Just In
- 4 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 14 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന് ശനി ജയന്തി തുണയാവുന്നവര്
- 16 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില് അതിഗുരുതരം ഈ പ്രശ്നങ്ങള്
- 17 hrs ago
രാഹുവും ശുക്രനും ഒരേ രാശിയില്; ഈ 3 രാശിക്ക് ഭാഗ്യകാലം
Don't Miss
- Travel
ലോകത്തിലെ നിര്മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന് പോകുന്നത് അതിരുവിട്ട കളികള്
- News
വ്യാജ ഒപ്പിട്ട് ബാങ്കില് നിന്ന് വായ്പ; ഭര്ത്താവിനെതിരെ പരാതിയുമായി നടി
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര് ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന് സിഗ്നല് ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള് ഇതാ; നോക്കുന്നോ?
കൊറോണക്കാലത്തെ ഉറക്കമില്ലായ്മ; പിടിമുറുക്കി 'കൊറോണസോംനിയ'
കൊറോണയുടെ ദോഷഫലങ്ങള് ചില്ലറയല്ലെന്ന് ഇതിനകം തന്നെ ഏവര്ക്കും ബോധ്യപ്പെട്ട കാര്യമാണ്. എന്നാല്, ആരോഗ്യപരമായ അവസ്ഥകള് കൂടാതെ കൊറോണ മറ്റു വിധത്തിലും പലരെയും ബാധിക്കുന്നുണ്ട്. ഈ മഹാമാരിക്കാത്ത് ആളുകളില് പല കാരണങ്ങളാല് ഉറക്കമില്ലായ്മ വര്ദ്ധിക്കുന്നതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതാകട്ടെ, 'കൊറോണസോംനിയ' എന്ന പുതിയ പദം രൂപപ്പെടുന്നതിലേക്കും വഴിവച്ചു.
Most
read:
സൈറ്റോമെഗാലോ
വൈറസ്;
കോവിഡ്
ബാധിതരില്
അപൂര്വ
അനുബന്ധ
രോഗം
ഈ മഹാമാരി സമയത്ത് ഉറക്ക പ്രശ്നങ്ങള്, ഉത്കണ്ഠ, വിഷാദം, സമ്മര്ദ്ദം എന്നിവയാണ് കൊറോണാസോംനിയയ്ക്ക് വഴിവയ്ക്കുന്നത്. ഉറക്കമില്ലായ്മ പലപ്പോഴും ഉത്കണ്ഠ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെങ്കിലും, കൊറോണാസോംനിയ പരമ്പരാഗതമായ ഉറക്കമില്ലായ്മയില് നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ഉറക്കമില്ലായ്മയാണ്. എന്താണ് കൊറോണസോംനിയ എന്നും എന്തൊക്കെയാണ് അതിന്റെ കാരണങ്ങളെന്നും അതില് നിന്ന് രക്ഷപ്പെടാനുള്ള ചില വഴികളും ഈ ലേഖനത്തില് നിങ്ങള്ക്ക് വായിച്ചറിയാം.

സമ്മര്ദ്ദം
രോഗം പിടിപെടും എന്നുള്ള മാനസികാവസ്ഥയും, അണുബാധ പടരുന്ന രീതികളും, വളരെയധികം നെഗറ്റീവ് വാര്ത്തകള് കാണാനിടയാകുന്നതും, നിസ്സഹായാവസ്ഥയും മറ്റും സമ്മര്ദ്ദത്തിലേക്ക് വഴിവയ്ക്കുകയും അത് പിന്നീട് ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.

ദിനചര്യയിലെ മാറ്റം
ശാരീരിക പ്രവര്ത്തനങ്ങളുടെ അഭാവം, ഓണ്ലൈന് ജോലി, ഇടവേളകളോ ഔട്ടിംഗുകളോ ഇല്ലാതെ അധിക ജോലി, അമിതമായ പകല് ഉറക്കം, അധിക നേരം മൊബൈല് ഫോണില് ചെലവഴിക്കുന്നത് തുടങ്ങിയ ഘടകങ്ങള് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.

സാമ്പത്തിക സമ്മര്ദ്ദം
ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക, ശമ്പളം വെട്ടിക്കുറയ്ക്കല്, തൊഴില് അരക്ഷിതാവസ്ഥ, വര്ദ്ധിച്ചുവരുന്ന ചെലവുകള്, വരുമാനമില്ലായാമ തുടങ്ങിയ സാമ്പത്തിക ഘടകങ്ങള് പലരിലും സമ്മര്ദ്ദം ഏറ്റുകയും അത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Most
read:കോവിഡും
ഗര്ഭാവസ്ഥയും;
സ്ത്രീകള്
ശ്രദ്ധിക്കേണ്ട
കാര്യങ്ങള്

ക്വാറന്റൈന്
ഇതിന് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകം ക്വാറന്റൈനില് കഴിയുന്നതും ദീര്ഘനേരം കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഇടപഴകാന് കഴിയാത്തതുമാണ്. ബന്ധങ്ങള് നിലനിര്ത്തുന്നത് ഒരു പരിധി വരെ ഉറക്കക്കുറവ് തടയാന് കഴിയും.

