For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവാപ്പട്ടപ്പൊടി തേനിലിങ്ങനെ, വയര്‍ ചുരുങ്ങും

ആലില വയറിന് തേനില്‍ കറുവാപ്പട്ട പൊടി....

|

ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് അമിത വണ്ണവും വയറുമെല്ലാം. വയര്‍ ചാടുന്നതാണ് വണ്ണത്തേക്കാള്‍ പലരേയും അലട്ടുന്ന പ്രശ്‌നമെന്നു പറയാം. മെലിഞ്ഞവര്‍ക്കു പോലും ചിലപ്പോള്‍ വയര്‍ ചാടുന്നത് പ്രധാനപ്പെട്ട ഒരു പ്രശ്‌നമാകാറുണ്ട്. സ്ത്രീകള്‍ക്കു ചാടിയ വയറും പുരുഷന് കുടവയറും.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൃത്രിമ വഴികള്‍ തേടുന്നത് പലപ്പോഴും ദോഷമാണ് വരുത്തി വയ്ക്കുക. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇതിനുള്ള പരിഹാരം വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതു തന്നെയാണ്. ഇതിനുള്ള നല്ലൊരു വീട്ടു വൈദ്യമാണ് തേനും കറുവാപ്പട്ടയും.

തടിയും വയറുമെല്ലാം കളയാന്‍ ഇത് എങ്ങനെ സഹായിക്കുന്നുവെന്നറിയൂ.

തേന്‍

തേന്‍

തേന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. തടി കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും. തേന്‍ കഴിയ്ക്കുന്നത് ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ദഹനത്തിനു നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു കൂട്ടും. ഇതുവഴി കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയും.ഇതെല്ലാം തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കറുവാപ്പട്ടയിലെ പോളിഫിനോളുകളാണ് വയര്‍ കുറയ്ക്കാന്‍ സഹായകമായി വര്‍ത്തിയ്ക്കുന്നത്. പോളിഫിനോളുകള്‍ വയറ്റിലെ കൊഴുപ്പു പെട്ടെന്നു കുറയ്ക്കാന്‍ ഏറെ നല്ലതാണ്.വിശപ്പു കുറയ്ക്കാനും കഴിവുണ്ട്. ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാം.ഇതില്‍ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയുണ്ട്. ദഹനക്കേട്, മലബന്ധം, കൊളസ്‌ട്രോള്‍, മധുരത്തോടുള്ള താല്‍പര്യം, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്.

തേനില്‍

തേനില്‍

ഒരു ടീസ്പൂണ്‍ തേനില്‍ അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തു രാവിലെ വെറുവയറ്റില്‍ കഴിയ്ക്കാം. ഇല്ലെങ്കില്‍ ഇതു കൊണ്ടുളള പ്രത്യേക പാനീയം തയ്യാറാക്കി കുടിയ്ക്കാം. ഒരു സ്പൂണ്‍ തേന്‍, 2 സ്പൂണ്‍ കറുവാപ്പട്ട പൊടിഎന്നിവയാണ് ഇതിനായി വേണ്ടത്. കാല്‍ ലിറ്റര്‍ ഇളംചൂടുവെള്ളവും വേണം.വെള്ളത്തിലേയ്ക്കു കറുവാപ്പട്ട പൊടിയിട്ടിളക്കുക. ഇത് തണുത്ത ശേഷം ഇതിലേയ്ക്കു തേന്‍ ഇളക്കിച്ചേര്‍ക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം നല്ല ദഹനവും അപചയപ്രക്രിയയും ശക്തിപ്പെടുത്തിയാണ് വയര്‍ ഭാഗത്തെ കൊഴുപ്പിളക്കുന്നത്. ഇത് ഒരു മാസം അടുപ്പിച്ചു കഴിച്ചു നോക്കൂ, അദ്ഭുതകരമായ ഫലം ലഭിയ്ക്കും. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. നല്ല ശോധന നല്‍കുന്ന ഒന്നുമാണിത്. ഇതെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്നത് അഥവാ പ്രമേഹം സാധാരണ രീതിയില്‍ തടി കൂട്ടുന്ന ഒന്നാണ്. കറുവാപ്പട്ടയ്ക്ക് പ്രമേഹം കുറയ്ക്കാനും സാധിയ്ക്കും. ഇതുവഴിയും തടി കുറയ്ക്കാം.കറുവാപ്പട്ട കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴിയും ദോഷകരമായ കൊഴുപ്പു കുറയും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്കാന്‍ ഇതിനു കഴിവുണ്ട്.വായയുടെ ദുര്‍ഗന്ധം നീക്കാനും ഇത് ഏറെ നല്ലതാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഉത്തമമായ ഒന്നാണിത്.

English summary

Cinnamon Honey Base Mix To Reduce Belly Fat

Cinnamon Honey Base Mix To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion