For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കും കൊറോണ വൈറസ്

|

ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരേ മുന്‍കരുതലുകളെടുക്കാന്‍ ആഹ്വാനവുമായി ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിക്കഴിഞ്ഞു. മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയാകുന്ന ഇത്തരം വൈറസ് ഏഷ്യയിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഈ ആളെക്കൊല്ലി വൈറസ് അടുത്തിടെ ഭീതി പരത്താന്‍ തുടങ്ങിയത്. ഇതിനകം ഇത് ഒരാളുടെ ജീവനെടുക്കുകയും 41 പേരെ രോഗശയ്യയിലാക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

Most read: ആസ്ത്മ അകലും ഈ വഴികളിലൂടെ

ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെമ്പാടും ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലും ജാഗ്രത പാലിച്ചുവരുന്നുണ്ട്. എന്താണ് കൊറോണ വൈറസെന്നും എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്നും നമുക്ക് കൂടുതലായി ഈ ലേഖനത്തിലൂടെ അറിയാം.

കണ്ടുപിടിച്ചത് 1937ല്‍

കണ്ടുപിടിച്ചത് 1937ല്‍

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലുള്ള വൈറസുകളാണ് കൊറോണ വൈറസുകള്‍. ജലദോഷം, ന്യുമോണിയ, കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുടലിനെ ബാധിച്ചെന്നും വരാം. 1937ല്‍ ബ്രോങ്കൈറ്റിസ് പകര്‍ച്ചവ്യാധി ബാധിച്ച പക്ഷികളില്‍ നിന്നാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. 15 മുതല്‍ 30 ശതമാനം വരെ ജലദോഷങ്ങള്‍ക്ക് കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വര്‍ഷത്തെ പഠനത്തിനിടെ എലികള്‍, നായ്ക്കള്‍, പൂച്ചകള്‍, ടര്‍ക്കികള്‍, കുതിരകള്‍, പന്നികള്‍, കന്നുകാലികള്‍ എന്നിവയെ കൊറോണ വൈറസുകള്‍ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസ്; ചില വസ്തുതകള്‍

കൊറോണ വൈറസ്; ചില വസ്തുതകള്‍

* ഇത്തരം ജലദോഷത്തിന് ചികിത്സയില്ല.

*കൊറോണ വൈറസ് സാര്‍സ്(SARS)നും മേര്‍സ്(MERS)നും കാരണമാകുന്നു.

*കൊറോണ വൈറസുകള്‍ വിവിധ ജീവികളെ ബാധിക്കുന്നു.

*മനുഷ്യനെ ബാധിക്കുന്ന ആറ് ഇനം കൊറോണ വൈറസുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

*ചൈനയില്‍ ഉത്ഭവിച്ച സാര്‍സ് 37 രാജ്യങ്ങളില്‍ പടര്‍ന്ന് 774 പേര്‍ മരിച്ചു.

കൊറോണ വൈറസുകള്‍ എന്തൊക്കെ?

കൊറോണ വൈറസുകള്‍ എന്തൊക്കെ?

ജലദോഷമുള്ള രോഗികളുടെ മൂക്കില്‍ നിന്നാണ് 1960 കളില്‍ ഹ്യൂമന്‍ കൊറോണ വൈറസുകള്‍ ആദ്യമായി തിരിച്ചറിഞ്ഞത്. OC43, 229E എന്നീ രണ്ട് വൈറസുകളാണ് ജലദോഷത്തിനു കാരണമാകുന്നത്. കൊറോണ വൈറസുകള്‍ക്ക് അവയുടെ ഉപരിതലത്തിലെ കിരീടം പോലുള്ള പ്രൊജക്ഷനുകള്‍ അടിസ്ഥാനമാക്കിയാണ് പേര് നല്‍കിയത്. ലാറ്റിന്‍ ഭാഷയില്‍ 'കൊറോണ' എന്നാല്‍ കിരീടം എന്നാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യരില്‍ അണുബാധ മിക്കപ്പോഴും ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും സംഭവിക്കുന്നു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ജലദോഷത്താല്‍ ഒരാള്‍ രോഗബാധിതനായാല്‍ ഏകദേശം നാലുമാസത്തിനുശേഷം വീണ്ടും അസുഖം പിടിപെടാം. കൊറോണ വൈറസ് ആന്റിബോഡികള്‍ വളരെക്കാലം നിലനില്‍ക്കില്ല എന്നതാണ് ഇതിന് കാരണം.

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

കൊറോണ വൈറസ് അണുബാധയ്ക്ക് ശേഷം രണ്ട് മുതല്‍ നാല് ദിവസം വരെ ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടും. വൈറസ് ബാധ ലക്ഷണങ്ങളില്‍ തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, പനി, തൊണ്ടവേദന, വര്‍ധിച്ച ആസ്ത്മ എന്നിവ ഉള്‍പ്പെടുന്നു. ജലദോഷത്തിന്റെ മറ്റൊരു കാരണമായ റിനോവൈറസില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യ കൊറോണ വൈറസുകള്‍ ലബോറട്ടറിയില്‍ എളുപ്പത്തില്‍ വികസിപ്പിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ കൊറോണ വൈറസ് ദേശീയ സമ്പദ്വ്യവസ്ഥയിലും പൊതുജനാരോഗ്യത്തിലും ചെലുത്തുന്ന സ്വാധീനം കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്.

