For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളെ ഗുരുതരാവസ്ഥയിലാക്കും ഈ അണുബാധ

|

നിങ്ങള്‍ ചെറുപ്പമാണ്, ആരോഗ്യവതിയാണ് എങ്കിലും ചില അണുബാധകള്‍ യുവതികളില്‍ സാധാരണമാണ്. അനാരോഗ്യകരമായ ജീവിത ശൈലിയും ആരോഗ്യ രീതിയും എല്ലാമാണ് ഇത്തരം അവസ്ഥകളില്‍ നിങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നത്. പുരുഷന്‍മാരിലും സ്ത്രീകളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ഉള്ളത്. ഇതെല്ലാം വ്യത്യസ്തപ്പെട്ട് കിടക്കുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകളുടെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മൂത്രത്തിലെ പത നിസ്സാരമാക്കണ്ട, ശ്രദ്ധിക്കണംമൂത്രത്തിലെ പത നിസ്സാരമാക്കണ്ട, ശ്രദ്ധിക്കണം

അതിന് മുന്‍പ് സ്ത്രീകളെ മാത്രം ബാധിക്കുന്നവ ചില അണുബാധകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെറുപ്പക്കാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളില്‍ ഉണ്ടാവുന്ന അണുബാധകള്‍ക്ക് പകരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി എന്തൊക്കെ അണുബാധകളാണ് ഇവരെ ബാധിക്കുന്നത് എന്ന് നോക്കാം.

 മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

ഏത് പ്രായത്തിലുമുള്ള പുരുഷന്മാരിലും സ്ത്രീകളിലും മൂത്രാശയ അണുബാധ ഉണ്ടാകാം. അവ വളരെ അസ്വസ്ഥതയുണ്ടാക്കും, മിക്ക ലക്ഷണങ്ങളിലും മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം അല്ലെങ്കില്‍ തലകറങ്ങുന്നത് പോലെ അനുഭവപ്പെടുക, അല്ലെങ്കില്‍ നിങ്ങളുടെ പുറകിലോ താഴത്തെ വയറ്റില്‍ വേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിച്ച് മൂത്രസഞ്ചി വരെ സഞ്ചരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അണുബാധ സംഭവിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം അനുചിതമായി തുടയ്ക്കുക (മലദ്വാരം മുതല്‍ മൂത്രാശയത്തിലേക്ക് ബാക്ടീരിയ പടരാതിരിക്കാന്‍ എല്ലായ്‌പ്പോഴും മുന്നില്‍ നിന്ന് പിന്നിലേക്ക് തുടയ്ക്കുക)യാണ് ശ്രദ്ധിക്കേണ്ട പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചത്. എന്നാല്‍ ഇതിന്റെ ഏറ്റവും പ്രധാന കാരണങ്ങള്‍ എന്ന് പറയുന്നത് തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, കൃത്യമായി വെള്ളം കുടിക്കാതിരിക്കുക, കൃത്യമായ വ്യക്തിശുചിത്വം പാലിക്കാതിരിക്കുക എന്നിവയാണ് യുടിഐകളുടെ ഏറ്റവും സാധാരണമായ കാരണങ്ങള്‍.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ലൈംഗിക ബന്ധത്തിന് ശേഷം എല്ലായ്‌പ്പോഴും മൂത്രമൊഴിക്കുക - ഇത് ഏതെങ്കിലും ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. യുടിഐകള്‍ സാധാരണയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് വേഗത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ധാരാളം വെള്ളം കുടിക്കുക, നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കഫീന്‍, മദ്യം, മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ കുറക്കുന്നതിന് ശ്രമിക്കണം. ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്താല്‍ ഈ പ്രതിസന്ധിയെ സ്ത്രീകളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യോനിയില്‍ അധിക യീസ്റ്റ് ഉള്ളതുകൊണ്ടാണ് യീസ്റ്റ് അണുബാധ ഉണ്ടാകുന്നത്. ആരോഗ്യകരമായ ബാക്ടീരിയകളുമായുള്ള യീസ്റ്റിന്റെ സാധാരണ അനുപാതം ഇല്ലാതാവുമ്പോള്‍ യീസ്റ്റ് വളരെയധികം വളരുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഹോര്‍മോണുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ പ്രമേഹം പോലുള്ള മറ്റ് അവസ്ഥകള്‍ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പല സ്ത്രീകളിലും യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു, കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ വേദനയും കട്ടിയുള്ള വെളുത്ത ഡിസ്ചാര്‍ജും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അശ്രദ്ധയോടെ വിട്ടാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധം

ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധം

ഇത്തരം അണുബാധകള്‍ നിങ്ങളെ അലട്ടുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെവ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. യീസ്റ്റ് അണുബാധകള്‍ സാധാരണയായി ഡോക്ടര്‍ക്കാണ് നിര്‍ണയിക്കാന്‍ സാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ആന്റി ഫംഗല്‍ ക്രീം, സപ്പോസിറ്ററികള്‍ അല്ലെങ്കില്‍ ആന്റി ഫംഗസ് ഗുളികകള്‍ എന്നിവ ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം ഭക്ഷണവും വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എച്ച് പി വി

എച്ച് പി വി

പ്രായമായ സ്ത്രീകളേക്കാള്‍ കൂടുതല്‍ ലൈംഗികത ഇഷ്ടപ്പെടുന്നത് ചെറുപ്പക്കാരായ സ്ത്രീകളാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ് ഇത്. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരില്‍ ഇത്തരം അവസ്ഥകള്‍ പരിശോധിക്കേണ്ടതാണ്. ഓരോ പാപ്പ് സ്മിയറിലും എച്ച്പിവി പരിശോധിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ ക്ലമീഡിയ, ഗൊണോറിയ എന്നിവയ്ക്കായി പരിശോധിക്കുന്നത് നല്ലതാണ്. ക്ലമിനഡിയാസ് ഇന്‍ഫെക്ഷന്‍, ഗൊണേറിയ എന്നീ രോഗങ്ങള്‍ ബാധിക്കുമ്പോള്‍ ഇതേ ലക്ഷണങ്ങള്‍ തന്നെയാണ്.

ബാക്ടീരിയല്‍ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ് എന്ന അവസ്ഥ പലരിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വെളുത്തതോ ചാര നിറത്തിലോ ഉള്ള ദുര്‍ഗന്ധത്തോട് കൂടിയ സ്രവമാണ് ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത്. യോനീ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തരം സ്രവമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചെറുപ്രായത്തില്‍ തന്നെയുള്ള ലൈംഗിക ബന്ധം, സ്ത്രീകളിലെ പുകവലി, കോപ്പര്‍ ടി പോലുള്ളവയുടെ ഉപയോഗം എന്നിവയാണ് ഇത്തരത്തില്‍ ബാക്ടീരിയല്‍ വജൈനോസിസിന് കാരണമാകുന്നത്. അണുബാധ ഉണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Common Infections That Affect Young Women And How to Treat

Here in this article we are discussing about common infections that affect young women and how to treat. Read on.
Story first published: Friday, June 5, 2020, 12:42 [IST]
X
Desktop Bottom Promotion