For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലം രോഗങ്ങള്‍ പിടികൂടും കാലം; ആരോഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ ഈ ഭക്ഷണശീലം

|

ശൈത്യകാലം എന്നത് മിക്കവര്‍ക്കും മാനസികമായി സന്തോഷം നല്‍കുന്ന കാലമാണ്. പക്ഷേ, സീസണിലെ മാറ്റം നിങ്ങളെ അലോസരപ്പെടുത്തുന്നതും ആരോഗ്യം കവര്‍ന്നെടുക്കുന്നതുമാണ്. ശൈത്യകാലം പ്രത്യേകിച്ച് പ്രായമായവരെയും കൊച്ചുകുട്ടികളെയും ഇതിനകം തന്നെ രോഗാവസ്ഥയിലുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു. ഈ സീസണില്‍ ജലദോഷം, ചുമ, പനി എന്നിവ വര്‍ദ്ധിക്കുകയും സന്ധിവാതം, സോറിയാസിസ്, എക്‌സിമ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം അനുഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Also read: ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചില്ലറ പ്രശ്‌നമല്ല; കാരണവും ലക്ഷണങ്ങളും ഇതാAlso read: ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേ? വിശപ്പില്ലായ്മ ചില്ലറ പ്രശ്‌നമല്ല; കാരണവും ലക്ഷണങ്ങളും ഇതാ

മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി പെട്ടെന്ന് തകരാറിലാകുന്നു. ശൈത്യകാലത്ത് മിക്കവര്‍ക്കും എളുപ്പത്തില്‍ അണുബാധ പിടിപെടുകയും അസുഖം വരികയും ചെയ്യുന്നു. അതിനാല്‍, ഈ സീസണില്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സീസണല്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനുമായി നിങ്ങളുടെ ഡയറ്റ് ശ്രദ്ധിക്കണം. ശൈത്യകാലത്ത് ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാനായി ഈ ഭക്ഷണശീലങ്ങള്‍ പിന്തുടരൂ.

ഡ്രൈ ഫ്രൂട്‌സ് കഴിക്കുക

ഡ്രൈ ഫ്രൂട്‌സ് കഴിക്കുക

ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്സും നട്സും നിങ്ങളുടെ ശരീര താപനില വര്‍ദ്ധിപ്പിക്കും. ശൈത്യകാല ഭക്ഷണങ്ങളില്‍ മികച്ചതാണ് ഡ്രൈ ഫ്രൂട്‌സ്. കാരണം അവയില്‍ മറ്റേതൊരു പഴത്തേക്കാളും കൂടുതല്‍ പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

റൂട്ട് പച്ചക്കറികള്‍ കഴിക്കുക

റൂട്ട് പച്ചക്കറികള്‍ കഴിക്കുക

പല ശീതകാല റൂട്ട് പച്ചക്കറികളും കാര്‍ബോഹൈഡ്രേറ്റും അന്നജവും അടങ്ങിയിട്ടുണ്ട്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ വയറ് നിറയ്ക്കാന്‍ സഹായിക്കുന്നു. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് മുതലായവ ചില സാധാരണ റൂട്ട് പച്ചക്കറികളാണ്. ശൈത്യകാലത്ത് ഇതെല്ലാം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

Also read:ശൈത്യകാലത്ത് ദിനവും 2-3 അത്തിപ്പഴം നല്‍കും ശരീരത്തിന് കരുത്തും സ്റ്റാമിനയുംAlso read:ശൈത്യകാലത്ത് ദിനവും 2-3 അത്തിപ്പഴം നല്‍കും ശരീരത്തിന് കരുത്തും സ്റ്റാമിനയും

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ശൈത്യകാലത്ത് നിങ്ങള്‍ക്ക് ദാഹം അനുഭവപ്പെട്ടില്ലെന്നു വരാം. എന്നിരുന്നാലും, ശൈത്യകാലത്തെ പല അസുഖങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത്. ദാഹം തോന്നിയില്ലെങ്കിലും നിങ്ങള്‍ വേണ്ട അളവില്‍ ദിനവും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

പഴങ്ങള്‍ കഴിക്കുക

പഴങ്ങള്‍ കഴിക്കുക

ശൈത്യകാല ഭക്ഷണത്തില്‍ ഓറഞ്ച്, സ്‌ട്രോബെറി, നെല്ലിക്ക, പപ്പായ, കിവി മുതലായ സീസണല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക.

Also read:പോഷകങ്ങളുണ്ടെന്ന് കരുതി മുട്ട അധികം കഴിക്കേണ്ട; പതിയിരിക്കുന്നത് ഈ അപകടങ്ങള്‍Also read:പോഷകങ്ങളുണ്ടെന്ന് കരുതി മുട്ട അധികം കഴിക്കേണ്ട; പതിയിരിക്കുന്നത് ഈ അപകടങ്ങള്‍

ആവശ്യത്തിന് ഫൈബര്‍

ആവശ്യത്തിന് ഫൈബര്‍

ശൈത്യകാലത്ത് ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ട്. കാരണം ശരീരത്തില്‍ ചൂട് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങള്‍ കലോറി അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും മാത്രമേ കഴിക്കാവൂ എന്നല്ല ഇതിനര്‍ത്ഥം. ലയിക്കുന്ന നാരുകളുള്ള സസ്യാഹാരങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അത് നിങ്ങളുടെ ദഹനത്തെ നല്ലരീതിയില്‍ സഹായിക്കും.

