For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവത്തിന് മുന്‍പുള്ള സ്പോട്ടിംങ് സൂക്ഷിക്കണം

|

കൃത്യമായ ആർത്തവം സ്ത്രീകളിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് സൂചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ പലപ്പോഴും ആർത്തവത്തിന്‍റെ കാര്യത്തിൽ പല സ്ത്രീകളിലും സംശയങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ആരോഗ്യ പ്രശ്നങ്ങളും വന്ധ്യതയും പലപ്പോഴും സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ചിലരിൽ ആർത്തവ ദിനങ്ങൾ കൂടുന്നു, ചിലരിൽ രണ്ട് മാസത്തില്‍ ഒരിക്കൽ ആർത്തവം, ചിലരിൽ അമിതമായ വേദന എന്നിവയെല്ലാം ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Most read: ഈ പ്രത്യേക തലവേദനക്ക് നിമിഷ പരിഹാരം ഈ ഒറ്റമൂലിMost read: ഈ പ്രത്യേക തലവേദനക്ക് നിമിഷ പരിഹാരം ഈ ഒറ്റമൂലി

ആര്‍ത്തവത്തിന് മുൻപ് ചില സ്ത്രീകളിലെങ്കിലും സ്പോട്ടിംങ് ഉണ്ടാവുന്നുണ്ട്. ചെറിയ രീതിയിൽ ബ്രൗണ്‍ നിറത്തിലുള്ള രക്തം കാണുന്ന അവസ്ഥയാണ് സ്പോട്ടിംങ്. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കുന്നുണ്ട്. ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ആർത്തവമല്ലാതെ തന്നെ സ്പോട്ടിംങ് ചിലകിൽ ഉണ്ടാവുന്നുണ്ട്. അതിന് പിന്നിൽ ഭയക്കേണ്ടതും സന്തോഷിക്കേണ്ടതുമായ ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്ത് പ്രശ്നവും ഗുരുതരമാവുന്നതിന് മുൻപ് നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഗർഭനിരോധന ഗുളിക ഉപയോഗം

ഗർഭനിരോധന ഗുളിക ഉപയോഗം

ഗർഭ നിരോധന ഗുളികകളുടെ ഉപയോഗം പലപ്പോഴും ആർത്തവത്തിന് മുൻപ് സ്പോട്ടിംങ് ഉണ്ടാവുന്നതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഗർഭനിരോധന ഗുളികകള്‍ കഴിക്കുമ്പോൾ പലപ്പോഴും ഓവുലേഷനിൽ മാറ്റം വരുകയും ഇത് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇതിലുള്ള സിന്തറ്റിക് ഹോർമോണുകളാണ് ആർത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നതും. എന്നാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്ന ഇത്തരത്തിലുള്ള ഗർഭനിരോധന ഗുളികകൾ പലപ്പോഴും പല വിധത്തിലുള്ള പാർശ്വഫലങ്ങൾ നൽകുന്നവയാണ്. അത് പലപ്പോഴും ആർത്തവത്തിന് മുന്‍പുണ്ടാവുന്ന സ്പോട്ടിംങ്ങിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി അറിഞ്ഞ് വേണം ചെയ്യുന്നതിന്. അല്ലെങ്കിൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നു.

ലൈംഗിക രോഗങ്ങൾ

ലൈംഗിക രോഗങ്ങൾ

ലൈംഗിക ജന്യ രോഗങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ അതും പലപ്പോഴും ഇത്തരം അവസ്ഥകൾ നിങ്ങളിൽ ഉണ്ടാക്കുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധം അല്ല സംഭവിക്കുന്നത് എന്നുണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ആർത്തവത്തിന് മുന്നോടിയായോ അല്ലെങ്കിൽ ആർത്തവത്തിന് ഇടയിലുള്ള സമയത്തോ സ്പോട്ടിംങ് ഉണ്ടാവുന്നു. ഇത് ഗുരുതരമായ ലക്ഷണമായി തന്നെ കണക്കാക്കണം. അതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍ എന്നും സ്ത്രീകളുടെ ഉറക്കം കെടുത്തുന്നതാണ്. ഗർഭാശയ ഭിത്തിയിലെ പേശികളിൽ പറ്റിപ്പിടിച്ച് ഉണ്ടാവുന്ന ചെറുതും വലുതുമായ മുഴകളാണ് ഫൈബ്രോയ്ഡ്. ഇതുള്ളവരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും പലപ്പോഴും ആര്‍ത്തവത്തിന് മുൻപും ഇടക്കം സ്പോട്ടിംങ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ശ്രദ്ധയോടെ ചികിത്സിക്കേണ്ട ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ് ഇത്.

