For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ചില അസ്വാഭാവികതകള്‍ കാണിക്കുന്നോ ?

|

നമ്മുടെ ശരീരത്തെ നേര്‍വഴിക്കു നടത്തുന്നതില്‍ വിറ്റാമിനുകള്‍ക്കുള്ള പങ്ക് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തില്‍ നിന്ന് നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും അതിലൂടെ ഊര്‍ജ്ജവും ലഭിക്കുന്നു. എന്നാല്‍ വിറ്റാമിനുകള്‍ ലഭ്യമല്ലാതിരിക്കുമ്പോള്‍ നമ്മുടെ ശരീരം പ്രതികരിക്കുന്നത്് പലരും കണക്കിലെടുക്കാറില്ല. വിറ്റാമിന്റെ കുറവുകള്‍ നമ്മളെ അറിയിക്കാന്‍ ശരീരം നടത്തുന്ന ആശയവിനിമയമാണ് നമ്മുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില അസ്വാഭാവിക മാറ്റങ്ങള്‍.

Most read: കട്ടന്‍ചായയുടെ ഈ ദോഷങ്ങള്‍ അറിഞ്ഞിരിക്കുകMost read: കട്ടന്‍ചായയുടെ ഈ ദോഷങ്ങള്‍ അറിഞ്ഞിരിക്കുക

ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകിയാല്‍ നിങ്ങളുടെ ആരോഗ്യസ്ഥിതിയെ അത് കാര്യമായി ബാധിച്ചേക്കാം. ലക്ഷണങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കാരണമാകുന്ന വിറ്റാമിനുകളുടെ കുറവ് നികത്തേണ്ടത് അത്യാവശ്യമാണ്. സമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെ നമുക്കിത് നേടിയെടുക്കാനാകും. ശരീരത്തിലെ വിറ്റാമിന്‍ കുറവുകളുടെ സാധാരണമായ ചില ലക്ഷണങ്ങളും അവ എങ്ങനെ ക്രമപ്പെടുത്താമെന്നും നമുക്ക് നോക്കാം.

മുടിയും നഖങ്ങളും പൊട്ടുക

മുടിയും നഖങ്ങളും പൊട്ടുക

മുടിയെയും നഖങ്ങളെയുമൊക്കെ എല്ലാവരും പരിചരിക്കാറുണ്ട്. എന്നാല്‍ ഇവയ്ക്കു കൃത്യമായ വിറ്റാമിനുകളും ആവശ്യമാണ്. പലതരം ഘടകങ്ങള്‍ മുടിയുടെയും നഖങ്ങളുടെയും പൊട്ടലിന് കാരണമാകുന്നുണ്ട്. അതിലൊന്നാണ് ബയോട്ടിന്റെ അഭാവം. ബയോട്ടിന്റെ കുറവ് വളരെ അപൂര്‍വമാണ്. പക്ഷേ ആ കുറവ് പൊട്ടുന്നതും നേര്‍ത്തതുമായ മുടിക്കും നഖങ്ങള്‍ പിളരുന്നതിനും കാരണമാക്കുന്നു. ശരീരത്തിന്റെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ബയോട്ടിന്റെ കുറവ് തിരിച്ചറിഞ്ഞ് നികത്തേണ്ടതാണ്. വിറ്റാമിന്‍ ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിന്റെ കുറവുകാരണം ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങള്‍ വിട്ടുമാറാത്ത ക്ഷീണം, പേശിവേദന, മലബന്ധം, കൈകാലുകളിലെ ഇഴച്ചില്‍ എന്നിവയാണ്.

മുടിയും നഖങ്ങളും പൊട്ടുക

മുടിയും നഖങ്ങളും പൊട്ടുക

ഗര്‍ഭിണികള്‍, അമിതമായി പുകവലിക്കുന്നവര്‍, മദ്യപിക്കുന്നവര്‍, ദഹന സംബന്ധമായ അസുഖമുള്ളവര്‍ എന്നിവരില്‍ ബയോട്ടിന്‍ കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും നല്ല ഉപാധി. മുടിയോ നഖങ്ങളോ പൊട്ടുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് പ്രതിദിനം 30 മൈക്രോഗ്രാം ബയോട്ടിന്‍ ആവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, മാംസം, പാല്‍, പരിപ്പ്, വിത്ത്, ചീര, ബ്രൊക്കോളി, കോളിഫ്‌ളവര്‍, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍, വാഴപ്പഴം എന്നിവ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

