For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവത്തിന് തൊട്ടുമുൻപ് വയറുവേദന ഭയക്കേണ്ടതാണ്

|

ആർത്തവം ഒരു സ്ത്രീയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. എന്നാൽ നിങ്ങള്‍ ആരോഗ്യവതിയല്ല എന്നുണ്ടെങ്കിൽ ആർത്തവത്തിന് മുൻപ് ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഇത് എന്താണെന്ന് ഒരു പക്ഷേ ആർത്തവ ഇടവേളകളിൽ നമ്മളില്‍ പലരും ശ്രദ്ധിച്ച് കാണില്ല. ആർത്തവ വേദനയെന്ന് കരുതി പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നതും. എന്നാൽ ആർത്തവത്തിന് തൊട്ടുമുൻപായി ഇടക്കിടെ വരുന്ന വയറു വേദന നിസ്സാരമല്ല. കാരണം അത് നിങ്ങളിൽ അൽപം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിന്‍റെ ലക്ഷണമാണ്.

Most read:10മിനിട്ട് ഉപ്പുവെള്ളത്തിൽ ഏത് വലിയ ജലദോഷവും മാറുംMost read:10മിനിട്ട് ഉപ്പുവെള്ളത്തിൽ ഏത് വലിയ ജലദോഷവും മാറും

ആർത്തവ സമയത്തെ വയറു വേദന എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. എന്നാൽ അതിന്‍റെ കാഠിന്യം അൽപം കൂടുമ്പോഴാണ് പലപ്പോഴും ഇത് നിങ്ങളുടെ അനാരോഗ്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്, ഗർഭകാലത്തെ വയറു വേദന ഒരു സ്വാഭാവിക പ്രക്രിയയായി മാറുമ്പോൾ അൽപം ശ്രദ്ധയോടെയും ഗൗരവത്തോടെയും കാണേണ്ട ഒന്നാണ് എന്തുകൊണ്ടും ആർത്തവത്തിന് മുൻപുണ്ടാവുന്ന വയറു വേദന. എന്താണ് ഇതിന്‍റെ ഭയക്കേണ്ട കാരണങ്ങൾ എന്ന് നോക്കാം.

ആർത്തവത്തിന് തൊട്ട് മുൻപ്

ആർത്തവത്തിന് തൊട്ട് മുൻപ്

ആർത്തവത്തിന് തൊട്ടു മുന്‍പ് നിങ്ങളിൽ വയറു വേദന ഉണ്ടാവുന്നുണ്ടോ? അല്ലെങ്കിൽ ആർത്തവം ഇല്ലാതിരിക്കുന്ന സമയങ്ങളിൽ ഇത്തരത്തിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആർത്തവത്തിന് മുൻപുണ്ടാവുന്ന വയറു വേദനകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് അൽപം ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. പല വിധത്തിലുള്ള അനാരോഗ്യകരമായ അവസ്ഥകളും ഇതിന്‍റെ പുറകേ ഉണ്ട് എന്ന കാര്യം ഓർക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ് അൽപം പ്രശ്നം പിടിച്ച അനാരോഗ്യകരമായ ഒരു സ്ഥിതി തന്നെയാണ്. സ്ത്രീകളുടെ ഗർഭപാത്രത്തിനെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അത് വേദനയുടെ തീവ്രത കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഗർഭപാത്രത്തിന് പുറത്ത് എൻഡോമെട്രിയം കോശങ്ങൾ വളരുന്ന അവസ്ഥയെയാണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ഗർഭപാത്രത്തിന് പുറത്തല്ലാതെ ശരീരത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും കാണപ്പെടാവുന്നതാണ്. എന്നാൽ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ, വയർ എന്നിവയിൽ ആണ് ഇത്തരം കോശങ്ങൾ വളരുന്നതെങ്കിൽ അത് ആര്‍ത്തവമില്ലെങ്കിൽ പോലും കഠിനമായ വയറു വേദന നിങ്ങൾക്ക് നൽകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക.

