For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേള്‍വിശക്തി നശിപ്പിക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

|

കണ്ണുകള്‍, മൂക്ക്, നാവ്, ചര്‍മ്മം എന്നിവയ്ക്കൊപ്പം ചെവിയും നമ്മുടെ അഞ്ച് അവശ്യ ഇന്ദ്രിയങ്ങളില്‍ ഒന്നാണ്. നമ്മുടെ ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്ന് മോശമാവുകയോ ദുര്‍ബലമാവുകയോ ചെയ്താല്‍, അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. കേള്‍വിശക്തി നമ്മെ ലോകവുമായി ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചെവി നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് ഇത്. ഈ അവയവമില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ വളരെ പ്രയാസമാണ്. കേള്‍വിക്കുറവ് അല്ലെങ്കില്‍ ശ്രവണ പ്രശ്‌നങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, അത് ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും ബാധിക്കാന്‍ തുടങ്ങും.

Most read: വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്Most read: വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്

അത്തരമൊരു സാഹചര്യത്തില്‍, ചെവികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ആളുകള്‍ ചെവി പരിചരണത്തിന്റെ ആവശ്യകത മറക്കുകയും ഇത് കാരണം അവരുടെ കേള്‍വിയെ ബാധിക്കുകയും ചെയ്യുന്നു. നമ്മുടെ കേള്‍വിശക്തി കുറയുകയോ പൂര്‍ണ്ണമായും നഷ്ടപ്പെടുകയോ ചെയ്താല്‍ അത് നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. ശ്രവണശേഷിയെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളെയും ശീലങ്ങളെയും കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഹെഡ്‌ഫോണ്‍ ഉപയോഗം

ഹെഡ്‌ഫോണ്‍ ഉപയോഗം

ഹെഡ്ഫോണുകളിലൂടെയോ ഇയര്‍ബഡുകളിലൂടെയോ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നതാണ് കേള്‍വി നശിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, പ്രത്യേകിച്ച് ദിവസേനയുള്ള ഇയര്‍ഫോണ്‍ സമ്പര്‍ക്കം, നിങ്ങളുടെ ആന്തരിക ചെവിയിലെ ചെറിയ രോമകോശങ്ങളെ നശിപ്പിക്കാം. ഈ കോശങ്ങളാണ് മസ്തിഷ്‌കത്തിന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തില്‍ ശബ്ദ തരംഗങ്ങളെ പരിവര്‍ത്തനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക.

ചില ജോലി സ്ഥലങ്ങള്‍

ചില ജോലി സ്ഥലങ്ങള്‍

എന്നിരുന്നാലും, എല്ലാ പ്രശ്‌നങ്ങളും ഹെഡ്ഫോണുകള്‍ ഉണ്ടാക്കുന്നതല്ല. വലിയ ശബ്ദത്തിന് സാധ്യതയുള്ള ചില വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ചെവികള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രൊഫഷണല്‍ സംഗീതജ്ഞര്‍ സംഗീതത്തിന്റെ വോളിയം കുറയ്ക്കാന്‍ ഒരു ഷോയുടെ സമയത്ത് ചെവി സംരക്ഷണം ഉപയോഗിക്കുന്നു. ചെവി സംരക്ഷണം ആവശ്യമുള്ള മറ്റ് ചില മേഘലകളാണ് മിലിട്ടറി, ഖനനം, നിര്‍മ്മാണം, ഗതാഗതം, മരപ്പണി, പ്ലംബിംഗ് തുടങ്ങിയവ.

Most read:ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂMost read:ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് ആളുകളെ അപകടത്തിലാക്കുന്ന, പൊണ്ണത്തടി ഈ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്. ഈ രണ്ട് പ്രശ്‌നങ്ങളും രക്തചംക്രമണവ്യൂഹത്തെയും രക്തപ്രവാഹത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കേള്‍വിയെ തകരാറിലാക്കും. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.

