For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിമിരം വരുന്നത് ആര്‍ക്കെല്ലാം: മുന്‍കൂട്ടി അറിയാം ലക്ഷണങ്ങള്‍ പരിഹാരവും

|

കാഴ്ച എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചില അവസ്ഥകളില്‍ എങ്കിലും കാഴ്ച ശക്തിയില്‍ അല്‍പം കുറവ് വന്നാല്‍ നമ്മള്‍ വേവലാതിപ്പെടുന്നു. കാഴ്ചയുള്ളപ്പോള്‍ കാഴ്ചയുടെ വിലയറിയില്ല എന്ന് പലപ്പോഴും നാം കേട്ടിട്ടുണ്ട്. അത് ശരിയുമാണ്. നമ്മുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ മാത്രമേ നമ്മുടെ കാഴ്ചയുടെ ശക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. പ്രായമാവുന്തോറും കാഴ്ചശക്തിയില്‍ കാര്യമായ മാറ്റം വരുന്നു. പ്രത്യേകിച്ച് അറുപത് വയസ്സിന് ശേഷം നിങ്ങളുടെ കണ്ണിന്റെ കാഴ്ച കുറഞ്ഞ് വരുന്നു. അതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ഉണ്ടായേക്കാം.

Cataracts

സാധാരണ നമ്മള്‍ ഒരു വസ്തുവിനെ കാണുന്നത് പലപ്പോഴും കണ്ണുകള്‍ക്ക് ഉള്ളിലെ ലെന്‍സിലൂടെ പ്രകാശം കടന്നു പോവുമ്പോള്‍ ലെന്‍സ് പ്രകാശത്തെ ഫോക്കസ് ചെയ്യുകയും അത് വഴി നിങ്ങളുടെ തലച്ചോറിനും കണ്ണിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യുമ്പോഴാണ് കാഴ്ച എന്ന അത്ഭുതം ഉണ്ടാവുന്നത്. എന്നാല്‍ ഈ ലെന്‍സിന് മുകളില്‍ തിമിരം [1] ബാധിക്കുമ്പോള്‍ നമ്മുടെ കാഴ്ച മങ്ങുന്നു. ഇത് പിന്നീട് കാഴ്ചയുടെ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിച്ച് കൊണ്ടിരിക്കുന്നു. നിങ്ങളുടെ കാഴ്ച മാറുന്നതിന് അനുസരിച്ച് പലപ്പോഴും ഇത് പൂര്‍ണമായുള്ള കാഴ്ച നഷ്ടത്തിലേക്ക് എത്തുന്നു. തിമിരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആര്‍ക്കാണ് തിമിരം ബാധിക്കുന്നത്

ആര്‍ക്കാണ് തിമിരം ബാധിക്കുന്നത്

തിമിരം ആരെയെല്ലാം പിടികൂടും എന്നുള്ളത് അറിഞ്ഞിരിക്കാം. പലപ്പോഴും 40 വയസ്സിന് ശേഷം തന്നെ പലരിലും കാഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ പലരും ഇതിനെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. പലരിലും 60 വയസ്സ് വരേയും ലക്ഷണങ്ങള്‍ പുറത്തേക്ക് വരുന്നില്ല. ചില കുട്ടികളില്‍ ജന്മനാ തന്നെ ഈ പ്രശ്‌നം ഉണ്ടാവുന്നു. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. പക്ഷേ സിഗരറ്റ് സ്ഥിരമായി വലിക്കുന്നവര്‍, അന്തരീക്ഷമലിനീകരണം ഉള്ള സ്ഥലത്ത് താമസിക്കുന്നവര്‍, അമിതമായി മദ്യപിക്കുന്നവര്‍, പാരമ്പര്യമായി തിമിരം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 കാരണം

കാരണം

തിമിരത്തിന്റെ കാരണം എന്താണെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കണ്ണിലെ ലെന്‍സില്‍ കൂടുതലും വെള്ളവും പ്രോട്ടീനുമാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ പ്രായമാവുമ്പോളേക്കും ഈ പ്രോട്ടീനുകള്‍ നശിക്കുന്നു. ഇവ പിന്നീട് നിങ്ങളുടെ കണ്ണുകളില്‍ തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ലെന്‍സിനെ തടസ്സപ്പെടുത്തുകയും വ്യക്തമായ കാഴ്ചയെ മറക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്തോറും ഈ പ്രശ്‌നം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കാഴ്ചയെ തന്നെയാണ് ആദ്യം ഈ അവസ്ഥ ബാധിക്കുന്നത്.

