Just In
- 1 hr ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 1 hr ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
- 2 hrs ago
ഹൈ ബിപി ശരീരത്തിലുണ്ടാക്കും അപകടങ്ങള്‍ തിരിച്ചറിയൂ
- 5 hrs ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
Don't Miss
- News
സൂര്യനെ നോക്കാന്‍ വിക്രമാദിത്യന് നിര്‍മിച്ചതാണ് കുത്തബ് മിനാര്‍; മുന്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍
- Sports
IPL 2022: 'ഷോര്‍ട്ട് പിച്ച് ബോളിനെ പറപ്പിക്കും, അവന് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണം'
- Movies
ലക്ഷ്മിപ്രിയയോട് ശരിക്കും ദേഷ്യം ഉണ്ടായിരുന്നു; ബ്ലെസ്ലി പറയുന്ന കാര്യങ്ങളോട് യോജിക്കാനാവില്ല; നിമിഷ
- Finance
മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്കുമില്ല; നോക്കുന്നോ?
- Travel
യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!
- Automobiles
Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്ട്രിക് മോഡലുമായി Citroen ഇന്ത്യ
- Technology
അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്
ഗ്യാസും വയറുവേദനയും വെറുതേയല്ല; വയറ് കേടാകാന്‍ കാരണം ഈ ശീലങ്ങള്‍
മനുഷ്യശരീരത്തിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് വയറ്. നിങ്ങളുടെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിവിധ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതലയാണ് നിങ്ങളുടെ വയറിന്. ഊര്‍ജ്ജത്തിന്റെ ഉത്പാദനം മുതല്‍ മാനസികാരോഗ്യം, ഹോര്‍മോണ്‍ ബാലന്‍സിന് വരെ ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമാണ്. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് വയറാണ്.
Most
read:
യുവാക്കള്‍ക്കിടയില്‍
പിടിമുറുക്കി
ഹൃദയാഘാതം;
കാരണങ്ങള്‍
ഇതാണ്
ദഹനത്തെ സഹായിക്കുകയും ശക്തമായ പ്രതിരോധശേഷിക്ക് കാരണമാകുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളുടെ കേന്ദ്രമാണ് മനുഷ്യന്റെ ഉദരം. എന്നിരുന്നാലും, നല്ല ആരോഗ്യത്തിന് ഇവയെല്ലാം പ്രധാനമാണെന്ന് അറിഞ്ഞും പലരും അവരുടെ ഉദരാരോഗ്യത്തെ കണക്കിലെടുക്കാതെ ജീവിക്കുന്നു. തിരക്കേറിയ ജീവിതശൈലി കാരണം, പലരും അനാരോഗ്യകരമായ ഭക്ഷണപാനീയ ശീലങ്ങളും ഉറക്കശീലവും നയിക്കുന്നു. ഇക്കാരണത്താല്‍ വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ ഉദരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ചില മോശം ശീലങ്ങള്‍ ഇവയാണ്. ഇതിലേതെങ്കിലും നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍, തെറ്റ് തിരുത്തി ഇനിമുതല്‍ നിങ്ങളുടെ ഉദരാരോഗ്യം സംരക്ഷിച്ചുകൊള്ളുക.

ഭക്ഷണത്തില്‍ പ്രീബയോട്ടിക്സിന്റെ കുറവ്
മികച്ച ഉദര ആരോഗ്യത്തിന് പ്രീബയോട്ടിക്സിന്റെ പങ്കിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രീബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഴപ്പഴം, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പ്രകൃതിദത്ത പ്രീബയോട്ടിക് ഭക്ഷണം നിങ്ങളുടെ ഉദരാരോഗ്യത്തിന് അത്യാവശ്യമാണ്.

കൂടുതല്‍ പഞ്ചസാര കഴിക്കുന്നത്
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പ്രോസസ് ചെയ്തവ മാത്രമാണെങ്കില്‍ അത് നിങ്ങളുടെ കുടലിന് വളരെ ദോഷം ചെയ്യും. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കും. ഇത് വയറില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും നിങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാക്കുകയും ചെയ്യും.
Most
read:കൊളസ്ട്രോള്‍
കുറക്കാന്‍
മരുന്നിന്
തുല്യം
ഈ
പാനീയങ്ങള്‍

ശരിയായ ഉറക്കത്തിന്റെ അഭാവം
ക്രമരഹിതമായ ഉറക്കസമയം നിങ്ങളില്‍ നിരന്തരമായ ക്ഷീണം, പ്രകോപനം, അസിഡിറ്റി തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഉറക്ക ചക്രം നിലനിര്‍ത്തിയില്ലെങ്കില്‍ അത്നിങ്ങളുടെ വയറിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് മൊത്തം ഇതിന്റെ ഫലം അനുഭവിക്കേണ്ടതായും വരുന്നു.

നിര്‍ജ്ജലീകരണം
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ നല്ല അളവില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക, ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുക.
Most
read:മൊബൈല്‍
ഫോണ്‍
ഉപയോഗം
അതിരുകടക്കരുത്;
പതിയിരിക്കുന്നത്
ഈ
അപകടം

വ്യായാമത്തിന്റെ അഭാവം
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ശരീരത്തിലെ രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ അതായത് ഒരു കായിക വിനോദം മുതല്‍ പതിവ് വ്യായാമം അല്ലെങ്കില്‍ യോഗ വരെ ശരീരത്തില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഉദരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വ്യായാമം സഹായിക്കുന്നു.

കുറഞ്ഞ ഫൈബര്‍ ഉപഭോഗം
ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഫൈബര്‍ ശരീരത്തില്‍ എത്തുന്നില്ലെങ്കില്‍ അത് വയറിളക്കം, മലബന്ധം തുടങ്ങിയ നിരവധി ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. നല്ല ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ഫൈബര്‍ വളരെ പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഫൈബര്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. അതിനാല്‍ ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാക്കുക.
Most
read:വിറ്റാമിനും
പ്രോട്ടീനും
ശരീരത്തിന്
വേണ്ടത്
വെറുതേയല്ല;
ഇതാണ്
ഗുണം

അമിതമായ മദ്യപാനം
പതിവായി അമിതമായി മദ്യപിക്കുന്നത് വയറിലെ ബാക്ടീരിയയകളെ അസന്തുലിതാവസ്ഥയിലാക്കുന്നു. ഈ അവസ്ഥ ഡിസ്ബയോസിസ് എന്നറിയപ്പെടുന്നു. നിങ്ങളുടെ വയറിനും ആരോഗ്യകരമായ ബാക്ടീരിയയ്ക്കും ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മദ്യപാനം പരിമിതപ്പെടുത്തുക. ഈ 7 ശീലങ്ങളാണ് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇതെല്ലാം മനസിലോര്‍ത്ത് ഇന്നുതന്നെ ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ തുടങ്ങുക.