For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40 കഴിഞ്ഞാല്‍ കണ്ണിന് വരും ചില അസ്വാഭാവിക മാറ്റങ്ങള്‍; ശ്രദ്ധിക്കണം ഇതെല്ലാം

|

പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നു. അതുപോലെ തന്നെയാണ് കണ്ണിന്റെ കാര്യവും. ഒരു പ്രായം കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണുകളുടെ പ്രവര്‍ത്തനത്തിലും കുറവുണ്ടാകുന്നു. വാര്‍ദ്ധക്യം നിങ്ങളെ കാഴ്ചയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 40 വയസ്സ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ചില നേത്ര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങല്‍ ശ്രദ്ധാലുവായിരിക്കുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Most read: ക്ഷീണമകറ്റാം, ഊര്‍ജ്ജം നേടം; ശരീരം ഊര്‍ജ്ജസ്വലമായി വയ്ക്കാന്‍ ഈ ശീലങ്ങള്‍ വളര്‍ത്തൂMost read: ക്ഷീണമകറ്റാം, ഊര്‍ജ്ജം നേടം; ശരീരം ഊര്‍ജ്ജസ്വലമായി വയ്ക്കാന്‍ ഈ ശീലങ്ങള്‍ വളര്‍ത്തൂ

കൃത്യമായ നേത്രപരിശോധനയിലൂടെ പല രോഗങ്ങളും നിങ്ങള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രത പാലിക്കുകയും നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുകയും വേണം. 40 വയസ്സിനു ശേഷം നിങ്ങള്‍ക്ക് വന്നേക്കാവുന്ന ചില സാധാരണ നേത്ര പ്രശ്‌നങ്ങള്‍ ഇതാ.

തിമിരം

തിമിരം

നിങ്ങള്‍ക്ക് പുസ്തകം വായിക്കുന്നതിനോ ടിവി കാണുന്നതിനോ പ്രശ്നമുണ്ടെങ്കില്‍ അത് തിമിരമായിരിക്കാം. പ്രായമാകുന്നതിനനുസരിച്ച് കണ്ണിലെ ലെന്‍സ് കൂടുതല്‍ അതാര്യമാകുന്നതിനാലാണ് ഒരാള്‍ക്ക് തിമിര പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

വികലമായ കാഴ്ച

വികലമായ കാഴ്ച

പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ പ്രാരംഭ ഘട്ടത്തിലുള്ള പ്രശ്ങ്ങള്‍ പലപ്പോഴും ആളുകള്‍ അവഗണിക്കും. പ്രായമായവരില്‍ ഇത് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്ന ഒന്നാണ്. അതിനാല്‍, മാക്യുലര്‍ ഡീജനറേഷന്‍ ശരിയായ സമയത്ത് കണ്ടെത്തി കൃത്യമായി ചികിത്സിക്കേണ്ടതുണ്ട്.

Most read:വരണ്ട വായ നിസ്സാരമായി കാണരുത്; ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായേക്കാംMost read:വരണ്ട വായ നിസ്സാരമായി കാണരുത്; ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായേക്കാം

ഡയബറ്റിക് റെറ്റിനോപ്പതി

ഡയബറ്റിക് റെറ്റിനോപ്പതി

നിങ്ങള്‍ക്ക് ടൈപ്പ്-1 അല്ലെങ്കില്‍ ടൈപ്പ്-2 പ്രമേഹമുണ്ടെങ്കില്‍ നിങ്ങള്‍ പ്രായമാകുന്നതനുസരിച്ച് ചിലപ്പോള്‍ ഡയബറ്റിക് റെറ്റിനോപ്പതിയുംം നിങ്ങളെ പിടികൂടിയേക്കാം. എല്ലാ വര്‍ഷവും നിങ്ങളുടെ കണ്ണുകള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുക. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയും ഹൈപ്പര്‍ടെന്‍ഷനും രക്തക്കുഴലുകളെ ബാധിച്ച് നിങ്ങളുടെ റെറ്റിനയ്ക്ക് കേടുവരുത്തുന്നു.

നേത്ര അലര്‍ജികള്‍

നേത്ര അലര്‍ജികള്‍

കണ്ണിന് ചുവപ്പ്, നീര്, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അത് നേത്ര അലര്‍ജി മൂലമായിരിക്കാം. നേത്ര അലര്‍ജികള്‍ കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ വൈദ്യസഹായം തേടുക.

Most read:ശൈത്യകാലത്ത് ശ്വാസകോശം മോശമാകുന്നത് പെട്ടെന്ന്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:ശൈത്യകാലത്ത് ശ്വാസകോശം മോശമാകുന്നത് പെട്ടെന്ന്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രെസ്ബയോപിയ

പ്രെസ്ബയോപിയ

40 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് വളരെ സാധാരണമായ കാഴ്ച മാറ്റമാണ് ദൂരക്കാഴ്ച എന്നും വിളിക്കുന്ന പ്രെസ്ബയോപിയ. നിങ്ങള്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൂടുതല്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.

പെരിഫറല്‍ കാഴ്ച നഷ്ടം

പെരിഫറല്‍ കാഴ്ച നഷ്ടം

നിങ്ങള്‍ക്ക് ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് കാഴ്ച കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍, ഇത് ഗ്ലോക്കോമയുടെ ആദ്യകാല ലക്ഷണമായിരിക്കാം. കണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് ഗ്ലോക്കോമ സംഭവിക്കുന്നത്. 40 വയസ്സിനു ശേഷമുള്ള ഏറ്റവും സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണിത്.

Most read:ആരോഗ്യവും ആയുസ്സും നേടാനുള്ള എളുപ്പമാര്‍ഗ്ഗം; ഈ 10 കാര്യങ്ങള്‍ ശീലിക്കൂMost read:ആരോഗ്യവും ആയുസ്സും നേടാനുള്ള എളുപ്പമാര്‍ഗ്ഗം; ഈ 10 കാര്യങ്ങള്‍ ശീലിക്കൂ

40 വയസ്സിനു ശേഷമുണ്ടാകുന്ന കണ്ണ് പ്രശ്‌നങ്ങള്‍ തടയാന്‍

40 വയസ്സിനു ശേഷമുണ്ടാകുന്ന കണ്ണ് പ്രശ്‌നങ്ങള്‍ തടയാന്‍

40 വയസ്സ് കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ഓരോ 6 മാസത്തിലും നേത്ര പരിശോധന നടത്തുക. ഇത് നിങ്ങളുടെ കാഴ്ച്ചയെ പ്രശ്‌നങ്ങളില്ലാതെ നിലനിര്‍ത്താനും നിങ്ങളുടെ കണ്ണുകളെ ശരിയായി പരിപാലിക്കാനും സഹായിക്കും. കണ്ണുകളിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിസ്സാരമായി കാണരുത്. നേത്ര പരിശോധനയ്ക്ക് പുറമേ ആരോഗ്യകരവും നേത്രസൗഹൃദവുമായ ഭക്ഷണക്രമം പാലിക്കുക. ദിവസവും വ്യായാമം ചെയ്യുക.

English summary

Common Eye Problems You Might Face After 40 in Malayalam

It is important to be careful about the eye problems after the age of 40. Here are some common eye problems you might face after 40. Take a look.
Story first published: Tuesday, November 8, 2022, 10:40 [IST]
X
Desktop Bottom Promotion