For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19: മാസ്ക് ഉപയോഗിക്കേണ്ടവർ ആരൊക്കെ, എങ്ങനെ?

|

സംസ്ഥാനത്തെ ഇന്നലെ രണ്ട് പരിശോധന ഫലം കൂടി പോസിറ്റീവ് ആയി മാറിയ സാഹചര്യത്തിൽ പലരും ഭീതിയിലാണ്. എന്നാൽ നമ്മൾ അല്‍പം ശ്രദ്ധിച്ചാൽ അത് നിങ്ങളെ ഈ ഭീകര വൈറസിൽ നിന്നും സംരക്ഷിക്കുന്നുണ്ട്. പത്തനം തിട്ടയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളിൽ നിന്ന് പിന്നീട് സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ പോസിറ്റീവും നെഗറ്റീവുമായി ഫലങ്ങൾ വന്നു.

എന്നാൽ ആരോഗ്യപ്രവർത്തകരുടേയും നമ്മുടെ ആരോഗ്യ രംഗത്തിന്‍റേയും കൃത്യമായ ഇടപെടലിലൂടെ ഇതിനെ പിടിച്ച് നിർത്തുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. രോഗലക്ഷണമുള്ളവർ രോഗം ബാധിക്കാനിടയാവുന്ന സാഹചര്യത്തിൽ ജീവിക്കുന്നവർ രോഗബാധിതരുമായി കോൺടാക്റ്റ് ഉള്ളവർ അവർ യാത്ര ചെയ്ത വഴികൾ വാഹനങ്ങൾ എന്നിവയെല്ലാം നിരീക്ഷണത്തിൽ ആണ്.

എന്നാൽ ചെറിയ ലക്ഷണങ്ങൾ എന്തെങ്കിലും കാണുമ്പോൾ തന്നെ മാസ്ക് ധരിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പനിയോ ചുമയോ തുമ്മലോ മൂക്കൊലിപ്പോ കണ്ടാൽ ഉടനെ മാസ്ക് ധരിക്കുന്നതിന് പകരം ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുകയും ആണ് ചെയ്യേണ്ടത്.

കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ, ശ്രദ്ധിക്കേണ്ടത് ഇതാകൊറോണവൈറസ്; എന്താണ് ഐസൊലേഷൻ, ശ്രദ്ധിക്കേണ്ടത് ഇതാ

മാസ്ക് ധരിക്കുന്നത് നല്ലതാണെങ്കിൽ കൂടിയും ശരിയായ രീതിയിൽ അല്ല എന്നുണ്ടെങ്കിൽ അൽപം അപകടത്തിലേക്കാണ് ഇത് എത്തിക്കുന്നതും. മുകളിൽ പറഞ്ഞ തരത്തിൽ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇല്ലെങ്കിൽ ഒരു കാരണവശാലും മാസ്ക് ധരിക്കേണ്ടതും ഇല്ല. ആരൊക്കെയാണ് മാസ്ക് ധരിക്കേണ്ടവർ, എങ്ങനെ മാസ്ക് ധരിക്കണം എന്നുള്ളതിനെക്കുറിച്ച് ചില കാര്യങ്ങൾ നോക്കാം.

ചുമയോ തുമ്മലോ ഉള്ളവർ മാത്രം

ചുമയോ തുമ്മലോ ഉള്ളവർ മാത്രം

ചുമയോ തുമ്മലോ ഉള്ളവർ മാത്രം മാസ്ക് ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. അല്ലാത്ത പക്ഷം ആരോഗ്യമുള്ള ഒരാള്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ്. സ്വയരക്ഷക്ക് വേണ്ടിയല്ല ഇവർ മാസ്ക് ധരിക്കേണ്ടതും ചുമയും തുമ്മലും ഉള്ള വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് മാസ്ക് ധരിക്കേണ്ടത്. ഇത് കൂടാതെ വെറുതെ മാസ്ക് ധരിക്കുന്ന വ്യക്തി മറ്റുള്ളവരിലും ഭയം ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ നിര്‍ദ്ദേശപ്രകാരം മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക. മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ കൃത്യമായി പാലിച്ചാൽ ഒരു പരിധി വരെ നമുക്ക് രോഗത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

രണ്ട് തരം മാസ്കുകൾ

രണ്ട് തരം മാസ്കുകൾ

രണ്ട് തരം മാസ്കുകളാണ് പ്രധാനമായും ഉള്ളത്. സർജ്ജിക്കൽ മാസ്കും N95 മാസ്കും. സർജിക്കൽ ഫേസ് മാസ്ക് ആണ് സാധാരണയായി പലരും ഉപയോഗിച്ച് വരുന്നത്. എന്നാൽ രോഗലക്ഷണമോ, രോഗമോ, രോഗബാധിതരെ പരിചരിക്കുന്നവരോ ആണ് N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നത്. ഇതും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. സർജിക്കൽ മാസ്കുകൾ ആണെങ്കില്‍ പോലും ആറ് മണിക്കൂറിൽ കൂടുതൽ ഒരേ മാസ്ക് തന്നെ ഉപയോഗിക്കരുത്. ഇത് കൂടുതൽ അപകടം വിളിച്ച് വരുത്തുന്നു. ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരാണ് N-95 മാസ്ക് ഉപയോഗിക്കേണ്ടത്. രോഗലക്ഷണം ഇല്ലാത്തവരും ഉപയോഗിച്ച മാസ്കുകൾ കൃത്യമായി സംസ്കരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കൈകൾ വൃത്തിയാക്കുക

കൈകൾ വൃത്തിയാക്കുക

മാസ്ക് ധരിക്കേണ്ട ആവശ്യകത നിങ്ങൾക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യം തന്നെ കൈകൾ രണ്ടും വൃത്തിയായി കഴുകുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കൈകളുടെ അകം, പുറം, വിരലുകൾ എന്നീ ഭാഗങ്ങൾ എല്ലാം 20 സെക്കന്‍റെങ്കിലും കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് വേണം മാസ്ക് ധരിക്കുന്നതിനും. ഇത് കൂടാതെ മാസ്ക് ധരിക്കുമ്പോൾ നിറം കൂടിയ വശം പുറത്തേക്കും മാസ്കിനുള്ളിലെ വെളുത്ത വശം അകത്തേക്കും ആയിരിക്കണം. ഇത് കൂടാതെ മടക്കുകൾ ഉണ്ടെങ്കിൽ അത് പൂർണമായും നിവർത്തുന്നതിനും ശ്രദ്ധിക്കണം. മുകൾ വശത്ത് കാണുന്ന സ്ട്രിപ്പ് രണ്ട് വിരലുകൾ വെച്ച് മൂക്കിന് ഭാഗത്തേക്ക് അമർത്തി വെക്കുന്നതിന് ശ്രദ്ധിക്കണം.

3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍

ശരിയായി ധരിച്ചില്ലെങ്കിൽ

ശരിയായി ധരിച്ചില്ലെങ്കിൽ

ശരിയായി ധരിച്ചില്ലെങ്കിൽ ഇത്തരം മാസ്കുകൾ കൊണ്ടും രോഗത്തെ പ്രതിരോധിക്കുന്നതിന് സാധിക്കില്ല എന്നുള്ളതാണ് സത്യം. മാസ്ക് ധരിക്കുന്നതിലൂടെ രോഗം പ്രതിരോധിക്കാനാണ് ശ്രദ്ധിക്കേണ്ടത് എങ്കിൽ ശരിയായി ധരിച്ചില്ലെങ്കിൽ അത് രോഗത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് കൃത്യമായ രീതിയിൽ ധരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മാസ്ക് ധരിച്ച ശേഷം ഇടക്കിടെ അതിന്‍റെ പുറത്ത് തൊടാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പുറത്ത് അഴുക്ക് ഉള്ള അവസ്ഥയാണെങ്കിൽ ഇവ തൊട്ടശേഷം ഒരിക്കലും മൂക്കിലും കണ്ണിലും തൊടുന്നത് ഒഴിവാക്കണം. ഇത് കൂടുതൽ അപകടകരമായ അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

രോഗം പകരുന്നത് ഇങ്ങനെ

രോഗം പകരുന്നത് ഇങ്ങനെ

രോഗം പകരുന്നത് എങ്ങനെയെന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൊറോണ വൈറസ് പടരുന്നത് സ്രവത്തുള്ളികളിലൂടെയാണ്. അതുകൊണ്ട് തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന സ്രവത്തുള്ളികൾ മറ്റൊരാളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത്തരത്തിൽ പുറത്തേക്ക് തെറിക്കുന്ന സ്രവത്തുള്ളികൾ പൊതുസ്ഥലങ്ങളിലോ മേശ, കസേര തുടങ്ങിയവയിലോ എത്തുന്നതിലൂടെ അത് രോഗബാധയുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് മാസ്ക് ശരിയായ രീതിയില്‍ ധരിക്കുന്നതിലൂടെ ഇതെല്ലാം ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.

 ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

മാസ്ക് ധരിക്കുന്നതിലൂടെ നിങ്ങൾ സ്വയം സുരക്ഷിതരാണ് എന്ന് കരുതി മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്നതിലൂടെ അപകടം വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മാസ്ക് ധരിച്ചെങ്കിലും എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി മാസ്കുകൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കാതിരിക്കുക. കാരണം ഇത് ആവശ്യക്കാർക്ക് മാസ്ക് കിട്ടുന്നതിനുള്ള ദൗർലഭ്യം നേരിടേണ്ടതായി വരുന്നുണ്ട്. എങ്ങനെ ധരിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധയോടെ ആരോഗ്യപ്രവർത്തകരുടെ നിര്‍ദ്ദേശത്തോടെ ധരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മുഖത്ത് അമർന്നിരിക്കുന്ന മാസ്ക് ധരിക്കുന്നത് പലപ്പോഴും ശരിയായ രീതിയില്‍ ശ്വാസം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് ശ്വാസകോശ ആരോഗ്യം മോശമായവരിൽ പലപ്പോഴും പ്രയാസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ നിര്‍ദ്ദേശ പ്രകാരം ധരിക്കുന്നതിലൂടെ ഒരു പരിധി വരെ നിങ്ങളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കുന്നുണ്ട്.

മാസ്ക് ധരിക്കേണ്ട രീതി

മാസ്ക് ധരിക്കേണ്ട രീതി

നിറമുള്ള ഭാഗം പുറത്തേക്കും വെളുത്ത നിറമുള്ള ഭാഗം മുഖത്തോടും ചേർന്ന്

മൂക്കിന് മുകളിലും കീഴ്ത്താടിക്കും എത്തുന്ന വിധത്തിൽ

ആദ്യം മുകൾ ഭാഗത്തെ കെട്ടും രണ്ടാമത് ചെവിക്ക് താഴ്ഭാഗത്ത് കൂടിയും കെട്ടുക

മൂക്കിന് മുകളിൽ ഉള്ള ഭാഗം ചേർത്ത് വെക്കാൻ ശ്രദ്ധിക്കുക

മാസ്കിന്‍റെ മുൻവശങ്ങളിൽ സ്പർശിക്കരുത്

English summary

Coronavirus Advice : When And How To Use Mask

Here in this article we are discussing about when and how to use mask. Take a look.
X
Desktop Bottom Promotion