മറ്റു ഘടകങ്ങള്
ഇവ കൂടാതെ, ശ്വാസതടസ്സം, ശരീരവേദന, ഉത്കണ്ഠ, വിഷാദം, സൈക്കോസിസ്, പേടിസ്വപ്നങ്ങള്, മരണഭയം തുടങ്ങിയ വിവിധ ലക്ഷണങ്ങളാല് ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം. മൊത്തത്തിലുള്ള ഉറക്കക്കുറവ് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും കൂടുതല് ലക്ഷണങ്ങളിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിച്ച് നിങ്ങളുടെ ആരോഗ്യം വളരെയധികം ദുര്ബലപ്പെടുത്തുകയും ചെയ്യുന്നു.
Most
read:മഴക്കാലത്ത്
പ്രതിരോധശേഷി
കുറയാതിരിക്കാന്
കഴിക്കണം
ഇതെല്ലാം

ഉറക്കമില്ലായ്മ എന്തുകൊണ്ട് പ്രശ്നമാകുന്നു?
ഉറക്കമില്ലായ്മ, ക്ഷീണത്തിനും ഉറക്കക്കുറവിനും കാരണമാകും. മാത്രമല്ല രക്താതിമര്ദ്ദം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്കും ഇത് വഴിവച്ചേക്കാം. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രതിരോധശേഷി കുറവ് കോവിഡ് സാധ്യതയും ഉയര്ത്തുന്നു. ഇത് ഒരു വ്യക്തിയില് കൂടുതല് ഉത്കണ്ഠയ്ക്കും സമ്മര്ദ്ദത്തിനും ഇടയാക്കും.

കൊറോണാസോംനിയയ്ക്കുള്ള അപകടസാധ്യത ആര്ക്ക്
കൊറോണാസോംനിയയുടെ ലക്ഷണങ്ങള് ആരിലും വരാം. എന്നാല് ചിലരില് ഇതിന്റെ അപകടസാധ്യത കൂടുതലാണ്. കോവിഡ് രോഗികള്, കോവിഡ് പ്രതിരോധ പ്രവര്ത്തകര്, സാധാരണ തൊഴിലാളികള്, സ്ത്രീകള്, ചെറുപ്പക്കാര് എന്നിവരാണ് ഇക്കൂട്ടര്. കോവിഡ് ബാധയുള്ള രോഗികളിലും ഉറക്ക പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്യാന് സാധ്യതയുണ്ട്. അസുഖത്തിന്റെ ലക്ഷണങ്ങള് കാരണം ഉറങ്ങാന് ബുദ്ധിമുട്ട്, ശ്വസനപ്രശ്നം, ചുമ എന്നിവ ഇതിന് കാരണമായി വരാം. 75% കോവിഡ് രോഗികളും ഉറങ്ങാന് ബുദ്ധിമുട്ടുള്ളതായി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
Most
read:രോഗപ്രതിരോധശേഷി
കൂടെ;
ഈ
ശീലങ്ങള്
വളര്ത്തൂ

ഉറക്കമില്ലായ്മ അനുഭവിച്ചാല്
ഉറക്കമില്ലായ്മ അനുഭവിച്ചുകഴിഞ്ഞാല്, ഉറങ്ങാന് കഴിയാത്തതിന്റെ ഒരു അധിക സമ്മര്ദ്ദവും നിങ്ങളിലുണ്ടാകും. അതുവഴി സാഹചര്യം കൂടുതല് വഷളാകും. ഇതിനെ ചെറുക്കാന്, മരുന്നുകള് കഴിക്കുകയാണെങ്കില്, അവ നിങ്ങളുടെ സാധാരണ ഉറക്കചക്രത്തില് മാറ്റം വരുത്തും. ഇതും പിന്നീട് ഒരു പ്രശ്നമായി മാറും. ഉറക്ക ശുചിത്വം പാലിക്കുക, മൊബൈല് ഉപയോഗം കുറയ്ക്കുക, കൂടുതല് ശാരീരിക പ്രവര്ത്തനങ്ങള് പരിശീലിക്കുക, വിശ്രമം, പകല് ഉറക്കം ഒഴിവാക്കുക, മദ്യപാനം, പുകവലി എന്നിവ കുറയ്ക്കുക എന്നിവയിലൂടെ ഉറക്കമില്ലായ്മ പരിഹരിക്കാന് സാധിക്കുന്നതാണ്.

എന്തുചെയ്യണം
നിങ്ങള്ക്ക് ചെയ്യാന് കഴിയുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം എന്തെന്നാല്, കൂടുതലായി നെഗറ്റീവ് വാര്ത്തകള് കാണുന്നതിലും കേള്ക്കുന്നതില് നിന്നും വിട്ടുനില്ക്കുക എന്നതാണ്. സുഖം പ്രാപിച്ച രോഗികളുടെ കാര്യങ്ങളുടെ വാര്ത്തകള് കൂടുതല് ശ്രദ്ധിക്കുക, വ്യായാമങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിച്ച് ദിനചര്യ ക്രമീകരിക്കുക, പകല് ഉറക്കം ഒഴിവാക്കുക, മൊബൈല് ഫോണ് ഉപയോഗ സമയം കുറയ്ക്കുക, സംഗീതം, കല, വായന തുടങ്ങിയ ചില ഹോബികളില് ഏര്പ്പെടുക തുടങ്ങിയ കാര്യങ്ങള് നിങ്ങള്ക്ക് ഉറക്കമില്ലായാമ നേരിടാന് ചെയ്യാവുന്നതാണ്.