Just In
- 8 min ago
ജന്മാഷ്ടമി ദിനത്തില്‍ ജ്യോതിഷപ്രകാരം ഇവ ചെയ്താല്‍ സര്‍വകാര്യസിദ്ധി
- 4 hrs ago
Daily Rashi Phalam: പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ജീവിതം പുരോഗമിക്കും; രാശിഫലം
- 15 hrs ago
സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്
- 16 hrs ago
ജന്മാഷ്ടമിയില് 12 രാശിക്കാരും ഇവ ദാനം ചെയ്താല്‍ ഫലം സര്‍വ്വൈശ്വര്യം
Don't Miss
- News
35 സീറ്റ് പിടിക്കുമെന്ന് ബിജെപി; അമിത് ഷായുടെ പ്രത്യേക നിര്‍ദേശം, റെക്കോര്‍ഡ് നേട്ടം ലക്ഷ്യം
- Technology
Vodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകും
- Travel
നേപ്പാളിന് ഒരു ട്രെയിന്‍ യാത്ര, ചിലവ് 27,896 രൂപ മുതല്‍.. ഐആര്‍സിടിസിയുടെ ഈ യാത്ര ഗംഭീരം തന്നെ...
- Automobiles
ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!
- Finance
ഈമാസം ബോണസ് ഓഹരി പ്രഖ്യാപിച്ച 3 സ്മോള്‍ കാപ് കമ്പനികള്‍; പക്കലുണ്ടോ?
- Movies
അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും
- Sports
IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്
രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഇതിന്റെ അളവില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ വലിയ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ചെറുപ്പക്കാരിലാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. ഭക്ഷണശീലവും, മാനസിക സമ്മര്‍ദ്ദവും, ഉപ്പിന്റെ ഉപയോഗവും, അലസതയും, വ്യായാമക്കുറവും എല്ലാം ഇത്തരം പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഹൃദയാഘാതത്തെത്തുടര്‍ന്ന് നിരവധി പേരാണ് അടുത്തിടെയായി മരണപ്പെട്ടത്. ഇത് മാത്രമല്ല സ്ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും രക്തസമ്മര്‍ദ്ദം കാരണമാകുന്നു. അപകടകരമായ വിധത്തിലേക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം ആളുകളില്‍ കൃത്യമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദത്തെ നമുക്ക് പല വിധത്തില്‍ തരം തിരിക്കാം. അവ ഏതൊക്കെയെന്നും എങ്ങനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാം.

സാധാരണ രക്തസമ്മര്‍ദ്ദം
നമ്മളിലെല്ലാവരിലും കാണപ്പെടുന്ന സാധാരണ രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത് 120/80 mm Hg എന്നാണ് കണക്കാക്കുന്നത്. ഇത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതല്ല. എന്ന് മാത്രമല്ല നിങ്ങള്‍ ഭയപ്പെടുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമില്ല. എന്നാല്‍ ഈ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോഴാണ് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് ആരോഗ്യം എത്തുന്നത്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
എന്നാല്‍ മുകളില്‍ പറഞ്ഞ അളവില്‍ നിന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ പരിശോധിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം 120- 129 വരെയാണ് ഉള്ളതെങ്കില്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ പെടുന്നു. ഇത്തരം അവസ്ഥയുള്ളവര്‍ രോഗത്തെ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ ഉടനടി തന്നെ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒന്നാം ഘട്ടം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ തന്നെ ഒന്നാം ഘട്ടം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ 130 മുതല്‍ 139 വരെയുള്ള അപകടകരമായ അവസ്ഥയിലാണ് രക്തസമ്മര്‍ദ്ദം ഉണഅടായിരിക്കുക. ഇവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ അപകടകരമായ ഘട്ടങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ജീവിത ശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രണ്ടാം ഘട്ടം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ രണ്ടാം ഘട്ടത്തില്‍ നമ്മള് അല്പം കൂടി കൂടുതല്‍ കരുതലോടെ ഇടപെടേണ്ടതാണ്. ഇവരില്‍ 140/90 mm Hg യോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് വളരെയധികം അപകടകരമായ ഘട്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നിങ്ങളിലുണ്ടാവുന്ന ഓരോ മാറ്റവും തിരിച്ചറിഞ്ഞ് വേണം ഡോക്ടറെ കാണുന്നതിന്. ഒരു കാരണവശാലും ഇത് വൈകിപ്പിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹൈപ്പര്‍ടെന്‍സിവ് ക്രൈസിസ്
ഹൈപ്പര്‍ടെന്‍സീവ് ക്രൈസിസ് എന്നത് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള ഒരു ഘട്ടമാണ്. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ശ്വാസം മുട്ടല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നീ പ്രശ്നങ്ങളിലേക്ക് നിങ്ങളെ വളരെ പെട്ടെന്ന് തന്നെ എത്തിക്കുന്നു. രക്തസമ്മര്‍ദ്ദം 189/120 mmHg യില്‍ കൂടുന്ന അവസ്ഥയും അതൊടൊപ്പം തന്നെ നെഞ്ച് വേദനയും, ശരീരത്തില്‍ മരവിപ്പും ബലഹീനതയും കാഴ്ച്ചക്കുറവും അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മരണത്തിലേക്ക് വരെ സാധ്യതയുള്ള അവസ്ഥയായി മാറുന്നു.

രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍
നിങ്ങളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. തലവേദന, തലകറക്കം, ശ്വാസംമുട്ടല്‍, കാഴ്ച മങ്ങുക, കഴുത്തിലോ തലയിലോ വേദന, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ നിങ്ങളെ ബാധിക്കുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലമായി ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം എന്നിവക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

പ്രതിരോധിക്കേണ്ടത് എങ്ങനെ?
എങ്ങനെയാണ് ഇത്തരം രോഗാവസ്ഥയെ പ്രതിരോധിക്കേണ്ടത് എന്നത് നമ്മള് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ഉപ്പിന്റെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അമിതഭാരം ഉണ്ടെങ്കില്‍ അത് കുറക്കുന്നതിന് ശ്രദ്ധിക്കുക. വ്യായാമം ദിവസവും ഒരു മണിക്കൂറെങ്കിലും ചെയ്യുന്നതിന് തയ്യാറാവുക, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഒലീവ് ഓയില്‍ വെളിച്ചെണ്ണക്ക് പകരം ഭക്ഷണത്തിന്റെഭാഗമാക്കുക. വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
തൈരിനോടൊപ്പം
ഇവ
ചേര്‍ത്ത്
കഴിക്കല്ലേ:
ആയുര്‍വ്വേദം
പറയുന്നത്