Just In
- 6 hrs ago
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- 8 hrs ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 11 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 14 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
Don't Miss
- News
നെഗറ്റിവിറ്റി ഒഴിവാക്കിയാല്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാമെന്ന് യോഗി
- Movies
'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയും
ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് സെറിബ്രല്‍ പാള്‍സി. കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ശാരീരിക വൈകല്യങ്ങളിലൊന്നാണ് ഇത്. ഫലപ്രദമായ ചികിത്സയില്ലാതെ ഒരു കുട്ടിയുടെ ജീവിതകാലം മുഴുവന്‍ കഷ്ടത്തിലാക്കാന്‍ കെല്‍പ്പുള്ളതാണ് ഈ രോഗം.
Most
read:
ശരീരത്തെ
സന്തുലിതമാക്കാന്‍
ശീലിക്കൂ
ആല്‍ക്കലൈന്‍
ഡയറ്റ്;
ഗുണങ്ങളും
ഭക്ഷണങ്ങളും
സെറിബ്രല്‍ പാള്‍സി ബാധിച്ച ആളുകള്‍ക്ക് മറ്റാരെയും പോലെതന്നെ അതേ അവകാശങ്ങളും അവസരങ്ങളും നല്കുന്ന ഒരു ലോകം സൃഷ്ടിക്കുക എന്ന ആശയത്തോടെ എല്ലാ വര്‍ഷവും ഒക്ടോബര്‍ 6ന് ലോക സെറിബ്രല്‍ പാള്‍സി ദിനം ആചരിക്കുന്നു. സെറിബ്രല്‍ പാള്‍സി രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് സെറിബ്രല്‍ പാള്‍സി
സെറിബ്രല്‍ പാള്‍സി എന്നത് മസ്തിഷ്ക ക്ഷതം മൂലമുണ്ടാകുന്ന വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. ഇത് ഒരു കുഞ്ഞിന്റെ ജനനത്തിനു മുമ്പോ ശേഷമോ അല്ലെങ്കില്‍ അതിനുശേഷമോ സംഭവിക്കുന്നു. ചലനശേഷിയും നാഡികളുടെ പ്രവര്‍ത്തനവും നഷ്ടപ്പെടുന്നതാണ് ഈ രോഗാവസ്ഥയുടെ സവിശേഷത. ഇത് ബാധിച്ചവര്‍ക്ക് ചലനശേഷി, കൈകളുടെ ഉപയോഗം, ആശയവിനിമയം എന്നിവയില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.

സെറിബ്രല്‍ പാള്‍സിയുടെ കാരണങ്ങള്‍
സെറിബ്രല്‍ പാള്‍സിയിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങളുണ്ട്. ചില ലക്ഷണങ്ങള്‍ ജനനസമയത്ത് ഉണ്ടാകുന്നു. എന്നാല്‍ മറ്റു ചിലത് ജനിച്ച് മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് കാണപ്പെടാം. സെറിബ്രല്‍ പാള്‍സിയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ ഇവയാണ്:
* ആവശ്യത്തിന് ഓക്സിജന്റെ അഭാവം - കുട്ടിയുടെ മസ്തിഷ്ക കോശങ്ങളെ തകരാറിലാക്കുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥ.
* ഗര്‍ഭാവസ്ഥയുടെ ആദ്യ 4-5 മാസങ്ങളില്‍ അമ്മയില്‍ റൂബെല്ല, സൈറ്റോമെഗലോവൈറസ് അല്ലെങ്കില്‍ ടോക്സോപ്ലാസ്മോസിസ് പോലുള്ള അണുബാധകള്‍.
* പ്രമേഹം, ഹൃദ്രോഗം, കഠിനമായ ആസ്ത്മ, തൈറോയ്ഡ് തകരാറുകള്‍ തുടങ്ങിയ അമ്മയിലെ ഉപാപചയ വൈകല്യങ്ങള്‍.
* ഗര്‍ഭകാലത്ത് ഡോക്ടര്‍മാരുടെ ഉപദേശം കൂടാതെയുള്ള ചില മരുന്നുകളുടെ ഉപയോഗം.
* പ്രസവസമയത്ത് രക്തസ്രാവം പോലുള്ള തലയ്ക്കുണ്ടാകുന്ന ആഘാതം.
* കുറഞ്ഞ ഭാരം പോലെയുള്ള ജനനസമയത്തെ സങ്കീര്‍ണതകള്‍.
സെറിബ്രല്‍ പാള്‍സിയുടെ കൃത്യമായ കാരണം തിരിച്ചറിയുന്നത് മിക്കവാറും ബുദ്ധിമുട്ടാണ്. മിക്ക കേസുകളിലും, ഗര്‍ഭധാരണ സമയത്ത് ഉണ്ടാകുന്ന ചില അസാധാരണത്വങ്ങളാണ് ഈ രോഗത്തിന് കാരണമാകുന്നത്.

സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍
സ്തനമോ കുപ്പിയോ ഉപയോഗിച്ച് മുലകുടിക്കാനുള്ള ബുദ്ധിമുട്ട്. സാധാരണ മസില് ടോണിന്റെ അഭാവം, അസാധാരണമായ ശരീര ഭാവങ്ങള്‍, ലക്ഷ്യമില്ലാത്ത ശരീര ചലനങ്ങളും മോശം ഏകോപനവും, മാനസിക വൈകല്യം, സംസാര വൈകല്യം എന്നിവ കുട്ടികളില്‍ സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങളാണ്.

സെറിബ്രല്‍ പാള്‍സിയുടെ 4 തരങ്ങള്‍
സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി - ഇതാണ് സെറിബ്രല്‍ പാള്‍സികളുടെ ഏറ്റവും സാധാരണമായ തരം. ഇത് ഒരു അവയവത്തെയോ ശരീരത്തിന്റെ ഒരു വശത്തെയോ കാലുകളെയോ അല്ലെങ്കില്‍ ഇരു കൈകളെയും കാലുകളെയുമോ ബാധിച്ചേക്കാം. പക്ഷാഘാതം, സംവേദനക്ഷമതയിലെ അസാധാരണതകള്‍, കേള്‍വിയുടെയും കാഴ്ചയുടെയും വൈകല്യങ്ങള്‍ എന്നിവ ഇതുകാരണം ഉണ്ടാകാം. അപസ്മാരം, സംസാര പ്രശ്നങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവയാണ് മറ്റ് അനുബന്ധ പ്രശ്നങ്ങള്‍.
അഥെറ്റോയ്ഡ് സെറിബ്രല്‍ പാള്‍സി - ഇതില്‍ അവിചാരിതമോ അനിയന്ത്രിതമായതോ ആയ ചലനങ്ങള്‍ കാണപ്പെടുന്നു. കുട്ടിയുടെ പേശികള്‍ വളരെ അസാധാരണമായ രീതിയില്‍ പ്രതികരിക്കുന്നു. അതിന്റെ ഫലമായി അമിതവും അനിയന്ത്രിതവുമായ ശരീര ചലനങ്ങള്‍ ഉണ്ടാകുന്നു.
Most
read:പേപ്പട്ടി
മാത്രമല്ല;
ഈ
മൃഗങ്ങളുടെ
കടിയേറ്റാലും
പേ
ഇളകും;
പ്രതിരോധ
വഴികള്‍

അറ്റാക്സിക് സെറിബ്രല്‍ പാള്‍സി
മസ്തിഷ്കത്തിന്റെ പ്രത്യേക ഭാഗങ്ങള്‍ തകരാറിലായതിനാല്‍ ഉണ്ടാകുന്ന ഏകോപനത്തിന്റെയും സന്തുലിതാവസ്ഥയുടെയും അഭാവമാണ് ഇതിന്റെ സവിശേഷത.
മിക്സഡ് സെറിബ്രല്‍ പാള്‍സി - ഒരേ വ്യക്തിയില്‍ രണ്ടോ അതിലധികമോ തരം സെറിബ്രല്‍ പാള്‍സികള്‍ ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

സെറിബ്രല്‍ പാള്‍സി രോഗനിര്‍ണയം
സെറിബ്രല്‍ പാള്സികയുടെ ആദ്യകാല രോഗനിര്‍ണയം വളരെ പ്രധാനമാണ്. അത് കുട്ടിക്ക് നല്ല രീതിയില്‍ ഇതില്‍ നിന്ന് കരകയറാന്‍ സഹായിക്കും. കുട്ടിയുടെ കഴിവുകള്‍, പെരുമാറ്റം, കുട്ടിയുടെ പേശികളുടെ ഏകോപനം എന്നിവ നിരീക്ഷിക്കുക. ഇതിനായി ഒരു ശിശുരോഗവിദഗ്ദ്ധന്റെ സഹായവും തേടാം.

സെറിബ്രല്‍ പാള്‍സി ചികിത്സ
സെറിബ്രല്‍ പാള്‍സി ബാധിച്ചാല്‍ ഇതിന് പ്രത്യേക ചികിത്സയില്ല എന്നതാണ് സത്യം. പക്ഷേ ചികിത്സയുടെ ലക്ഷ്യം കുട്ടിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക എന്നതാണ്. ഫിസിയോതെറാപ്പി, കണ്ണട, ശ്രവണസഹായികള്‍, മരുന്നുകള്‍, സ്പെഷ്യല്‍ സ്കൂള്‍ പഠനം തുടങ്ങിയ വഴികളിലൂടെ ഇത് ചെയ്യാന്‍ കഴിയും. എല്ലാറ്റിനുമുപരിയായി, മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ പ്രശ്നം മനസ്സിലാക്കുകയും പൊരുത്തപ്പെടുത്തുകയും പിന്തുണ നല്‍കുകയും വേണം.