വായ്പുണ്ണ്

വായ്പുണ്ണ്

വായപുണ്ണ് മിക്കവരിലും കണ്ടുവരുന്ന അസുഖമാണ്. ഇത് ഇരുമ്പ് അല്ലെങ്കില്‍ ബി വിറ്റാമിനുകളുടെ കുറവുകള്‍ കാരണമാണ്. വായില്‍ അള്‍സറുള്ള രോഗികള്‍ക്ക് ഇരുമ്പിന്റെ അളവ് കുറവായിരിക്കും. വായ്പുണ്ണ്, വായ അള്‍സര്‍ അല്ലെങ്കില്‍ വായയുടെ കോണുകളില്‍ വിള്ളലുകള്‍ എന്നിവ ഉള്ളവര്‍ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് തയാമിന്‍, റൈബോഫ്‌ളേവിന്‍, പിരിഡോക്‌സിന്‍, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കണം.

വായ്പുണ്ണ്

വായ്പുണ്ണ്

മാംസം, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, ഇരുണ്ട ഇലക്കറികള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. ധാന്യങ്ങള്‍, മാംസം, മത്സ്യം, മുട്ട, പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചനിറത്തിലുള്ള പച്ചക്കറികള്‍, അന്നജം, പരിപ്പ്, വിത്തുകള്‍ എന്നിവ തയാമിന്‍, റൈബോഫ്‌ളേവിന്‍, പിരിഡോക്‌സിന്‍ എന്നിവയുടെ ഉറവിടങ്ങളാണ്.

മോണയില്‍ രക്തസ്രാവം

മോണയില്‍ രക്തസ്രാവം

പല്ലുതേക്കുന്നതിനിടെ ചിലര്‍ക്ക് പലപ്പോഴും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകുന്നതായി കണ്ടേക്കാം. ഇത് വിറ്റാമിന്‍ സി യുടെ അഭാവം മൂലമാണെന്ന് അറിഞ്ഞിരിക്കുക. വിറ്റാമിന്‍ സി ശരീരത്തില്‍ കൃത്യമായി എത്തുന്നില്ലെങ്കില്‍ ഗുരുതരമായ അനന്തരഫലങ്ങള്‍ കണ്ടേക്കാം. രോഗപ്രതിരോധ ശേഷി കുറയുക, പേശികളും അസ്ഥികളും ദുര്‍ബലപ്പെടുക, ക്ഷീണവും അലസതയും അനുഭവപ്പെടുക, സ്‌കര്‍വി, വരണ്ട പുറംതൊലി, എളുപ്പത്തില്‍ മുറിവേല്‍ക്കല്‍, സാവധാനത്തിലുള്ള മുറിവുണങ്ങല്‍ എന്നിവ വിറ്റാമിന്‍ സി യുടെ കുറവു കാരണമുണ്ടാകുന്ന മറ്റ് ദുരിതങ്ങളാണ്.

മോണയില്‍ രക്തസ്രാവം

മോണയില്‍ രക്തസ്രാവം

നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. കോശങ്ങളുടെ കേടുപാടുകള്‍ തടയാനും സഹായിക്കുന്നു. നിങ്ങളുടെ ശരീരം സ്വയം വിറ്റാമിന്‍ സി ഉണ്ടാക്കാത്തതിനാല്‍ ഭക്ഷണങ്ങളിലൂടെ വേണം അതു നികത്താന്‍. അതിനാല്‍ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. പേരക്ക, ബ്രോക്കോളി, കോളിഫ്‌ളവര്‍, ഓറഞ്ച്, പപ്പായ, സ്‌ട്രോബെറി എന്നിവ വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്ന ചില ഭക്ഷണസാധനങ്ങളാണ്.