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ്

ഗർഭധാരണത്തിന് പ്രശ്നം നേരിടുന്നവരിൽ എൻഡോമെട്രിയോസിസിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിൽ ആർത്തവ സമയത്ത് അതിഭീകരമായ രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ എൻഡോമെട്രിയോസിസ് ഒരിക്കലും ക്യാൻസറായി മാറുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള കോശങ്ങൾ‌ മറ്റ് ഭാഗത്തേക്ക് പകരുന്നുമില്ല. ഇത് വേദനാജനകമാണെങ്കിലും മുകളിൽ പറഞ്ഞതു പോലെ മറ്റുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.

 പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇൻഫളമേറ്ററി ഡിസീസ് എന്ന് പറയുന്നത് പെൽവിക് ഏരിയയിൽ ഉണ്ടാവുന്ന വീക്കമാണ്. ഇത് അണുബാധമൂലമാണ് സംഭവിക്കുന്നത്. സ്ത്രീകളില്‍ ഇതിന്‍റെ തോത് വർദ്ധിപ്പിക്കുന്നത് പലപ്പോഴും ലൈംഗിക ബന്ധത്തിലൂടെയാണ്. വജൈനയിൽ നിന്ന് ഗർഭപാത്രത്തിലേക്ക് എത്തുന്ന തരത്തിലാണ് വേദന കഠിനമാവുന്നത്. ഇതിൻറ ഭാഗമായി സ്ത്രീകളിൽ ഇടക്കിടക്ക് വയറു വേദന ഉണ്ടാവുന്നു. അടിവയറ്റിൽ അതികഠിനമായ വേദനയും നടുഭാഗത്ത് ഉരുവശത്തുമായി ഉണ്ടാവുന്ന വേദനയും ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന രക്തസ്രാവവും എല്ലാം ഇത്തരം പ്രതിസന്ധികളുടെ ഫലമായാണ് ഉണ്ടാവുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്.

ഇൻഫ്ളമേറ്ററി ബൗൾ ഡിസീസ്

ഇൻഫ്ളമേറ്ററി ബൗൾ ഡിസീസ്

ആർത്തവമല്ലെങ്കില്‍ പോലും സ്ത്രീകളെ തീരാവേദനയിലേക്ക് തള്ളിയിടുന്ന ഒന്നാണ് ഇൻഫ്ളമേറ്ററി ബൗൾ ഡിസീസ്. ഈ അവസ്ഥയിൽ പലപ്പോഴും അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദന വളരെയധികം ശക്തമായിരിക്കും. ദഹന പ്രശ്നങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. മാനസിക സമ്മർദ്ദം, ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നത്, ഡയറ്റിൽ കാണിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പ്രതിസന്ധിക്ക് പ്രധാന കാരണമാണ് എന്നതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആർത്തവമില്ലാത്ത സമയത്തും അതികഠിനമായി തന്നെ ഉണ്ടാവുന്നുണ്ട്.

അണ്ഡാശയ മുഴ

അണ്ഡാശയ മുഴ

സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉണ്ടാവുന്ന മുഴയാണ് മറ്റൊരു പ്രശ്നം. ഇതും ആർത്തവത്തെയാണ് ആദ്യം പിടികൂടുന്നത്. ക്രമമല്ലാത്ത ആർത്തവവും അടിവയറ്റില്‍ ഉണ്ടാവുന്ന അതികഠിനമായ വേദനയും ആണ് ആദ്യ ലക്ഷണം. ഇത് പുറമേ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാൽ ആർത്തവം കൃത്യമല്ലാതിരിക്കുക, ശരീരത്തിൽ അമിതവണ്ണം കാണപ്പെടുക, ഇടക്കിടെ ശക്തമായ അടിവയർ വേദന, വയറു കൊളുത്തിപ്പിടിക്കുക എന്നുള്ളതെല്ലാം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

English summary

Causes of Lower Abdominal Pain Just Before Your Period

Here in this article we are discussing about the causes of lower abdominal pain just before your period. Take a look.
X
Desktop Bottom Promotion