥത ഉണ്ടാക്കുന്നു.

 യോഗാസനത്തിന് മുന്‍പ്

യോഗാസനത്തിന് മുന്‍പ്

യോഗാസനത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം കുടിക്കുന്നതിന് അതിന്റേതായ സമയമുണ്ട്. യോഗ ക്ലാസ് തുടങ്ങുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ശരീരത്തിന് വെള്ളത്തെ ആഗിരണം ചെയ്യുന്നതിന് സമയം നല്‍കേണ്ടതാണ്. ഒരുമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് വെള്ളത്തെ ആഗിരണം ചെയ്യുന്നതിന് സമയം നല്‍കുന്നു. ഇത് നിങ്ങളുടെ യോഗ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ക്ഷീണത്തെ കുറക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍ യോഗ ക്ലാസ്സ് ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

പാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പംപാര്‍ശ്വഫലങ്ങളുണ്ടാക്കാതെ ഗര്‍ഭനിരോധനം: ഈ മാര്‍ഗ്ഗങ്ങള്‍ എളുപ്പം

യോഗാസനത്തിന് ശേഷം

യോഗാസനത്തിന് ശേഷം

യോഗ ക്ലാസ്സിന് ശേഷം എപ്പോള്‍ വെള്ളം കുടിക്കണം എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ശരീരത്തില്‍ ഈ സമയം നിര്ജ്ജലീകരണം സംഭവിച്ചിരിക്കാം. അതുകൊണ്ട് ക്ലാസ്സ് കഴിഞ്ഞ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ യോഗ കഴിഞ്ഞ ഉടനെ തന്നെ വെള്ളം കുടിക്കരുത്. യോഗ കഴിഞ്ഞ് 20 മിനിറ്റോളം വിശ്രമിച്ച ശേഷം മാത്രമേ വെള്ളം കുടിക്കാന്‍ പാടുകയുള്ളൂ. ഇത് ശരീരത്തിന് കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു. ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. എന്നാല്‍ മധുരമുള്ളതോ കഫീന്‍ അടങ്ങിയതോ ആയ വസ്തുക്കള്‍ കഴിക്കാതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സാധാരണ ശുദ്ധമായ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

വെള്ളം കുടിക്കുന്നതിലെ ശ്രദ്ധ

വെള്ളം കുടിക്കുന്നതിലെ ശ്രദ്ധ

നിങ്ങള്‍ ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി ചുരുങ്ങിയത് മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് യോഗ ക്ലാസ്സിന് ശേഷമോ മുന്‍പോ ഒന്നും വെള്ളം കുടിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം യോഗ ചെയ്യുന്ന സമയം ഈ ജലാശം ശരീരത്തില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളെ കൂടുതല്‍ വളക്കമുള്ളതാക്കി മാറ്റുന്നു. പരിശീലനത്തിന് തൊട്ടു മുമ്പ് കൂടുതല്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ഊര്‍ജ്ജത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ടാണ് യോഗക്ക് തൊട്ടു മുന്‍പ് ധാരാളം വെള്ളം കുടിക്കരുത് എന്ന് പറയുന്നത്. എന്നാല്‍ ശരീരത്തില്‍ ജലാംശം ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണംആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണം

വെള്ളത്തിന്റെ പ്രാധാന്യം

വെള്ളത്തിന്റെ പ്രാധാന്യം

യോഗ ക്ലാസ്സില്‍ നിങ്ങള്‍ സാധാരണായി ഒന്നര ലിറ്റര്‍ വെള്ളം കുടിക്കേണ്ടതായി വരുന്നുണ്ട്. ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ് യോഗ ചെയ്യുന്നത്. ഇത് ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ശരീരഭാരം കുറക്കുന്നത് നല്ലതാണെങ്കിലും ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് അത്ര നല്ല ഗുണങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ പരിശീലന സമയത്ത് പലരിലും നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാധാരണ വെള്ളത്തോടൊപ്പം നാരങ്ങ, കുക്കുമ്പര്‍ തുടങ്ങിയവ ചേര്‍ക്കുന്നതും നല്ലതാണ്. ഇഞ്ചിയും നിങ്ങള്‍്ക്ക് ഉപയോഗിക്കാവുന്നതാണ്.

കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാംകാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം

സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍

English summary

Drink Water Before After And During Yoga, Detail In Malayalam

Here in this article we are sharing a healthy note that cann you drink water before after and during yoga in malayalam. Take a look.
Story first published: Thursday, February 2, 2023, 14:16 [IST]
X
Desktop Bottom Promotion