ഇലക്കറികള്‍ കഴിക്കുക

ഇലക്കറികള്‍ കഴിക്കുക

ഇലക്കറികളില്‍ വിറ്റാമിന്‍ എ, സി, കെ എന്നിവയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചീര, ഉലുവ, കടുക് ഇല മുതലായവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് വരണ്ട ചര്‍മ്മം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

മത്സ്യം, നട്‌സ്, വിത്തുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നല്ല കൊഴുപ്പുകളാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്‍. ഒരു വ്യക്തിയുടെ സ്‌ട്രെസ് ലെവലുകള്‍ കുറയ്ക്കുന്നതിനും സന്ധി വേദനയും കാഠിന്യവും കുറയ്ക്കുന്നതിനും അവ സഹായിക്കുന്നു.

Also read:ജീവന്‍ വരെ കവര്‍ന്നേക്കാം; 50 വയസ്സ് കഴിഞ്ഞാല്‍ കരുതിയിരിക്കണം ഈ അസുഖങ്ങളെAlso read:ജീവന്‍ വരെ കവര്‍ന്നേക്കാം; 50 വയസ്സ് കഴിഞ്ഞാല്‍ കരുതിയിരിക്കണം ഈ അസുഖങ്ങളെ

ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും

ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും

മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, വീക്കം ചെറുക്കാനും മൂക്കിന്റെ ആരോഗ്യം നിലനിര്‍ത്താനും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് നിങ്ങളെ സഹായിക്കും.

ആവശ്യത്തിന് വിറ്റാമിന്‍ ഡി

ആവശ്യത്തിന് വിറ്റാമിന്‍ ഡി

ശീതകാലത്ത് ഒരിക്കലും നിങ്ങള്‍ സൂര്യപ്രകാശം അഥവാ വിറ്റാമിന്‍ ഡി നഷ്ടപ്പെടുത്തരുത്. രാവിലെ പുറത്തിറങ്ങി കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യന്റെ വെയിലേല്‍ക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഡി നിങ്ങളുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കാനും ശൈത്യകാലത്ത് സജീവമായി തുടരാനും നിങ്ങളെ സഹായിക്കും.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

തണുപ്പുകാലം എന്നത് അല്‍പ്പം ആലസ്യം അനുഭവപ്പെടുന്ന ഒരു സമയമാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി മിതമായ രീതിയില്‍ ശാരീരിക വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. യോഗ, എയ്റോബിക്സ്, സ്‌ട്രെങ്ത് ട്രെയിനിംഗ് തുടങ്ങിയ ചില ഇന്‍ഡോര്‍ വ്യായാമങ്ങള്‍ പരീക്ഷിക്കുക.

Also read:പ്രതിരോധശക്തിക്കും ഹോര്‍മോണ്‍ വളര്‍ത്താനും തണുപ്പുകാലത്ത് ഗുണംചെയ്യും ഈ മഗ്നീഷ്യം ഭക്ഷണങ്ങള്‍Also read:പ്രതിരോധശക്തിക്കും ഹോര്‍മോണ്‍ വളര്‍ത്താനും തണുപ്പുകാലത്ത് ഗുണംചെയ്യും ഈ മഗ്നീഷ്യം ഭക്ഷണങ്ങള്‍

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

അണുബാധ തടയാന്‍ പതിവായി കൈ കഴുകുക. ഭക്ഷണം കഴിക്കുന്നതിനുമുമ്പും വാഷ്‌റൂം ഉപയോഗിച്ചതിനുശേഷവും മലിനമായ വസ്തുക്കളില്‍ സ്പര്‍ശിച്ചതിനുശേഷവും നിങ്ങളുടെ കൈകള്‍ നല്ല രീതിയില്‍ കഴുകി വൃത്തിയാക്കുക. പുറത്തു നിന്ന് വീട്ടിലെത്തിയ ശേഷം കൈ കഴുകാന്‍ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

ശക്തമായ പ്രതിരോധശേഷി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം വേണം. ദിവസവും കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങുന്നത്, നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും കലോറികള്‍ കത്തിക്കാനും സഹായിക്കും. ശൈത്യകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ നല്ല ഉറക്കം നേടുക.

English summary

Dietary Changes To Stay Fit And Healthy In Winter Season Season 2022

Cold weather can make it difficult for people to stay active. Here are some dietary changes to stay fit and healthy in winter season.
Story first published: Saturday, December 24, 2022, 10:32 [IST]
X
Desktop Bottom Promotion