For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ്കാലം കൊഴുപ്പുരുക്കി വയറൊതുക്കും പൊടിക്കൈ

|

അമിതവണ്ണം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നുള്ള അവസ്ഥയാണ് എല്ലാവർക്കും ഉണ്ടാവുന്നത്. എന്നാൽ തണുപ്പ്കാലമാണ് അധികം കഷ്ടപ്പെടാൻ വയ്യ എന്നുള്ളത് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ ശ്രദ്ധിക്കാവുന്ന പൊടിക്കൈകൾ ഉണ്ട്.

അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശൈത്യ കാലത്ത് ശ്രദ്ധിക്കാവുന്ന ഫലപ്രദമാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പുതുവത്സരത്തിൽ തന്നെ അമിതവണ്ണത്തിന് തടയിടും എന്ന പ്രതിഞ്ജ എടുത്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഫലപ്രദമായ മാർഗ്ഗമാണ് ഇനി പറയുന്നത്.

Most read:വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ലMost read:വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ല

ഇത് നിങ്ങൾക്ക് ഉന്‍മേഷം നൽകുന്നതോടൊപ്പം തന്നെ ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ

 ഫ്രഷ് ആയ ഭക്ഷണവും പച്ചക്കറികളും കഴിക്കുക

ഫ്രഷ് ആയ ഭക്ഷണവും പച്ചക്കറികളും കഴിക്കുക

പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കുക എന്നുള്ളത് പലരുടേയും ശീലമാണ്. എന്നാൽ ഇതല്ലാതെ തന്നെ പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരും ചില്ലറയല്ല. പലരും അമിതവണ്ണത്തിന് പരിഹാരം തേടി അലയുന്നവരാണെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി മുകളില്‍ പറഞ്ഞ ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എത്ര മടിയാണെങ്കിൽ പോലും ഭക്ഷണം ഫ്രഷ് ആയി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഈ കാലാവസ്ഥയായതു കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നുണ്ട്. ഇതെല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ്.

ഹെർബൽ ടീ

ഹെർബൽ ടീ

ചോക്ലേറ്റ്, മധുരം ഇവയെല്ലാം ഇഷ്ടപ്പെടുന്നവരാണോ? എന്നാൽ വണ്ണം കൂടുന്നതില്‍ അതിശയിക്കേണ്ടതില്ല. കാരണം ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ചോക്ലേറ്റ്, മധുരം എന്നിവയെല്ലാം പൂർണമായും ഒഴിവാക്കി ഹെർബല്‍ ടീ കഴിക്കാവുന്നതാണ്. ഇത് നിങ്ങളിലെ കലോറി കുറക്കുകയും ടോക്സിനെ പുറന്തള്ളുകയും ശരീരത്തിൽ അടിവയറ്റിലും മറ്റും കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഗ്രീന്‍ ടീ, ഹെർബല്‍ ടീ, കാമോമൈൽ ടീ, ബ്ലാക്ക് ടീ എന്നിവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശൈത്യകാലത്ത് ഇത് അമിതവണ്ണത്തിനും മറ്റ് പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരത്തിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് ഇനി ഹെർബൽ ടീ കഴിക്കാവുന്നതാണ്.

ഭക്ഷണത്തിന് മുൻപ് സൂപ്പ്

ഭക്ഷണത്തിന് മുൻപ് സൂപ്പ്

ഭക്ഷണത്തിന് മുൻപ് സൂപ്പ് കഴിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് നിങ്ങളുടെ അമിതവിശപ്പിനെ ഇല്ലാതാക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളിൽ കലോറി വർദ്ധിപ്പിക്കുകയും അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്. ഇത് ശരീരത്തിൽ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞിരിക്കുന്നതിനും കാരണമാകുന്നുണ്ട്. എന്നാൽ ഭക്ഷണത്തിന് മുൻപ് അൽപം സൂപ്പ് കഴിച്ച് നോക്കൂ. പക്ഷേ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞാൽ കലോറി കുറവുള്ള സൂപ്പ് കഴിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. ശൈത്യ കാലത്ത് അൽപം സൂപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളിൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പ്രോട്ടീൻ റിച്ച് ഫുഡ്

പ്രോട്ടീൻ റിച്ച് ഫുഡ്

പ്രോട്ടീൻ റിച്ച് ഫുഡ് ധാരാളം കഴിക്കേണ്ടത് അമിതവണ്ണത്തിനും ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പ്രോട്ടീന്‍ റിച്ച് ഫുഡ് കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ എല്ലാ ന്യൂട്രിയന്‍സ് സ്വാംശീകരിച്ച് എടുക്കുന്നതിന് പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ശരീരത്തിലെ പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

ശരീരത്തിൽ ആരോഗ്യകരമായ കൊഴുപ്പ് വർദ്ധിപ്പിക്കേണ്ടത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ട ഒന്നാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പ്രോട്ടീൻ അടങ്ങിയ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട്, ഒലീവ് ഓയിൽ എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ശരീരഭാരം കുറച്ച് കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനും മികച്ചതാണ് ഈ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ.

English summary

Diet Tips for Weight Loss in Winter

Here in this article we are discussing about diet tips for weight loss in winter. Read on.
Story first published: Thursday, December 26, 2019, 13:21 [IST]
X
Desktop Bottom Promotion