പുകവലി

പുകവലി

പ്രായമാകുമ്പോള്‍ കേള്‍ക്കാനുള്ള നിങ്ങളുടെ കഴിവ് ഉള്‍പ്പെടെ പുകവലി നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നു. അമേരിക്കന്‍ ലംഗ് അസോസിയേഷന്‍ പറയുന്നതനുസരിച്ച്, കത്തുന്ന ഒരു സിഗരറ്റ് നിങ്ങളെ 7,000-ത്തിലധികം രാസവസ്തുക്കള്‍ക്ക് ഇരയാക്കുന്നു എന്നാണ്. അവയില്‍ ചിലത് ചെവിയുടെ ചെറിയ സംവിധാനങ്ങളെയോ ശബ്ദത്തെ വ്യാഖ്യാനിക്കുന്ന ഞരമ്പുകളെയോ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.

Most read:പ്രതിരോധശേഷി, വിഷമുക്ത ശരീരം; വേനലില്‍ നെല്ലിക്ക ജ്യൂസ് ഒരു അമൃത്Most read:പ്രതിരോധശേഷി, വിഷമുക്ത ശരീരം; വേനലില്‍ നെല്ലിക്ക ജ്യൂസ് ഒരു അമൃത്

അണുബാധ

അണുബാധ

വിട്ടുമാറാത്ത ചെവി അണുബാധകള്‍ ശ്രവണശേഷി സാധ്യമാക്കുന്ന എല്ലുകളും രോമ കോശങ്ങളും തകര്‍ക്കുന്നു. ചികിത്സ നേടുന്നതില്‍ പരാജയപ്പെടുകയോ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ചെവിയില്‍ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ക്ക് ഇരയാക്കും. മിക്ക അണുബാധകളും ബാക്ടീരിയകള്‍ മൂലമാണ് ഉണ്ടാകാറ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാകുകയും നിങ്ങള്‍ക്ക് സുഖം തോന്നുകയും ചെയ്യുമെങ്കിലും, അണുബാധ നിങ്ങളുടെ ചെവിയില്‍ ആഴത്തില്‍ സജീവമായേക്കാം. കാലക്രമേണ, ഈ ബാക്ടീരിയകള്‍ നടുവിലെ ചെവിയെയും അകത്തെ ചെവിയെയും നശിപ്പിക്കുകയും മസ്തിഷ്‌ക കുരു പോലുള്ള ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും.

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ശബ്ദങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. നിങ്ങള്‍ അമിതമായി മദ്യപിക്കുന്ന ആളാണെങ്കില്‍ അല്ലെങ്കില്‍ ദിവസവും മൂന്നോ നാലോ ഗ്ലാസ് കുടിക്കുകയാണെങ്കില്‍, മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. കാലക്രമേണ, തലച്ചോറിലെ മാറ്റങ്ങള്‍ അകത്തെ ചെവിക്കും കേടുവരുത്തും.

Most read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവMost read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവ

മോശം ദന്ത ശുചിത്വം

മോശം ദന്ത ശുചിത്വം

മോശം പല്ലുകളും അനാരോഗ്യകരമായ മോണകളും ശരീരത്തെ മൊത്തത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വായിലെ ബാക്ടീരിയകള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഹൃദ്രോഗം മോശം രക്തചംക്രമണത്തിന് കാരണമാകുകയും ഇത് കേള്‍വി ഉള്‍പ്പെടെ എല്ലാ സിസ്റ്റത്തെയും ബാധിക്കുകയും ചെയ്യുന്നു.

ചെവി നനവോടെ വയ്ക്കരുത്

ചെവി നനവോടെ വയ്ക്കരുത്

നിങ്ങളുടെ ചെവി നനഞ്ഞാല്‍ അത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നീന്തുന്നവരില്‍ ഈ പ്രശ്‌നം കാണുമെങ്കിലും സാധാരണക്കാരും കുളിക്കുമ്പോള്‍ ഈ തെറ്റ് ആവര്‍ത്തിക്കുന്നു. ഇക്കാരണത്താല്‍, ചെവിയില്‍ അണുബാധ പടരുകയും പിന്നീട് മരുന്നുകളിലൂടെ മാറ്റേണ്ടതായും വരുന്നു.

English summary

Daily Habits that Cause Hearing Loss in Malayalam

If our hearing ability is reduced or completely lost, then it can affect our life badly. Today we will try to know about those things and habits which affect your hearing ability.
Story first published: Tuesday, March 8, 2022, 16:24 [IST]
X
Desktop Bottom Promotion