For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

|

ചൈനയിലെ വുഹാനില്‍ നിന്ന് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. അന്നുതൊട്ട് ഇന്നുവരെ വൈറസിന്റെ ആക്രമണത്തില്‍ നഷ്ടമായത് എട്ടര ലക്ഷത്തിലധികം പേരുടെ ജീവനാണ്. ലോകത്താകമാനം പടര്‍ന്ന വൈറസ് ഇപ്പോള്‍ രണ്ടര കോടിയിലധികം പേരുടെ ശരീരത്തിലുണ്ട്. ഇന്ത്യയിലും ഭീകരമായ രീതിയില്‍ വൈറസ് പടരുകയാണ്. കൊറോണ വൈറസിന്റെ ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനുവരി 30നാണ്. ആദ്യ നാളുകളില്‍ ഇന്ത്യയില്‍ വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിരുന്നെങ്കിലും ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ദിനംപ്രതി എണ്‍പതിനായിരത്തിനു മുകളില്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

Most read: കാറ്റഴിച്ച പോലെ വയറും തടിയും കുറയും; ദിനവും ഈ ഇല

കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തുടക്കത്തില്‍ പരിമിതമായിരുന്നു. പോസിറ്റീവാകുന്ന മിക്ക ആളുകള്‍ക്കും അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മറ്റുചിലര്‍ക്ക് ലഘുവായ പ്രശ്‌ന ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ ശതമാനം പേര്‍ക്ക് ശ്വസിക്കുന്നതില്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വൈറസ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നു കഴിഞ്ഞതോടെ ആരോഗ്യ വിദഗ്ധര്‍ കോവിഡ് 19 മഹാമാരിയെ മൂന്ന് വിശാലമായ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്തത് ( Asymptomatic), സൗമ്യമായത് (mild), കഠിനമായത് (severe) എന്നിങ്ങനെ.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

വൈറസ് ബാധയുടെ കാര്യത്തില്‍ ഇന്ത്യ ഒരു ആഗോള ഹോട്ട്‌സ്‌പോട്ടായതിനാല്‍, കൊറോണ വൈറസിനെക്കുറിച്ച് ഡോക്ടര്‍മാറും ആരോഗ്യ വിദഗ്ധര്‍ക്കും സമ്മതിക്കുന്നത് കോവിഡ് 19 ഒരു ശ്വാസകോശ രോഗം മാത്രമല്ലെന്നാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധര്‍ അടുത്തിടെ പങ്കുവച്ചതാണ് ഈ വിവരം.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കാമെന്നും അതു കാരണം രക്തം കട്ടപിടിക്കാനും സ്‌ട്രോക്ക് വരെ ഉണ്ടാകാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഭരണകൂടത്തിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പനി, വരണ്ട ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ കൊവിഡ് പരിശോധനകള്‍ നടക്കുന്നത്.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

ആമാശയം, കുടല്‍, തലച്ചോറ്, വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, രക്തക്കുഴലുകള്‍, കണ്ണുകള്‍, ചര്‍മ്മം എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളില്‍ കൊവിഡ് 19 സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വൈറസ് ബാധ കാരണം വൃക്കയിലെ കോശങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ബിലിറുബിന്‍ അളവ് വര്‍ദ്ധിച്ച് കരള്‍ കോശങ്ങള്‍ നശിച്ചുപോവുകയും ചെയ്യുന്നു.

Most read;വര്‍ക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ? ഈ മാറ്റങ്ങള്‍

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കൊവിഡ് രോഗികളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് ബാധിച്ചാല്‍ ശരീരത്തില്‍ ആവശ്യമായ രക്ത വിതരണം നിലനിറുത്തുന്നതില്‍ ഹൃദയം പരാജയപ്പെടുകയും ചെയ്യുന്നു. രോഗങ്ങളോ രോഗാവസ്ഥകളോ ഉള്ളവരെ വൈറസ് പെട്ടെന്ന് ആക്രമിക്കാമെന്നും മരണം കൂടുതലായും സംഭവിക്കുന്നത് ഇത്തരക്കാരിലാണെന്നും വിദഗ്ധര്‍ സമ്മതിച്ചിട്ടുണ്ട്.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

ചില രോഗികളില്‍ ശ്വാസകോശത്തിനു പുറമേ മസ്തിഷ്‌കവും ഉള്‍പ്പെടുന്നു. വൈറസ് ബാധ, മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ഹൃദയാഘാതത്തിനോ അല്ലെങ്കില്‍ ഹൃദയത്തിന് അണുബാധയ്‌ക്കോ കാരണമാവാം. എന്‍സെഫലൈറ്റിസ് അല്ലെങ്കില്‍ ശ്വാസകോശവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് സങ്കീര്‍ണതകളിലേക്കും ഇത് നയിക്കുന്നു.