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഈ വൈറസ് ബാധയ്ക്ക് ചികിത്സയൊന്നുമില്ലാത്തതിനാല്‍ സ്വയം പരിപാലിച്ച് ചില കാര്യങ്ങള്‍ ശ്രദ്ദിക്കാം. അമിതമായി അധ്വാനിക്കുന്നത് ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പുകവലി, പുകയുള്ള പ്രദേശങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക, വേദനയും പനിയും കുറയ്ക്കാന്‍ അസറ്റാമോഫെന്‍, ഇബുപ്രോഫെന്‍ അല്ലെങ്കില്‍ നാപ്രോക്‌സെന്‍ എന്നിവ കഴിക്കുക, ശുദ്ധമായ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക.

വിവിധ തരത്തില്‍ കൊറോണ വൈറസുകള്‍

വിവിധ തരത്തില്‍ കൊറോണ വൈറസുകള്‍

വിവിധ തരത്തിലുള്ള മനുഷ്യ കൊറോണ വൈറസുകളുണ്ട്. അവ ഉണ്ടാക്കുന്ന രോഗത്തിന്റെ തീവ്രതയിലും അവ എത്രത്തോളം വ്യാപിക്കുമെന്നതിലും അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യരെ ബാധിക്കുന്ന ആറ് തരം കൊറോണ വൈറസുകള്‍ നിലവിലുണ്ട്.

229E (ആല്‍ഫ കൊറോണ വൈറസ്)

NL63 (ആല്‍ഫ കൊറോണ വൈറസ്)

OC43 (ബീറ്റ കൊറോണ വൈറസ്)

HKU1 (ബീറ്റ കൊറോണ വൈറസ്)

അപൂര്‍വവും കൂടുതല്‍ അപകടകരവുമായ തരത്തിലുള്ള മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ഉണ്ടാക്കുന്ന മെഴ്സ്-കോവി, സാര്‍സിന് കാരണമാകുന്ന സാര്‍സ്-കോവി എന്നിവയാണ് മറ്റുള്ളവ.

പകര്‍ച്ച എങ്ങനെ?

പകര്‍ച്ച എങ്ങനെ?

ഒരു മനുഷ്യ കൊറോണ വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ച് വലിയ ഗവേഷണങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. എങ്കിലും ശ്വസനവ്യവസ്ഥയില്‍ നിന്ന് സ്രവിക്കുന്ന ദ്രാവകം ഉപയോഗിച്ചാണ് വൈറസുകള്‍ പകരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കൊറോണ വൈറസുകള്‍ ഇനിപ്പറയുന്ന രീതികളില്‍ വ്യാപിക്കും:

പകര്‍ച്ച എങ്ങനെ?

പകര്‍ച്ച എങ്ങനെ?

*വായ പൊത്താതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലേക്ക് തെറിക്കുന്ന തുള്ളികളിലൂടെ

*വൈറസ് ബാധിച്ച ഒരു വ്യക്തിയെ സ്പര്‍ശിക്കുമ്പോഴോ ഷെയ്ക് ഹാന്റ് നല്‍കുകയോ ചെയ്യുമ്പോള്‍

*വൈറസ് ഉള്ള ഒരു വസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തി നിങ്ങളുടെ മൂക്ക്, കണ്ണുകള്‍ അല്ലെങ്കില്‍ വായയില്‍ സ്പര്‍ശിച്ചാല്‍

*അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വിസര്‍ജ്ജ്യ സമ്പര്‍ക്കത്തിലൂടെയും കൊറോണ വൈറസ് പടരാം

പകര്‍ച്ച എങ്ങനെ?

പകര്‍ച്ച എങ്ങനെ?

വൈറസ് പകര്‍ച്ച തടയുന്നതിന് രോഗലക്ഷണങ്ങള്‍ അനുഭവിക്കുമ്പോള്‍ വീട്ടില്‍ തന്നെ വിശ്രമിക്കുകയും മറ്റ് ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുകയും ചെയ്യുക. ചുമയോ തുമ്മലോ സമയത്ത് ടിഷ്യു അല്ലെങ്കില്‍ തൂവാല കൊണ്ട് വായയും മൂക്കും പൊത്തിപ്പിടിക്കുന്നത് വൈറസ് പടരുന്നത് തടയും. ഉപയോഗിച്ച ഏതെങ്കിലും ടിഷ്യൂകള്‍ നീക്കംചെയ്യുകയും വീടിനു ചുറ്റും ശുചിത്വം പാലിക്കുകയും ചെയ്യുക.

English summary

Coronavirus: Symptoms, Causes, Treatment Explained in Malayalam

Coronaviruses are common throughout the world. They can infect people and animals. Read on to know the causes, symptoms and treatment.
X