തിമിരത്തിലേക്ക് നയിക്കുന്നത്

തിമിരത്തിലേക്ക് നയിക്കുന്നത്

എന്നാല്‍ ചില വസ്തുക്കള്‍ തിമിരത്ത വേഗത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ ചിലതിനെക്കുറിച്ച് നോക്കാം. പ്രമേഹം കൂടുതലുള്ളവര്‍ തിമിരത്തെ ശ്രദ്ധിക്കണം. ഇത് കൂടാതെ സ്റ്റിറോയിഡുകള്‍, സന്ധിവാതം, ല്യൂപ്പസ് തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള സാധാരണ മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാവാം. കണ്ണിലുണ്ടാവുന്ന പരിക്കുകള്‍ അത് കൂടാതെ നിങ്ങളുടെ മുകളിലെ ശരീര ഭാഗത്തായി നടത്തുന്ന റേഡിയേഷന്‍ ചികിത്സ എന്നിവയെല്ലാം ഈ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തിമിരത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രായമാവുന്നതോടെ നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞ് വരുന്നു എന്ന് നമുക്കറിയാം. ഇതാണ് പിന്നീട് തിമിരത്തിലേക്ക് നയിക്കുന്നത്. മേഘാവൃതമായ പോലുള്ള കാഴ്ച, അല്ലെങ്കില്‍ ഫിലിമിലേക്ക് നോക്കുന്നത് പോലെയുള്ള കാഴ്ചയാണ് ആദ്യ ലക്ഷണം. സൂര്യപ്രകാശം, വിളക്കുകള്‍ അല്ലെങ്കില്‍ ഹെഡ്‌ലൈറ്റുകള്‍ എന്നിവയോടുള്ള സംവേദനക്ഷമത. കൂടാതെ ചുറ്റും മഴവില്ലിനെ പോലെ കാണുന്നത്, ഇരട്ടയായി തോന്നുന്നത്, രാത്രിയില്‍ ബുദ്ധിമുട്ട്, നിറങ്ങള്‍ കാണപ്പെടുന്നത് എല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.

രോഗനിര്‍ണയവും പരിശോധനകളും

രോഗനിര്‍ണയവും പരിശോധനകളും

തിമിരം എന്ന രോഗാവസ്ഥ കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. കാഴ്ചയെ പൂര്‍ണമായും മറക്കുന്നതിന് മുന്‍പ് തന്നെ രോഗാവസ്ഥയെ മനസ്സിലാക്കേണ്ടതാണ്. ഡോക്ടര്‍ കണ്ണിലെ കൃഷ്ണമണി വിടര്‍ത്തി പരിശോധിക്കുന്നു. ഈ പരിശോധനയിലൂടെ തന്നെ നിങ്ങള്‍ക്ക് തിമിരമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോയെന്ന് നിങ്ങളുടെ ഡോക്ടര്‍ക്ക് കാണാനും നിങ്ങളുടെ കാഴ്ച എത്രത്തോളം പ്രശ്‌നത്തിലാണ് എന്ന് കണ്ടെത്താനും സാധിക്കുന്നു. ആദ്യഘട്ടങ്ങളില്‍ കണ്ണടകളോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ഉപയോഗിക്കുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലെങ്കില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് ഡോക്ടര്‍ തയ്യാറാവുന്നു.

ശരീരത്തിനുള്ളില്‍ തന്നെ രൂപം കൊള്ളുന്ന അപകടകരമായ കല്ലുകള്‍ശരീരത്തിനുള്ളില്‍ തന്നെ രൂപം കൊള്ളുന്ന അപകടകരമായ കല്ലുകള്‍

most read:ആര്‍ത്തവ വിരാമമുണ്ടാക്കുന്ന ഹോട്ട്ഫ്‌ളാഷ് : ഈ ഭക്ഷണങ്ങള്‍ അപകടം

English summary

Cataracts - Causes, Symptoms, Risk Factors And Treatment In Malayalam

Here in this article we are discussing about the causes, symptoms, risk factors and treatment of cataracts in malayalam. Take a look.
Story first published: Thursday, October 20, 2022, 22:48 [IST]
X
Desktop Bottom Promotion