Most read:രോഗപ്രതിരോധം കുറയുന്നോ? ശരീരം കാണിക്കും ലക്ഷണങ്ങള്

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

അത്തരം രോഗികള്‍ക്ക് മിതമായ ശ്വാസകോശ ലക്ഷണങ്ങളോ ശ്വാസകോശത്തില്‍ അണുബാധയോ ഉണ്ടാകാം. പക്ഷേ അവരില്‍ ശ്വാസകോശത്തെക്കാളും ഉപരിയായി മസ്തിഷ്‌കാഘാദം, ഹൃദയതകരാറ് എന്നിവ പോലുള്ള ഗുരുതരമായ ഭീഷണികളാണ് അപകട കാരണമാകുന്നത്. കോവിഡ് 19ന്റെ പ്രഭാവം ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. മാത്രമല്ല ഇത് പനിയിലൂടെ മാത്രം പ്രകടമാകില്ല എന്നതാണ് ഇപ്പോള്‍ വ്യക്തമായി വരുന്നത്.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

എന്നിട്ടും സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പനി, വരണ്ട ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, ആമാശയം, കുടല്‍, തലച്ചോറ്, വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, രക്തക്കുഴലുകള്‍, കണ്ണുകള്‍, ചര്‍മ്മം എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളില്‍ കൊവിഡ് 19 സ്വാധീനം ചെലുത്തുന്നു.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

വൈറസ് ദഹനനാളത്തെ ബാധിക്കുമ്പോള്‍ വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ കോവിഡ് 19 ന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നു. ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഞരമ്പുകളില്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ കടുത്ത തലവേദന, തലകറക്കം, തലച്ചോറിലെ നീര്‍വീക്കം, രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം എന്നിവയും കണ്ടുവരുന്നു.

Most read:വയറിലെ കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ ഈ ജ്യൂസ്

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് 19 വൃക്കകളുടെ കോശങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുകയും മൂത്രത്തിലെ പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും മൂത്രത്തില്‍ രക്തം കലരുകയും ചെയ്യുന്നു. കോവിഡ് 19 രോഗികളില്‍ ബിലിറൂബിന്‍ അളവ് വര്‍ദ്ധിക്കുകയും കരള്‍ കോശങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

വൈറസ് ബാധിച്ച രോഗികള്‍ ഹൃദയപേശികളില്‍ നാശനഷ്ടങ്ങള്‍ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തില്‍ രക്തചംക്രമണം മന്ദഗതിയിലാക്കുന്നു. കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു. പ്രമേഹരോഗികള്‍ക്ക് കോവിഡ് 19 കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിന്റെ കാരണം കൊറോണ വൈറസ് പാന്‍ക്രിയാസുകളില്‍ വീക്കം സൃഷ്ടിക്കുന്നതിനാലാണ്. ഇത് പഞ്ചസാരയുടെ അളവില്‍ വ്യതിയാനം സൃഷ്ടിക്കുന്നു.

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

കോവിഡ് ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല

ചര്‍മ്മത്തിന് കീഴിലുള്ള തവിട്ട് പര്‍പ്പിള്‍ തിണര്‍പ്പ് അല്ലെങ്കില്‍ ശരീരത്തിലെ പാടുകള്‍, പിങ്ക് ഐ അല്ലെങ്കില്‍ കണ്‍ജക്റ്റിവിറ്റിസ്, കുട്ടികള്‍ക്കിടയില്‍ കാല്‍വിരലുകളുടെ വീക്കം, സിരകളില്‍ രക്തം കട്ടപിടിക്കല്‍ എന്നിവ കോവിഡ് 19മായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളാണ്.

Most read:ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലം

English summary

Covid-19 Not Just a Respiratory Disease

The doctors and health experts all agree that Covid-19 is not just a respiratory disease or illness. Read on to know more.
Story first published: Tuesday, September 1, 2020, 15:25 [IST]
X