ഓവുലേഷൻ

ഓവുലേഷൻ

ആർത്തവം കഴിഞ്ഞ് ഓവുലേഷൻ സമയത്ത് ചിലരിൽ പലപ്പോഴും സ്പോട്ടിംങ് കാണുന്നുണ്ട്. ഇത് നിങ്ങളിൽ ഓവുലേഷൻ ആരോഗ്യകരമാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങളിൽ പോസിറ്റീവ് സൈൻ ആണ് നൽകുന്നത്. ഓവുലേഷൻ സമയത്തുണ്ടാവുന്ന രണ്ടോ മൂന്നോ തുള്ളി ബ്രൗൺ നിറത്തിലുള്ള രക്തം നിങ്ങളിൽ ആരോഗ്യകരമായി അണ്ഡവിസർജനം നടക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

 ഗർഭധാരണം

ഗർഭധാരണം

ഗർഭകാലത്ത് ആദ്യലക്ഷണങ്ങളിൽ ഒന്നാണ് സ്പോട്ടിംങ്. ഗർഭം തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്നാണ് ബ്രൗൺ നിറത്തിലുള്ള സ്പോട്ടിംങ്. ഇത് നിങ്ങള്‍ ആർത്തവം പ്രതീക്ഷിക്കുന്ന സമയത്താണ് ഏകദേശം സംഭവിക്കുന്നത്. പലരും ഇത് ആർത്തവമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഗർഭധാരണം പ്രതീക്ഷിച്ചിരിക്കുന്നവരിൽ ഇത്തരം സ്പോട്ടിംങ് കണ്ടാൽ ഉടനേ തന്നെ പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. ഇത് നിങ്ങളിൽ പോസിറ്റീവ് റിസള്‍ട്ട് നൽകുന്നുണ്ട്.

 സെർവ്വിക്കൽ ക്യാൻസർ

സെർവ്വിക്കൽ ക്യാൻസർ

സെർവ്വിക്കൽ ക്യാൻസര്‍ ലക്ഷണങ്ങളിൽ ആദ്യത്തെ ലക്ഷണമാണ് പലപ്പോഴും ബ്രൗണ്‍ നിറത്തിലുള്ള സ്പോട്ടിംങ്. ഇത് നിങ്ങളുടെ ആർത്തവത്തിന് ശേഷമോ ആർത്തവത്തിന് മുന്‍പോ സംഭവിക്കാവുന്നതാണ്. സാധാരണ വജൈനൽ ഡിസ്ചാർജ് പോലെ തന്നെയായിരിക്കും ഇത്. എന്നാൽ ഇതോടനുബന്ധിച്ച് പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നുണ്ട്. പുറം വേദന, അമിത ക്ഷീണം, പെൽവിക് വേദന, അസാധാരണമായി ശരീരഭാരം കുറയുന്നത്. ഇതെല്ലാം കണ്ടാൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആർത്തവ വിരാമം

ആർത്തവ വിരാമം

ആർത്തവ വിരാമം അടുത്ത സ്ത്രീകളിൽ പലപ്പോഴും ഇത്തരത്തിൽ ബ്രൗൺ നിറത്തിലുള്ള സ്പോട്ടിംങ് ഉണ്ടാവുന്നുണ്ട്. ഇത് നാൽപ്പത് വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ ആണ് ഈ പ്രശ്നം ഉണ്ടാവുന്നത്. ചിലരിൽ ഒരു വർഷത്തോളം ആര്‍ത്തവം സംഭവിച്ചില്ലെങ്കിലും ഇടക്കിടക്ക് ബ്രൗൺ നിറത്തിലുള്ള ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ ആർത്തവവിരാമം അടുത്തു എന്നാണ് സൂചിപ്പിക്കുന്നത്.

English summary

Causes of Spotting Before a Period

In this article we are discussing about the causes of spotting before your period. Read on.
Story first published: Thursday, November 7, 2019, 16:15 [IST]
X
Desktop Bottom Promotion