കാഴ്ച തകരാറ്

കാഴ്ച തകരാറ്

കാഴ്ച പ്രശ്നങ്ങള്‍ക്ക് പോഷകക്കുറവുള്ള ഭക്ഷണക്രമവും ചിലപ്പോള്‍ കാരണമായേക്കാം. ഉദാഹരണത്തിന് വിറ്റാമിന്‍ എയുടെ കുറവ് പലപ്പോഴും നിശാന്ധതയ്ക്ക് കാരണമാകുന്നു. കുറഞ്ഞ വെളിച്ചത്തിലോ ഇരുട്ടിലോ ആളുകളുടെ കാണാനുള്ള കഴിവ് കുറയ്ക്കുന്നു. കണ്ണുകളിലെ റെറ്റിനയില്‍ കാണപ്പെടുന്ന റോഡോപ്‌സിന്‍ എന്ന പിഗ്മെന്റ് നിങ്ങളുടെ രാത്രികാഴ്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ശരിയായി പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ എ ആവശ്യമായ ഘടകമാണ്. കുറഞ്ഞ വിറ്റാമിന്‍ എ രാത്രി കാഴ്ച മോശമാക്കാനോ കണ്ണുകളുടെ വെളുത്ത ഭാഗത്ത് വളര്‍ച്ചയ്‌ക്കോ കാരണമാകും.

കാഴ്ച തകരാറ്

കാഴ്ച തകരാറ്

കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ നിശാന്ധത അല്‍പം കഠിനമായ സീറോഫ്താല്‍മിയ എന്ന അസുഖത്തിലേക്ക് വഴിമാറും. ഇത് കോര്‍ണിയയെ തകരാറിലാക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യും. കണ്ണിന്റെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വിറ്റാമിന്‍ എ യുടെ കുറവ് പരിഹരിക്കുക. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഈ ലക്ഷണങ്ങള്‍ ഒഴിവാക്കാനോ കുറക്കാനോ സഹായിക്കും. മാംസം, പാല്‍, മുട്ട, മത്സ്യം, ഇരുണ്ട ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളാണ്.

ചര്‍മ്മത്തിലെ ചുവന്ന കുരുക്കള്‍

ചര്‍മ്മത്തിലെ ചുവന്ന കുരുക്കള്‍

കവിള്‍, കൈകള്‍, തുടകള്‍, നിതംബം എന്നിവയില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ് കെരാട്ടോസിസ് പിലാരിസ്. വിറ്റാമിന്‍ എ, സി എന്നിവയുടെ അപര്യാപ്തത കെരാട്ടോസിസ് പിലാരിസുമായി ബന്ധിപ്പെട്ടതാണ്. ഇത് ചര്‍മ്മത്തില്‍ ചുവപ്പ് അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു. ജനിതക പ്രശ്‌നമായും വിറ്റാമിന്‍ എ, സി എന്നിവയുടെ അഭാവം കാരണവും ഇത്തരത്തില്‍ സംഭവിക്കാം. വിറ്റാമിന്‍ ക്രമപ്പെടുത്താന്‍ ഭക്ഷണത്തില്‍ പാല്‍, മുട്ട, മത്സ്യം, മാംസം, ഇരുണ്ട ഇലക്കറികള്‍, മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.

അസ്ഥി വേദന

അസ്ഥി വേദന

നിങ്ങളുടെ അസ്ഥികളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടായേക്കാം. രക്തപരിശോധനയിലൂടെ വിറ്റാമിന്‍ ഡി യുടെ അളവ് നമുക്ക് മനസിലാക്കാവുന്നതാണ്. ശരീരത്തില്‍ സൂര്യപ്രകാശം കൊള്ളിക്കുന്നത് വിറ്റാമിന്‍ ഡി നേടാനുള്ളൊരുപാധിയാണ്. സാല്‍മണ്‍, മത്തി, ടിന്നിലടച്ച ട്യൂണ, ചെമ്മീന്‍, കൂണ്‍, പാല്‍, ഓറഞ്ച് ജ്യൂസ്, ഓട്സ്, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഹൃദയമിടിപ്പിലെ മാറ്റം

ഹൃദയമിടിപ്പിലെ മാറ്റം

നിങ്ങളുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിന് കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും നെഞ്ചുവേദനയിലേക്ക് നയിക്കുകയും ചെയ്യും. എല്ലുകളുടെ ബലക്ഷയത്തിനും കാല്‍സ്യം കാരണക്കാരനാകുന്നു. പാല്‍, തൈര്, സാല്‍മണ്‍, മത്തി, ബ്രൊക്കോളി, ബദാം, ഇലക്കറികള്‍ എന്നിവ കാല്‍സ്യം അടങ്ങിയ ചില ഭക്ഷണസാധനങ്ങളാണ്.

English summary

Common Signs of Vitamin Deficiency

Here we talking about the common Signs of Vitamin deficiency. Take a look.
Story first published: Monday, December 2, 2019, 11:31 [IST]
X
Desktop Bottom Promotion